കൈയ്യേറ്റക്കാരില്‍ പ്രമുഖരും? പേരുകള്‍ പുറത്ത്!! കൈയ്യേറിയത് കൃഷിഭൂമി!! വെളിപ്പെടുത്തലുമായി മന്ത്രി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഇടുക്കിയിലെ കൈയ്യേറ്റക്കാരുടെ വിവരങ്ങള്‍ പുറത്ത്. റവന്യുമന്ത്രി ഇ ചന്ദ്രശേഖരാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. പിസി ജോര്‍ജ് എംഎല്‍എയുടെ ചോദ്യത്തിന് സഭയില്‍ മറുപടി നല്‍കുന്നതിനിടെയാണ് കൈയ്യേറ്റത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ മന്ത്രി പുറത്തു വിട്ടത്. വ്യക്തമായ രേഖകള്‍ സഹിതമാണ് മന്ത്രി ഇക്കാര്യം സഭയെ അറിയിച്ചത്.

വിവിധ ജില്ലകളിലായി 370 ലേറെ ഭൂമി കൈയ്യേറ്റക്കാര്‍ കൈക്കലാക്കിയെന്നാണ് മന്ത്രി പറയുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൈയ്യേറ്റം നടക്കുന്നത് ഇടുക്കിയിലാണന്നും അദ്ദേഹം പറഞ്ഞു. 110 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് ഇടുക്കിയില്‍ കൈയ്യേറിയിരിക്കുന്നത്. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി നല്‍കിയിട്ടുള്ള ഭൂമിയാണ് കൈയ്യേറിയിരിക്കുന്നത്.

 കുറവ് കണ്ണൂരില്‍

കുറവ് കണ്ണൂരില്‍

പിസി ജോര്‍ജ് എംഎല്‍എയുടെ ചോദ്യത്തിന് മറുപടി നല്‍കുന്നതിനിടെയാണ് വ്യക്തമായ രേഖകള്‍ സഹിതം സംസ്ഥാനത്തെ കൈയ്യേറ്റങ്ങളെ കുറിച്ച് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചത്. സംസ്ഥാനത്ത് ഏറ്റവുമധികം കൈയ്യേറ്റം നടക്കുന്നത് ഇടുക്കിയിലാണെന്നാണ് മന്ത്രി പറയുന്നത്. 110 ഹെക്ടര്‍ ഭൂമിയാണ് ഇടുക്കിയില്‍ കൈയ്യേറിയിരിക്കുന്നത്. കണ്ണൂരിലാണ് കൈയ്യേറ്റം ഏറ്റവും കുറവ്.

 തലസ്ഥാനത്തും കുറവില്ല

തലസ്ഥാനത്തും കുറവില്ല

കൈയ്യേറ്റത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനം വയനാടിനാട്. 81 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയാണ് വയനാട്ടില്‍ കൈയ്യേറിയിട്ടുള്ളത്. തലസ്ഥാന നഗരിയില്‍ 74 ഹെക്ടര്‍ ഭൂമിയും കൈയ്യേറി. എറണാകുളത്ത് 31 ഹെക്ടര്‍ ഭൂമിയാണ് കൈയ്യേറ്റക്കാരുടെ കൈയ്യിലുള്ളത്. കൊല്ലത്ത് 11 ഹെക്ടറും, പത്തനംതിട്ടയില്‍ 1.82 ഹെക്ടറും ആലപ്പുഴ, കോട്ടയം ജില്ലയില്‍ എട്ട് ഹെക്ടറും പാലക്കാട് 14 ഹെക്ടറും കോഴിക്കോട് 5 ഹെക്ടറും കാസര്‍ഗോട് 22 ഹെക്ടറും ഭൂമിയാണ് കൈയ്യേറിയിട്ടുള്ളത്.

 പൊളിയുന്നത് മണിയുടെ വാദം

പൊളിയുന്നത് മണിയുടെ വാദം

പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറി കുരിശ് സ്ഥാപിച്ച ടോം സക്കറിയയും കുടുംബവുമാണ് ഇടുക്കിയിലെ ഏറ്റവും വലിയ കൈയ്യേറ്റക്കാരെന്ന റിപ്പോര്‍ട്ട് റവന്യൂമന്ത്രി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പാപ്പാത്തിച്ചോലയ്ക്ക് പുറമെ വാഗമണിലും ടോം സക്കറിയയും കുടുംബവും ഭൂമി കൈയ്യേറിയതിന് തെളിവുണ്ടായിരുന്നു. ഇതോടെ ടോം സക്കറിയ ഭൂമി കൈയ്യേറിയിട്ടില്ലെന്ന മന്ത്രി എംഎം മണിയുടെ വാദങ്ങളും പൊളിഞ്ഞിരിക്കുകയാണ്.ഇടുക്കിയിലെ കണ്ണന്‍ ദേവന്‍ ഹില്‍സ് (കെ.ഡി.എച്ച്) വില്ലേജിലാണ് ഏറ്റവും കൂടുതല്‍ ഭൂമി കൈയേറ്റം നടന്നിട്ടുള്ളത്.

 14 കുടുംബാംഗങ്ങളും

14 കുടുംബാംഗങ്ങളും

ചിന്നക്കനാല്‍ വില്ലേജില്‍ 500 ഏക്കര്‍ ഭൂമിയാണ് സൂര്യനെല്ലി വെള്ളൂക്കുന്നേല്‍ ടോംസക്കറിയയും കുടുംബവും കൈയ്യേറിയതെന്ന് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് 2014 ജൂണ്‍ 26ന് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ അന്നത്തെ ഇടുക്കി കളക്ടര്‍ക്ക് കൈമാറിയിരുന്നു. ടോം സക്കറിയയും 14 കുടുംബാംഗങ്ങളുമാണ് ഭൂമി കൈയ്യേറിയിരിക്കുന്നത്.ടോം സക്കറിയയുടെ പിതാവ് സക്കറിയ ജോസഫ്, ടോമിന്റെ സഹോദരങ്ങളായ ബേബി സക്കറിയ, ജിമ്മി സക്കറിയ, ജിജി സക്കറിയ എന്നീ തണ്ടപ്പേരുകളിലാണ് കൈവശം വച്ചിരിക്കുന്നത്.

 മറ്റ് കൈയ്യേറ്റക്കാര്‍

മറ്റ് കൈയ്യേറ്റക്കാര്‍

ടോംസക്കറിയയ്‌ക്കൊപ്പം തൃപ്പൂണിത്തുറ സ്വദേശി സിറിള്‍ പി ജേക്കബും സര്‍ക്കാര്‍സ ഭൂമി കൈയ്യേറിയവരില്‍ പ്രമുഖനാണ്. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി നല്‍കിയിട്ടുള്ള ഇടുക്കിയിലെ ഏലമലക്കാടുകളിലാണ് ഏറ്റവുമധികം കൈയ്യേറ്റം നടക്കുന്നത്.

 വ്യാജപട്ടയം

വ്യാജപട്ടയം

ആദിവാസികള്‍ക്ക് അനുവദിച്ച ഭൂമിയില്‍ സൗരോര്‍ജ വേലി സ്ഥാപിച്ച് സ്ഥലം കൈയ്യേറിയതായി സംംശയങ്ങളുണ്ട്. ടോം സക്കറിയയുടെ സഹോദരന്‍ ജിജി സക്കറിയയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് സ്ഥിതി ചെയ്യുന്ന ഭൂമി വ്യാജ പട്ടയത്തിലൂടെ കൈവശപ്പെടുത്തിയതാണെന്ന കണ്ടെത്തല്‍ ലാന്‍ഡ് റവന്യൂ കമ്മീഷ്ണര്‍ സ്ഥിരീകരിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

English summary
land encroachment in kerala details out mostly happens in idukki.
Please Wait while comments are loading...