Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിക്ക് മറുപടി പറയാന്‍ സിപിഐ നേതാവ് ഉപയോഗിച്ച് ഭാഷ വംശീയ അധിക്ഷേപമാണ്, തിരുത്തണം: കൊടിക്കുന്നില്‍

ആനി രാജയ്ക്കെതിരെ സംസാരിച്ച എം എം മണിയ്ക്ക് മറുപടി പറയാൻ സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാജൻ ഉപയോഗിച്ച ഭാഷയ്ക്കെതിരെ വിമർശനവുമായി കൊടിക്കുന്നില്‍ സുരേഷ് എംപി. കെ കെ ശിവരാജൻ ഉപയോഗിച്ച ഭാഷ വംശീയ അധിക്ഷേപമാണെന്നാണ് കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കുന്നത്.

കെ കെ ശിവരാജൻ ഉപയോഗിച്ച ' പുലയാട്ട്' എന്ന പദപ്രയോഗം ഈ ആധുനിക കാലഘട്ടത്തിനു ചേരാത്ത പുരോഗമനവിരുദ്ധമായ വാക്കാണ്, പുരോഗമനത്തിന്റ പ്രയോക്താക്കൾ എന്ന അവകാശ വാദം ഉന്നയിക്കുന്ന സി പി ഐക്ക് ചേരാത്തതാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

സി പി എം നേതാവ് എം എം മണി, ആർ എം പി നേതാവ് കെ കെ രമയെ

സി പി എം നേതാവ് എം എം മണി, ആർ എം പി നേതാവ് കെ കെ രമയെ നിയമസഭയിൽ വെച്ച് അധിക്ഷേപിച്ചതിനെ തുടർന്ന് കെ.കെ രമയ്ക്കനുകൂലമായി സംസാരിച്ച സി പി ഐ നേതാവ് ആനി രാജയെ മോശപ്പെട്ട ഭാഷയിൽ അവഹേളിച്ച എം എം മണിയ്ക്ക് മറുപടി പറയാൻ സി പി ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാജൻ ഉപയോഗിച്ച ഭാഷ വംശീയ അധിക്ഷേപമാണ്. കെ കെ ശിവരാജൻ ഉപയോഗിച്ച ' പുലയാട്ട്' എന്ന പദപ്രയോഗം ഈ ആധുനിക കാലഘട്ടത്തിനു ചേരാത്ത പുരോഗമനവിരുദ്ധമായ വാക്കാണ്, പുരോഗമനത്തിന്റ പ്രയോക്താക്കൾ എന്ന അവകാശ വാദം ഉന്നയിക്കുന്ന സി പി ഐക്ക് ചേരാത്തതാണ്.

കർക്കിടകം ഒന്നൊക്കെയല്ലേ.. സാരിയില്‍ തിളങ്ങി അനുമോള്‍- ചിത്രങ്ങള്‍ വൈറല്‍

സി പി ഐ ഇടുക്കി ജില്ലാ സെക്രട്ടറി

സി പി ഐ ഇടുക്കി ജില്ലാ സെക്രട്ടറിയുടെ പുലയ സമുദായത്തിന്റെ നേർക്കുള്ള അധിക്ഷേപം മുതൽ ജാതീയ മനോഭാവത്തിന്റെ ഇരുമ്പുവാതിലുകൾ കൊണ്ട് കൊട്ടിയടച്ച സി പി എമ്മിന്റെ ഉന്നതാധികാര അവസര നിഷേധവും എല്ലാം തുറന്നുകാട്ടുന്നത്, സി പി എമ്മിൽനിന്ന് സി പി ഐ യാതൊരു തരത്തിലും വ്യത്യസ്തമല്ല എന്നാണ്. പുലയൻ എന്ന വാക്കിന് പിന്നിൽ പോരാട്ടങ്ങളുടെ ചരിത്രമാണുള്ളത് , ഭൂമിക്കുമേൽ വിത്തെറിഞ്ഞു ജീവൻ മുളപ്പിച്ചവന്റെ അധ്വാനത്തിന്റെ ചരിത്രമാണുള്ളത്, വില്ലുവണ്ടിയേറിയ അയ്യൻകാളിയുടെ ചങ്കൂറ്റത്തിന്റെ ശക്തിസൗന്ദര്യമാണുള്ളത്. പുലയൻ എന്ന വാക്കിനെ അശ്ളീലമായും അധിക്ഷേപമായും വക്രീകരിക്കുന്ന ജീർണിച്ച മനസ്സുകൾ ജാതീയതയുടെ വൈകൃതം ചുമക്കുന്ന ജീവിക്കുന്ന ഫോസിലുകളാണ്.

മുട്ടിനു മുട്ടിനു പുരോഗമനം പറയുന്ന സി പി ഐ

മുട്ടിനു മുട്ടിനു പുരോഗമനം പറയുന്ന സി പി ഐയുടെ നേതാവിൽ നിന്ന് ജാതീയ വിഷം വമിക്കുന്ന വാക്കുകൾ ഉയരുമ്പോൾ , ഉയർത്തിപ്പിടിക്കുന്ന ചരിത്രത്തെപോലും അശ്ലീലമാക്കുകയാണ്. എംഎൻ ഗോവിന്ദൻ നായരും, സി അച്യുതമേനോനും, പി കെ വാസുദേവൻ നായരും, ടി വി തോമസും, എൻ ഇ ബൽറാമും ഉൾപ്പെടെയുള്ള മഹാന്മാരായ പൂർവ്വസൂരികളുടെ വിമോചന തത്വശാസ്ത്ര പാരമ്പര്യം ഉൾക്കൊള്ളുന്ന ഒരു പ്രസ്ഥാനത്തിന്റെ ജില്ലാ അധ്യക്ഷൻ ഇത്തരത്തിലൊരു പിന്തിരിപ്പൻ വംശീയ പരാമർശം നടത്തിയത് സി പി ഐയുടെ ചരിത്രത്തെ തന്നെ അവഹേളിക്കുന്നത്തിനു തുല്യമാണ്.

സി പി ഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാജൻ

സി പി ഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാജൻ ഒക്കെ ചുറ്റും ഒന്ന് കണ്ണോടിക്കുക, തന്റെ ജില്ലയുടെ പരിധിയിൽ വരുന്ന ഇടുക്കിയുടെ മണ്ണ് പുലയ സമുദായം കൂടിയുൾപ്പെടുന്ന വിശാല തൊഴിലാളി വർഗത്തിന്റെ അധ്വാനം കൊണ്ടുയർന്ന മണ്ണാണ്, ആ മണ്ണിന്റെ ചരിത്രത്തിൽ പറ്റിപിടിച്ചു നിന്നുകൊണ്ട് രാഷ്ട്രീയ അധികാരം അനുഭവിക്കുന്ന ശിവരാജൻ അധിക്ഷേപിച്ചത് പുലയ സമുദായത്തെയും ഒപ്പം വിശാല തൊഴിലാളി സമൂഹത്തെയും കൂടിയാണ്.

മാടമ്പിയും മാർക്സിസ്റ്റും തമ്മിലെ അന്തരം

മാടമ്പിയും മാർക്സിസ്റ്റും തമ്മിലെ അന്തരം രണ്ടാം പിണറായിക്കാലത്ത് നേർത്തുവരികയാണ്, വല്യേട്ടന്റെ അവഹേളനവും ആട്ടും തുപ്പും കൊണ്ട് കഴിഞ്ഞുകൂടുന്ന സി പി ഐ എന്ന ഗതിയില്ലാ കമ്മ്യൂണിസ്ററ് പ്രസ്ഥാനത്തിന് വാക്കു കൊണ്ടോ നോക്ക് കൊണ്ടോ പോലും ഇകഴ്ത്തിക്കെട്ടാനുള്ളതല്ല പുലയ മഹാജനങ്ങൾ... സി പി ഐ യിലെ ചുറുചുറുക്കുള്ള പുലയ സമുദായത്തിലെ ചെറുപ്പക്കാരായ സഖാക്കൾ തങ്ങളുടെ ജില്ലാ സെക്രട്ടറി ശിവരാജനോട് വിശദീകരണം ചോദിക്കണം, ശിവരാജന്റെ ജാതീയ അധിക്ഷേപം നിങ്ങളോടും, നിങ്ങളുടെ പൂർവികരുടെ ത്യാഗോജ്വലമായ സമരങ്ങളോടും, അവരുടെ ചരിത്രത്തോടും, ഓർമ്മകളോടും കൂടിയാണ്...

എം എം മണി എന്ന സ്ത്രീ വിരുദ്ധതയും അധിക്ഷേപ

എം എം മണി എന്ന സ്ത്രീ വിരുദ്ധതയും അധിക്ഷേപ വ്യാധിയും പേറിനടക്കുന്ന സി പി എം നേതാവിന്റെ ജീർണിച്ച വാക്കുകളെ ചെറുക്കാൻ, അധ്വാനശീലരായ, ആത്മാഭിമാനമുള്ള തീയിൽക്കുരുത്ത പുലയ മഹാജനതയെ അല്ല അധിക്ഷേപിക്കേണ്ടത്. കെ കെ ശിവരാജൻ നിരുപാധികമായി കേരളത്തിലെ പുലയമഹാജനങ്ങളോട് നിയമലംഘനവും അധിക്ഷേപവും നടത്തിയതിന് മാപ്പു പറയണം. സി പി ഐ നേതൃത്വം ഇടപെട്ട് ശിവരാജനെ തിരുത്തിപ്പിക്കണം, അല്ലാത്ത പക്ഷം സി പി ഐ, ഈ അധിക്ഷേപത്തിന് കനത്ത വില നൽകേണ്ടി വരും...

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+