ഐഎന്‍എലിന് സിപിഎമ്മിന്റെ അന്ത്യശാസനം; ഒരൊറ്റ പാര്‍ട്ടിയേ മുന്നണിയിലുണ്ടാകൂ, വീണ്ടും സമവായ നീക്കം?
തിരുവനന്തപുരം/കോഴിക്കോട്: ഐഎന്‍എല്‍ പിളര്‍പ്പ് ഒഴിവാക്കാനുള്ള സമവായ ശ്രമങ്ങള്‍ അടഞ്ഞ സാഹചര്യത്തില്‍ അന്ത്യശാസനവുമായി സിപിഎം രംഗത്ത്. എല്‍ഡിഎഫില്‍ രണ്ട് ഐഎന്‍എല്‍ ഉണ്ടാവില്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കിയിരിക്കുകയാണ് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറിയും എല്‍ഡിഎഫ് കണ്‍വീനറും ആയ എ വിജയരാഘവന് വ്യക്തമാക്കി.
നേരത്തേ തന്നെ ഈ നിലപാട് സിപിഎം ഇരുവിഭാഗം ഐഎന്‍എല്‍ നേതാക്കളേയും അറിയിച്ചിരുന്നത്. സിപിഎമ്മിന്റെ കൂടി താത്പര്യപ്രകാരം ആയിരുന്നു കാന്തപുരം ഇടപെട്ടുകൊണ്ടുള്ള സമവായ നീക്കം. ഇതിനോട് കാസിം ഇരിക്കൂര്‍ വിഭാഗം സഹകരിക്കുന്നില്ലെന്ന ആക്ഷേപമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.

മുന്നണിയില്‍ ഏതെങ്കിലും ഒരു പാര്‍ട്ടി പിളര്‍ന്നാല്‍, രണ്ട് പേരേയും മാറ്റിനിര്‍ത്തുക എന്നതാണ് എല്‍ഡിഎഫിന്റെ പ്രഖ്യാപിത നിലപാട്. എന്നാല്‍ ഇപ്പോള്‍ എല്‍ഡിഎഫ് കണ്‍വീനര്‍ നടത്തിയ പ്രതികരണം രണ്ട് വിഭാഗങ്ങള്‍ക്കും ഒരു വിധത്തില്‍ പ്രതീക്ഷ പകരുന്നുണ്ട്. ഒരു ഐഎന്‍എല്‍ മാത്രമേ മുന്നണിയില്‍ ഉണ്ടാകൂ എന്ന് പറയുമ്പോള്‍, അത് ഏത് വിഭാഗമാകും എന്നാണ് ഇനി അറിയേണ്ടത്. സമവായ സാധ്യത പൂര്‍ണമായും അവസാനിച്ച ഘട്ടത്തില്‍ നിന്ന് മറ്റ് ചില നീക്കങ്ങളും തുടങ്ങിയിട്ടുണ്ട്.

സിപിഎമ്മിന്റെ കൂടി താത്പര്യം പരിഗണിച്ചായിരുന്നു കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര് ഐഎന്‍എല്‍ വിഷയത്തില്‍ ഇടപെട്ടത്. മധ്യസ്ഥ ചര്‍ച്ചയില്‍ വച്ച നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചത് കാന്തപുരം വിഭാഗത്തില്‍ വലിയ അതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. ഇത് അപമാനിക്കുന്ന തരത്തിലുള്ള നടപടിയാണെന്ന നിലപാടിലാണ് പ്രവര്‍ത്തകരില്‍ പലരും. ഇത്തരമൊരു വികാരം സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണങ്ങളിലും പ്രകടമാണ്.

ഈ സാഹചര്യത്തിലായിരുന്നു ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പ്രതികരണവുമായി രംഗത്ത് വന്നത്. സമവായ ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഒരു വിഷയത്തിലും തങ്ങളുടെ ഭാഗത്ത് നിന്ന് കടുംപിടിത്തം തങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഐഎന്‍എല്‍ ഒറ്റക്കെട്ടായി പോകണം എന്നാഗ്രഹിക്കുന്നവരാണ് പാര്‍ട്ടി പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും മറ്റ് പാര്‍ട്ടികളും എന്നും അദ്ദേഹം പറഞ്ഞു.

ദേശീയ നേതൃത്വത്തിന് അപ്പീല്‍ നല്കിയാല് വഹാബ് വിഭാഗത്തിന് പാര്‍ട്ടിയിലേക്ക് തിരിച്ചുവരാം എന്നാണ് ഇപ്പോള്‍ കാസിം ഇരിക്കൂര്‍ പറയുന്നത്. എന്നാല്‍ നേരത്തേ അദ്ദേഹവും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന വിഭാഗവും വ്യത്യസ്ത നിലപാടായിരുന്നു എടുത്തിരുന്നത്. പുറത്താക്കിയവരെ തിരിച്ചെടുക്കാന്‍ ആവില്ല എന്ന് കാസിം വിഭാഗത്തിലെ നേതാക്കള്‍ ആവര്‍ത്തിച്ച് പറയുകയും ചെയ്തിരുന്നു. എന്തുകൊണ്ടാണ് ഇപ്പോള്‍ ആ നിലപാടില്‍ നിന്ന് മാറിയത് എന്ന ചോദ്യവും ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.

അനുരഞ്ജന ചര്‍ച്ചകള്‍ നല്ല രീതിയില്‍ മുന്നോട്ടുപോകും എന്ന പ്രതീക്ഷ തങ്ങള്‍ക്ക് ഇപ്പോഴുമുണ്ടെന്ന് കൂടി കാസിം ഇരിക്കൂര്‍ പറഞ്ഞിട്ടുണ്ട്. ചര്‍ച്ച വഴിമുട്ടി എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് ഇത്തരം ചര്‍ച്ചകളില്‍ താത്പര്യമില്ല എന്നാണ് അര്‍ത്ഥമെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു. എന്നാല്‍, ചര്‍ച്ചകള്‍ വഴിമുട്ടിയെന്ന കാര്യം വെളിപ്പെടുത്തിയത് കാന്തപുരം വിഭാഗത്തിലെ നേതാക്കളായിരുന്നു എന്നതാണ് വസ്തുത.

ഓഗസ്റ്റ് 25 വരെ പാര്‍ട്ടിയില്‍ 'തല്‍സ്ഥിതി' നിലനിര്‍ത്തണം എന്നായിരുന്നു മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന അബ്ദുള്‍ ഹക്കീം അസ്ഹരിയുടെ നിര്‍ദ്ദേശം. ഈ ഘട്ടത്തില്‍ സമാന്തര യോഗങ്ങളോ മറ്റ് പ്രകോപനങ്ങളോ പാടില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനിടെ പത്തനംതിട്ടയില്‍ കാസിം ഇരിക്കൂര്‍ വിഭാഗം യോഗം ചേരുകയും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ആ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു. ഇത് മധ്യസ്ഥ ചര്‍ച്ചകളെ പ്രതികൂലമായി ബാധിച്ചു എന്നത് യാഥാര്‍ത്ഥ്യമാണ്.

പത്തനംതിട്ടയിലെ സംഭവത്തിന് ശേഷം ആണ് കാസര്‍ഗോഡ് യോഗം നടന്നത്. അംഗത്വ കാമ്പയിനുമായി ബന്ധപ്പെട്ടായിരുന്നു യോഗം. ഈ യോഗത്തില്‍ അബ്ദുള്‍ വഹാബ് വിഭാഗം പ്രതിഷേധം ഉയര്‍ത്തുകയായിരുന്നു. ഇതാണ് ഒടുവില്‍ സംഘര്‍ഷത്തിലേക്ക് നയിച്ചത്. അനുരഞ്ന ചര്‍ച്ചകളുടെ ഭാഗമായി മുന്നോട്ട് വച്ച നിര്‍ദ്ദേശം വീണ്ടും ലംഘിക്കപ്പെടുന്ന സാഹചര്യം ആയിരുന്നു കാസര്‍ഗോഡും അരങ്ങേറിയത്. ഇതും മധ്യസ്ഥ ശ്രമങ്ങളെ ബാധിച്ചിട്ടുണ്ട്.

മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ പ്രതികരണവും ഇതിനിടെ പുറത്ത് വന്നിരുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയവര്‍ പുറത്ത് തന്നെ എന്നായിരുന്നു മന്ത്രി പ്രതികരിച്ചത്. പാര്‍ട്ടിയിലെ പിളര്‍പ്പിന്റെ വിഷയത്തില്‍ പക്ഷപാതപരമായ നിലപാട് സ്വീകരിക്കരുത് എന്ന സിപിഎം നിര്‍ദ്ദേശം ലംഘിച്ചുകൊണ്ടായിരുന്നു മന്ത്രി ഇത്തരം ഒരു പരാമര്‍ശം നടത്തിയത്. അനുരഞ്ജന ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകും വിധത്തിലുള്ള ഇടപെടലുകള്‍ മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ലെന്ന ആക്ഷേപം കാന്തപുരം വിഭാഗം നേതാക്കളും ഉന്നയിച്ചിരുന്നു.

മന്ത്രി അഹമ്മദ് ദേവര്‍കോവിലാണ് സമവായ ചര്‍ച്ചകള്‍ക്ക് തുരങ്കം വയ്ക്കുന്നത് എന്ന ആരോപണം ആണ് എപി അബ്ദുള്‍ വഹാബ് ഉന്നയിച്ചത്. ചര്‍ച്ചകള്‍ക്ക് തങ്ങള്‍ ഇപ്പോഴും തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി ഏകപക്ഷീയമായ നിലപാട് തുടരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരെ ഇടതുമുന്നണിയ്ക്ക് പരാതി നല്‍കുമെന്നും വഹാബ് വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. അത്തരമൊരു സാഹചര്യം വന്നാല്‍ പരാതി എല്‍ഡിഎഫ് നേതൃത്വത്തിന് പരിഗണിക്കേണ്ടി വരും. ഇതുവരെ ഐഎന്‍എലിന്റെ ആഭ്യന്തര പ്രശ്നമായി നിന്നിരുന്ന വിഷയം മുന്നണിയില്‍ ചര്‍ച്ചയായാല്‍ അത് ആര്‍ക്ക് ഗുണം ചെയ്യും എന്നതും നിര്‍ണായകമാണ്.
Recommended Video

ദേശീയ നേതൃത്വം ഇടപെട്ട് പുറത്താക്കിയ അബ്ദുള്‍ വഹാബ് ഉള്‍പ്പെടെയുള്ള നേതാക്കളെ തിരിച്ചെടുക്കണം എന്ന ഒറ്റ ഉപാധി മാത്രമായിരുന്നു വഹാബ് വിഭാഗം അനുരഞ്ജന ചര്‍ച്ചയില്‍ മുന്നോട്ട് വച്ചത് എന്നാണ് മധ്യസ്ഥശ്രമം നടത്തിയവര്‍ പറയുന്നത്. ഇതല്ലാതെ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നും അറിയിച്ചിരുന്നു. എന്നാല്‍ പുറത്താക്കിയവരെ ഒരുകാരണവശാലും തിരിച്ചെടുക്കാന്‍ ആവില്ലെന്ന് കാസിം വിഭാഗം നിര്‍ബന്ധം പിടിച്ചതോടെയാണ് ചര്‍ച്ചകള്‍ വഴിമുട്ടിയത്. അനുരഞ്ജന ചര്‍ച്ചകളോട് അനുഭാവ പൂര്‍ണമായ ഒരു നിലപാട് ഐഎന്‍എല്‍ ദേശീയ പ്രസിഡന്റ് പ്രൊഫ മുഹമ്മദ് സുലൈമാനും സ്വീകരിച്ചില്ല എന്നാണ് ലഭ്യമാകുന്ന വിവരം. ഇക്കാര്യം മധ്യസ്ഥ ചര്‍ച്ചയില്‍ പങ്കാളിയായ വ്യക്തി തന്നെ വിശദീകരിക്കുകയും ചെയ്തിരുന്നു. എന്തായാലും പുതിയ സാഹചര്യത്തില്‍ ചര്‍ച്ചകള്‍ വീണ്ടും സജീവമാകും എന്നാണ് വിവരം. പക്ഷേ, കാന്തപുരം വിഭാഗം ആ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥം വഹിക്കുമോ എന്ന് വ്യക്തമല്ല.
-
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
"എസ്ഡിപിഐയുമായി സന്ധിയില്ല; പിഡിപി കൂടെയുണ്ട്": വർഗീയ വോട്ടുകൾ വേണ്ട എന്ന് എംഎ ബേബി -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications