
കോവളത്തെ വിദേശവനിതയുടെ കൊലപാതകം; പ്രതികള്‍ കുറ്റക്കാരെന്ന് കോടതി
തിരുവനന്തപുരം: കോവളത്തെ വിദേശവനിതയുടെ കൊലപാതകത്തില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. പ്രതികളുടെ ശിക്ഷാ വിധി തിങ്കളാഴ്ച പ്രഖ്യാപിക്കും. ലാത്വിയന്‍ യുവതിയെ ലഹരി നല്‍കി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി എന്നാണ് കേസ്. ഉമേഷ്, ഉദയകുമാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
രാജ്യാന്തര തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കേസാണ് ഇത്. കൊലപാതകം നടന്ന് നാലര വര്‍ഷമാകുമ്പോഴാണ് പ്രതികള്‍ കുറ്റക്കാരാണ് എന്ന് കോടതി വിധിക്കുന്നത്. പ്രതികളായ ഉമേഷിനും ഉദയനും വധശിക്ഷ നല്‍കണം എന്നാണ് പ്രോസിക്യൂഷന്‍ വാദിക്കുന്നത്. പോത്തന്‍കോട്ടെ ആയുര്‍വേദ കേന്ദ്രത്തില്‍ സഹോദരിക്കൊപ്പം ചികിത്സക്ക് എത്തിയ നാല്‍പതുകാരിയായ യുവതിയാണ് കൊലപ്പെട്ടത്.
എന്നും ഭാഗ്യം മാത്രം കൈവരും.. ജോലിയില്‍ വളര്‍ച്ച മാത്രം; ഈ നക്ഷത്രക്കാരാണോ നിങ്ങള്‍?
2018 മാര്‍ച്ച് 14 ന് രാവിലെ ആണ് യുവതിയെ കാണാതാകുന്നത്. പിന്നാലെ സഹോദരി പൊലീസില്‍ പരാതി നല്‍കി. ഇതിനിടെ ഒരു മാസം കഴിഞ്ഞ് ഏപ്രില്‍ 20 ന് അഴുകിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കോവളത്തെത്തിയ യുവതിയെ പനത്തുറ സ്വദേശികളും ലഹരി സംഘാംഗങ്ങളുമായ ഉമേഷും ഉദയനും ചേര്‍ന്ന് ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേനെ സമീപിച്ച് പീഡിപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്.
അപകടത്തില്‍ ഓര്മ നഷ്ടമായി.. ആകെ ഓര്മയുള്ളത് കാമുകിയെ.. വീണ്ടും വിവാഹാഭ്യര്‍ത്ഥന നടത്തി 58 കാരന്
യുവതിയെ കണ്ടല്‍ക്കാട്ടിലെത്തിച്ച ശേഷം ലഹരി മരുന്ന് നല്‍കി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി എന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം കണ്ടെത്തിയ കണ്ടല്‍കാട്ടില്‍ പ്രതികളുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന സാക്ഷിമൊഴികള്‍ പൊലീസിന് ലഭിച്ചിരുന്നു.. മാത്രമല്ല യുവതിയെ കണ്ടകാര്യം സ്ഥിരീകരിച്ച പ്രതികളുടെ മൊഴിയും ഉണ്ടായിരുന്നു.
ലൈഗര്‍ ഫണ്ടിംഗിന് പിന്നില്‍ ആര്..? വിജയ് ദേവരക്കൊണ്ടയേയും ചോദ്യം ചെയ്ത് ഇഡി
ഇത് അടക്കം 18 സാഹചര്യത്തെളിവുകളും 30 സാക്ഷിമൊഴികളുമാണ് പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നത്. എന്നാല്‍ യുവതിയുടേത് മുങ്ങിമരണമാണ് എന്നും അതിനെ സാധൂകരിക്കുന്ന യുവതിയുടെ ആന്തരീകാവയവങ്ങളിലെ ഏകകോശ ജീവികളുടെ സാന്നിധ്യവും ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗം വാദിച്ചത്. കെമിക്കല്‍ എക്‌സാമിനര്‍ കൂറുമാറിയതും പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു.