അർജുൻ കാണാമറയത്ത് തന്നെ; ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു, തിങ്കളാഴ്ച രാവിലെ പുനരാരംഭിക്കും
ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. നാളെ രാവിലെ തിരച്ചിൽ പുനരാരംഭിക്കും. രക്ഷാപ്രവർത്തകരും സൈന്യവുമായി സംയുക്ത യോഗം നടക്കുന്നുണ്ട്. ഇതിന് ശേഷം രക്ഷാപ്രവർത്തനം ഇനി എങ്ങനെ ആയിരിക്കണമെന്നുള്ള കാര്യത്തിൽ തീരുമാനമെടുക്കും. ബെലഗാവിൽ നിന്നുള്ള 40 അംഗ സംഘമാണ് അത്യാധുനിക സംവിധാനങ്ങളുമായി ഷിരൂരിലെത്തിയത്.

റോഡിലേക്ക് വീണ 90 ശതമാനം മണ്ണുനീക്കിയെന്നും ഇത്ര തിരഞ്ഞിട്ടും വലിയൊരു ട്രക്കിന്റെ ഒരു സൂചനയും ഇല്ലെന്നും കർണാടക റവന്യൂ മന്ത്രി പറഞ്ഞിരുന്നു. വൻ മൺകൂന പതിച്ച പുഴയിലേക്ക് തിരച്ചിൽ നീളും. ജി പി എസ് സിഗ്നൽ കിട്ടിയ ഭാഗത്ത് ലോറിയില്ല എന്ന വിവരമാണ് തിരച്ചിലിന് ഉണ്ടായിരുന്നവർ നൽകുന്നതെന്നിം അതിനാൽ കരയിൽ ട്രക്ക് ഉണ്ടാവാൻ സാധ്യത വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞിരുന്നു . എന്നാൽ റോഡിലേക്ക് വീണ മണ്ണിനടിയിൽ ലോറി ഇല്ല എന്ന ഔദ്യോഗിക സ്ഥിരീകരണം നടത്താൻ സമയമായിട്ടില്ലെന്നും റോഡിലേക്ക് വീണ മണ്ണിൽ ഒരിക്കൽകൂടുി വിദഗ്ധർ പരിശോധന നടത്തും.
അതേ സമയം അത്യാധുനിക സംവിധാനങ്ങളുമായി ഷിരൂരിലെത്തിയത്. സൈന്യത്തിന്റെ കൈവശമുള്ള ഉപകരണങ്ങൾ ഉപയോഗിച്ചായിരിക്കും മണ്ണുനീക്കൽ. മൂന്ന് വലിയ വാഹനങ്ങളിലായിട്ടാണ് സൈന്യം ഷിരൂരിലെത്തിയിരിക്കുന്നത്. ഷിരൂരിൽ ഇപ്പോൾ മഴ പെയ്യുന്നുണ്ടെന്നതാണ് തിരിച്ചടി. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ദുരന്ത സ്ഥലത്ത് എത്തിയിരുന്നു.












Click it and Unblock the Notifications