കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാവലിനില്‍ പിണറായി കുറ്റ വിമുക്തന്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ലാവലിന്‍ അഴിമതി കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കുറ്റ വിമുക്തനാക്കി. തിരുവനന്തപുരത്തെ സിബിഐ പ്രത്യേക കോടതിയാണ് പിണറായി വിജയനെ കുറ്റവിമുക്തനാക്കിയത്. കോസില്‍ സിബിഐയുടെ കുറ്റപത്രം നിലനില്‍ക്കില്ലെന്ന് നിരീക്ഷിച്ചാണ് കോടതി പിണറായി വിജയനെ കുറ്റ വിമുക്തനാക്കിയത്.

കേസില്‍ അഴിമതി തെളിയിക്കാന്‍ സിബിഐക്ക് കഴിഞ്ഞില്ല. കുറ്റാരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കോടതി വിലയിരുത്തി. കുറ്റപത്രത്തില്‍ പാളിച്ചകളുണ്ടെന്ന് കോടതി പറഞ്ഞു. കേസിലെ ഗൂഢാലോചന തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. അഴിമതി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതുകൊണ്ട് തന്നെ സിബിഐയുടെ കുറ്റ പത്രം നിലനില്‍ക്കില്ല.കേസില്‍ മറ്റ് ഏഴ് പ്രതികള്‍ക്കും കോടതി വിടുതല്‍ അനുവദിച്ചിട്ടുണ്ട്.കോടതി വിധിയെ സിപിഎം കേന്ദ്ര നേതൃത്വം സ്വാഗതം ചെയ്തു. ലാവലിന്‍ കേസില്‍ പാര്‍ട്ടിക്ക് എതിരായ നിലപാടെടുത്ത പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും കോടതി വിധിയെ സ്വാഗതം ചെയ്തിട്ടുണ്ട്.

Pinarayi Vijayan

11 വര്‍ഷത്തോളമായി ലാവലിന്‍ എന്ന ഭൂതം പിണറായി വിജയന്റെ പിറകേ കൂടിയിട്ട്. കേരള രാഷ്ട്രീയത്തെ ആകെ ഇളക്കി മറിച്ച കേസാണ് ലാവലിന്‍ അഴിമതി കേസ്. സിബഐ അന്വേഷണത്തിന്റെ ഘട്ടത്തിലാണ് മുന്‍ വൈദ്യുതി മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയന്‍ പ്രതിപ്പട്ടികയില്‍ വരുന്നത്. കേസിലെ ഏഴാം പ്രതിയായിരുന്നു പിണറായി.

പള്ളിവാസല്‍, സെങ്കുളം, പന്നിയാര്‍ ജല വൈദ്യുതി പദ്ധതികളുടെ നവീകരണത്തിന് ആഗോള ടെണ്ടര്‍ വിളിക്കാതെ കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവലിന് കരാര്‍ നല്‍കി എന്നതാണ് പ്രശ്‌നം. ഇതില്‍ സംസ്ഥാന ഖജനാവിന് കോടികളുടെ നഷ്ടം സംഭവിച്ചു എന്ന് സിഎജി കണ്ടെത്തിയതോടെയാണ് പ്രശ്‌നം വിവാദമായത്. മലബാര്‍ കാന്‍സര്‍ സെന്റിന് 100 കോടി രൂപ സഹായം നല്‍കാമെന്ന വാഗ്ദാനം കമ്പനി ലംഘിച്ചതും വിവാദം കത്തിപ്പടരാന്‍ ഇടയാക്കി. ബാലാനന്ദന്‍ കമ്മിറ്റിയുടേയും സുബൈദ കമ്മിറ്റിയുടേയും റിപ്പോര്‍ട്ടുകള്‍ തള്ളിയാണ് ലാവലിനുമായി കരാറില്‍ ഏര്‍പ്പെട്ടത് എന്നത് പാര്‍ട്ടിക്കുള്ളിലും പുറത്തും പിണറായി വിജയനെ സമ്മര്‍ദ്ദത്തിലാഴ്ത്തിയിരുന്നു.

എന്തായാലും അഴിമതിക്കാരന്‍ എന്ന ചീത്തപ്പേര് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനില്‍ നിന്ന് താത്കാലികമായെങ്കിലും മാറ്റപ്പെട്ടു. കേസില്‍ സിബിഐ അപ്പീല്‍ പോകുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

English summary
CBI special court pronounced the judgment on his discharge petition in the SNC Lavalin case on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X