Get Updates
Get notified of breaking news, exclusive insights, and must-see stories!

"അഭിസാരികയെന്ന് വിളിച്ചു,മുടി പിടിച്ച് വലിച്ചു"ആക്രമണത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ലളിത രവി

Recommended Video

cmsvideo
    ആക്രമണത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ലളിത രവി | Oneindia Malayalam

    ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ 53കാരിയെ തടഞ്ഞത് സന്നിധാനത്ത് വലിയ രീതിയിലുള്ള സംഘര്‍ഷങ്ങള്‍ക്കാണ് വഴിവെച്ചത്. ലളിത രവിയെന്ന 53 കാരിയുടെ പ്രായത്തില്‍ സംശയം തോന്നിയ പ്രതിഷേധകര്‍ അവര്‍ക്ക് നേരേ ആക്രോശിച്ച് പാഞ്ഞടുക്കുകയായിരുന്നു. അതേസമയം തനിക്ക് നേരെ നടന്ന ആക്രമണങ്ങളെ കുറിച്ച് മാധ്യമങ്ങളോട് വെളിപ്പെടുത്താന്‍ ലളിത തയ്യാറായിരുന്നില്ല.

    പറയാത്തതിന് പിന്നില്‍ ചില കാരണങ്ങളുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ലളിത രവി. ആക്രമണത്തെ കുറിച്ച് മാധ്യമങ്ങളോട് എന്ത് പറയണം എന്ന് തന്നോട് അവര്‍ ഉപദേശിച്ചിരുന്നതായി മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ലളിത വെലിപ്പെടുത്തുന്നു.

     ലളിതയ്ക്ക് നേരെ ആക്രമണം

    ലളിതയ്ക്ക് നേരെ ആക്രമണം

    പേരക്കുട്ടിയുടെ ചോറൂണിനായിരുന്നു ലളിത രവിയും കുടുംബവും ശബരിമലയില്‍ എത്തിയത്. കുഞ്ഞിന്‍റെ അമ്മ നീതു പമ്പയില്‍ തങ്ങിയശേഷം മറ്റുള്ളവരാണ് മല തയറിയത്. എന്നാല്‍ ഇവര്‍ സന്നിധാനത്ത് നടപന്തലില്‍ എത്തിയപ്പോള്‍ ലളിതയ്ക്ക് പ്രായം കുറവാണെന്ന് ആരോപിച്ച് പ്രതിഷേധകര്‍ അവര്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു.

     കൊല്ലടാ അവളെ

    കൊല്ലടാ അവളെ

    ഇതോടെ കൂട്ട ശരണം വിളിയുമായി ഒരു സംഘം ലളിതയ്ക്ക് മുന്നില്‍ എത്തി. ബാരിക്കേഡുകള്‍ ചാടിക്കടന്ന് അവരെ ആക്രമിക്കാന്‍ ഒരുങ്ങി. തഐഡി കാര്‍ഡ് അവര്‍ എടുത്ത് കാണിച്ചിട്ട് കൂടി പ്രതിഷേധകര്‍ അവരെ വിടാന്‍ തയ്യാറായില്ല.ഇതിനിടെ കൊല്ലെടാ അവളെ എന്ന് ആക്രോശിച്ച് ഒരാള്‍ പാഞ്ഞടുക്കുകയും ചെയ്തു.

    കടുത്ത ആക്രമണം

    കടുത്ത ആക്രമണം

    തനിക്കും കുടുംബത്തിനും നേരിടേണ്ടി വന്നത് കടുത്ത ആക്രമണമാണെന്ന് അവര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.പമ്പയില്‍ വെച്ച് പോലീസിനോട് ആദ്യം പരാതിയില്ലെന്ന് എഴുതി കൊടുത്തിരുന്നു. എന്നാല്‍ തന്നെ ആക്രമിച്ചത് തന്‍റെ അനുജത്തിയുടെ മകനാണെന്ന് പ്രചാരണം നടന്നു. അതുകൊണ്ടാണ് ഇപ്പോള്‍ എല്ലാം തുറന്ന് പറയുന്നതെന്നും അവര്‍ വ്യക്തമാക്കി.

     വിശ്വസിച്ചില്ല

    വിശ്വസിച്ചില്ല

    തനിക്ക് 52 വയസുണ്ടെന്ന് പറഞ്ഞിട്ടും അക്രമികള്‍ അത് വിശ്വസിക്കാന്‍ തയ്യാറായില്ല. അക്രമികള്‍ പമ്പയില്‍ വെച്ച് തന്നെ തന്‍റെ പ്രായം തെളിയിക്കാന്‍ ആധാര്‍ കാര്‍ഡ് പരിശോധിച്ചിരുന്നുന്നു. ഇതിന് പിന്നാലെയാണ് സന്നിധാനത്തും ആക്രമണത്തിന് ഇരയാകേണ്ടി വന്നത്.

     പാഞ്ഞടുത്തു

    പാഞ്ഞടുത്തു

    നടപന്തലില്‍ എത്തിയപ്പോള്‍ കുറേപ്പേര്‍ തന്‍റെ അടുത്തേക്ക് പാഞ്ഞടുത്തു. പിന്നാലെ അവര്‍ ഒരു പ്രത്യേക രീതിയില്‍ കൈകൊട്ടുകയും ശരണം വിളിക്കുകയും ചെയ്തു. ഇതോടെ നൂറുകണക്കിന് ആളുകള്‍ എന്‍റെ അരികിലേക്ക് പാഞ്ഞടുത്തു.

     തലയ്ക്കടിച്ചു

    തലയ്ക്കടിച്ചു

    ഇതിനിടെ ചിലര്‍ തന്‍റെ തലയ്ക്കടിച്ചു. ചിലര്‍ അഭിസാരികേയെന്ന് വിളിച്ചു. പിന്നീട് തെറിയഭിഷേകമായിരുന്നു. പോലീസ് തനിക്ക് ചുറ്റും പ്രതിരോധം തീര്‍ക്കുത്തിനിടയില്‍ ഒരാള്‍ തന്‍റെ മുടി ചുറ്റിപിടിച്ച് വലിച്ചു. ഒരാള്‍ നാളികേരം കൊണ്ട് എറിഞ്ഞെങ്കിലും മാധ്യമപ്രവര്‍ത്തകന്റെ നെറ്റിയിലാണ് കൊണ്ടത്. ജീവനോടെ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചതല്ല, ലളിത പറഞ്ഞു.

     ചോറൂണിന്

    ചോറൂണിന്

    ചോറൂണിന് വന്നതാണെന്ന് പറഞ്ഞ്പോള്‍ അവര്‍ മകന്‍റെ ഇരുമുടി കെട്ട് വലിച്ചെറിഞ്ഞു. അനുജത്തിയുടെ മകനെ അവര്‍ മര്‍ദ്ദിച്ചു. മുണ്ടുവലിച്ചു കീറി. മുണ്ട് കൊടുത്ത് സഹായിക്കാന്‍ ശ്രമിച്ച ഭക്തരേയും ആക്രമിച്ചെന്നും ലളിത പറഞ്ഞു. ഇതൊന്നും തുറന്ന് പറയരുതെന്ന് അവര്‍ പറഞ്ഞിരുന്നു. മകളുടെ ആധാര്‍ കാണിച്ചപ്പോഴായിരുന്നു ആക്രമിച്ചത് എന്ന് പറയണമെന്നായിരുന്നു നിര്‍ദ്ദേശമെന്നും ലളിത പറയുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+