കെപിഎസി ലളിത ഇനി ജ്വലിക്കുന്ന ഓർമ, കണ്ണീരോടെ ചിതയ്ക്ക് തീ കൊളുത്തി സിദ്ധാർത്ഥ്, ഭരതനൊപ്പം അന്ത്യവിശ്രമം
വടക്കാഞ്ചേരി: മലയാളത്തിന്റെ മഹാനടി കെപിഎസി ലളിതയ്ക്ക് വിട നല്‍കി കേരളം. കെപിഎസി ലളിതയുടെ ഭൗതികശരീരത്തെ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. തൃശൂര്‍ വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിലാണ് മൃതദേഹം സംസ്‌ക്കരിച്ചത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്‌ക്കാരം. മകന്‍ സിദ്ധാര്‍ത്ഥ് കെപിഎസി ലളിതയുടെ ചിതയ്ക്ക് തീ കൊളുത്തി. വൈകിട്ട് 6 മണിയോടെ ആയിരുന്നു സംസ്‌ക്കാര ചടങ്ങുകള്‍. അമ്മയുടെ ചിതയ്ക്ക് മുന്നില്‍ നിന്ന് സിദ്ധാര്‍ത്ഥ് വിതുമ്പിയത് കണ്ട് നിന്നവര്‍ക്ക് നോവായി.
കെപിഎസി ലളിതയുടെ ഭര്‍ത്താവ് സംവിധായകന്‍ ഭരതന്റെ പാലിശ്ശേരി തറവാട്ടിലേക്ക് വൈകിട്ട് മൂന്നരയോടെയാണ് മൃതദേഹം എത്തിച്ചത്. ഇവിടെ അരമണിക്കൂറോളം പൊതുദര്‍ശനമുണ്ടായിരുന്നു. കൊച്ചിയിലെ സിദ്ധാര്‍ത്ഥിന്റെ ഫ്‌ളാറ്റില്‍ വെച്ചാണ് ഇന്നലെ രാത്രിയോടെ കെപിഎസി ലളിത അന്തരിച്ചത്. കൊച്ചിയിലും തൃശൂര്‍ സംഗീത നാടക അക്കാദമിയിലെ പൊതുദര്‍ശനത്തിലും സിനിമാ-സാംസ്‌ക്കാരിക- രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ പ്രിയതാരത്തിന് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. നൂറുകണക്കിന് ആരാധകരും കെപിഎസി ലളിതയെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിയിരുന്നു.

ഭര്‍ത്താവ് ഭരതന്റെ ശവകുടീരത്തിന് അരികില്‍ തന്നെ വേണം തനിക്കും അന്ത്യവിശ്രമം എന്നത് കെപിഎസി ലളിതയുടെ ആഗ്രഹമായിരുന്നു. അത് പ്രകാരമാണ് പാലിശേരി തറവാടിനും ഓര്‍മ എന്ന വീടിനും അരികിലുളള ഭരതന്റെ ശവകുടീരത്തിന് രണ്ടടി അകലത്തില്‍ കെപിഎസി ലളിതയ്ക്കും അന്ത്യവിശ്രമത്തിന് ഇടമൊരുക്കിയത്. ഭരതന്റെ മരണശേഷമാണ് അദ്ദേഹത്തിന്റെ നാട്ടില്‍ ഓര്‍മ എന്ന് പേരിട്ട് കെപിഎസി ലളിത വീട് വെച്ചത്. 2004 മുതല്‍ ഇവിടെ ആയിരുന്നു താമസം.
കവിയൂര്‍ പൊന്നമ്മ, മണിയന്‍പിളള രാജു, സംവിധായകന്‍ ജയരാജ് അടക്കമുളളവര്‍ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ആലപ്പുഴയിലെ രാമപുരത്ത് 1947 ഫെബ്രുവരി 25നാണ് മഹേശ്വരിയമ്മ എന്ന കെ.പി.എ.സി ലളിത ജനിച്ചത്. പത്താംവയസിൽ ഗീതയുടെ ബലിയിലൂടെ നർത്തകിയായി നാടകത്തിലെത്തി. 1964ൽ കെ.പി.എ.സിക്കൊപ്പം ചേർന്നപ്പോൾ തോപ്പിൽഭാസി മഹേശ്വരിയെ ലളിതയാക്കി. കെപിഎസി ലളിതയ്ക്ക് രണ്ടു തവണ സഹനടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാല് തവണ നേടി. കേരള സംഗീത നാടക അക്കാദമിയുടെ ചെയർപഴ്‌സനായും പ്രവർത്തിച്ചിട്ടുണ്ട്. പ്രമുഖ സംവിധായകൻ ഭരതൻ ഭർത്താവാണ്. 1978ലായിരുന്നു ഭരതനുമായുള്ള വിവാഹം. നടൻ സിദ്ധാർത്ഥ്, ശ്രീക്കുട്ടി എന്നിവരാണ് മക്കൾ.
സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി കെപിഎസി ലളിതയ്ക്ക് ആദരാജ്ഞലി അർപ്പിച്ചു. കുറിപ്പ് വായിക്കാം: '' സമാനതകളില്ലാത്ത പ്രതിഭ പ്രിയപ്പെട്ട കെപിഎസി ലളിതയുടെ വേർപാടിൽ ഡബ്ല്യുസിസി അനുശോചനം രേഖപ്പെടുത്തുന്നു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി മലയാള സിനിമയുടെ അവിഭാജ്യഘടകമായ ലളിത ചേച്ചി സിനിമ ചരിത്രത്തിൽ തന്റേതായ ഒരിടം നേടിയിട്ടുണ്ട്. സമാനതകളില്ലാത്ത അവരുടെ കലാസപര്യ 550ഇൽ പരം സിനിമകളുടെ അവിശ്വസനീയമായ ശേഖരത്താൽ സമ്പന്നമാണ്. കെപിഎസിയിൽ തിയേറ്റർ ആർട്ടിസ്റ്റായി തുടങ്ങിയ തന്റെ അഭിനയ ജീവിതം എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് കൊണ്ട് തന്നെ ആ കലാകാരി മുന്നോട്ടേക്ക് കൈപിടിച്ച് നടത്തി.
തന്റെ പേരിൽ രണ്ട് ദേശീയ പുരസ്കാരങ്ങളും, നിരവധി സംസ്ഥാന പുരസ്കാരങ്ങളുമുള്ള ഈ അതുല്യ പ്രതിഭയുടെ നഷ്ടം നികത്താനാവാത്തതാണ്. സ്ത്രീകൾ അപൂർവമായി മാത്രം നീണ്ട കാലയളവിൽ സജീമായി കാണുന്ന സിനിമയെന്ന പ്രവർത്തിമേഖലയിൽ, എണ്ണം പറഞ്ഞ ഹാസ്യ കഥാപാത്രങ്ങൾ ഉൾപ്പെടെ അനശ്വര കഥാപാത്രങ്ങളുടെ ഒരു നിസ്സീമമായ പാരമ്പര്യം തന്നെ അവൾ അവശേഷിപ്പിക്കുന്നു. അതിന്റെ ജ്വലിക്കുന്ന ഓർമ്മകൾ എന്നും ഞങ്ങളുടെ വഴികളെ പ്രകാശിപ്പിച്ചു കൊണ്ടേയിരിക്കും''.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications