Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതെന്തൊരു വിധി; പാര്‍ട്ടി ഓഫീസുകളുടെ പടി കയറി ഇറങ്ങി നാരായണന്‍ നായര്‍, കാണാന്‍ കൂട്ടാക്കാതെ സുധീരന്‍

തിങ്കളാഴ്ച രാവിലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എകെ ആന്റണിയെ നാരായണന്‍ നായര്‍ കണ്ടിരുന്നു. ആന്റണിയെ ഈശ്വരവിലാസം റോഡിലെ അഞ്ജനത്തില്‍ എത്തിയാണ് അദ്ദേഹം കണ്ടത്.

തിരുവനന്തപുരം: ലോ അക്കാദമി സമരം 27 ദിവസം പിന്നിടുമ്പോള്‍ എങ്ങിനെയെങ്കിലും സമരം അവസാനിപ്പിക്കാനുള്ള വഴി അന്വേഷിച്ച് പാര്‍ട്ടി ഓഫീസുകള്‍ കയറി ഇറങ്ങുകയാണ് എന്‍ നാരായണന്‍ നായര്‍. തിങ്കളാഴ്ച രാവിലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എകെ ആന്റണിയെ നാരായണന്‍ നായര്‍ കണ്ടിരുന്നു. ആന്റണിയെ ഈശ്വരവിലാസം റോഡിലെ അഞ്ജനത്തില്‍ എത്തിയാണ് അദ്ദേഹം കണ്ടത്.

സിപിഎമ്മിന്റഎ സംസ്ഥാന കമ്മറ്റി ഓഫീസായ എകെജി ഭവനിലും നാരായണന്‍ നായര്‍ ഇതിന് മുമ്പ് സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ആ സമത്ത് തീരുമാനമൊന്നും ആയിരുന്നില്ല. പിന്നീട് സിപിഐ ഓഫീസായ എംഎന്‍ സ്മാരകത്തിലും എത്തിയിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറിയുമായി നാരായണന്‍ നായരും ലക്ഷഖ്മി നായരും ചര്‍ച്ച നടത്തിയെങ്കിലും പരാജയമായിരുന്നു.

 അനുമതി നിഷേധിച്ചു

അനുമതി നിഷേധിച്ചു

കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനെ പ്രശ്‌നപരിഹാരത്തിനായി കാണാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം അനുമതി നിഷേധിച്ച കാര്യം നാരായണന്‍ നായര്‍ തന്നെ തുറന്നു പറഞ്ഞിരുന്നു. ഇതിനു ശേഷമാണ് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയെ കാണാന്‍ നാരായണന്‍ നായര്‍ എത്തിയത്.

നടരാജന്‍ പിള്ളയുടെ കുടുംബത്തെ ഇളക്കി വിടുന്നു

നടരാജന്‍ പിള്ളയുടെ കുടുംബത്തെ ഇളക്കി വിടുന്നു

ലോ അക്കാദമിയുടെ ഭൂമി അളക്കാന്‍ എത്തിയ റവന്യു ഉദ്യോഗസ്ഥര്‍ സിപിഐക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കഴമ്പില്ല. നടരാജന്‍ പിള്ളയുടെ കുടുംബത്തെ ചിലര്‍ ഇളക്കിവിടുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സമരം

സമരം

അക്കാദമിയുടെ സമരത്തിന് പിന്നില്‍ ഗൂഢാലോചനയാണെന്നും രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു. സമരം ശക്തമായതോടെ മറ്റു സ്വാശ്രയ കോളേജുകളിലെ ഉയര്‍ന്ന പ്രശ്‌നങ്ങള്‍ അവസാനിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതില്‍ കൂടുതല്‍ നാണം കെടുത്താനാകില്ല

ഇതില്‍ കൂടുതല്‍ നാണം കെടുത്താനാകില്ല

പ്രിന്‍സിപ്പലിനെ അഞ്ചുവര്‍ഷം സ്ഥാപനത്തില്‍നിന്ന് മാറ്റിനിര്‍ത്താമെന്ന് സമരക്കാരോട് വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ ഇനിയൊന്നും ചെയ്യാനില്ല. ഒരാളെ ഇതില്‍ കൂടുതല്‍ നാണം കെടുത്താന്‍ കഴിയില്ല. രാജി ആവശ്യപ്പെട്ടാല്‍ അവര്‍ പോയി ആത്മഹത്യ ചെയ്താല്‍ എന്ത് ചെയ്യുമെന്ന് അദ്ദേഹം ചോദിച്ചു.

 കെ മുരളീധരന്‍

കെ മുരളീധരന്‍

വിദ്യാര്‍ഥികള്‍ സമരം ചെയ്ത് ഒരു പ്യൂണിനെ പോലും മാറ്റിയ ചരിത്രമില്ല. 27 വര്‍ഷം ജോലി ചെയ്ത ജീവനക്കാരിയെ അഞ്ചുവര്‍ഷത്തേക്ക് മാറ്റിനിര്‍ത്തിയാല്‍ പോരേ? ലോ അക്കാദമിയില്‍ ഇപ്പോള്‍ നടക്കുന്നത് വിദ്യാര്‍ഥി സമരമല്ല, രാഷ്ട്രീയ സമരമാണ്. കെ മുരളീധരന്‍ നടത്തുന്ന സമരത്തിന് തങ്ങള്‍ ഉത്തരവാദികളല്ലെന്നും അദ്ദേഹം പറഞ്ഞു.

ലോ അക്കാദമി

ലോ അക്കാദമി

ലോ അക്കാദമിയുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്നത്. അക്കാദമിയുടെ അഫിലിയേഷന്‍ റദ്ദാക്കണമെന്ന ആവശ്യം ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍വകലാശാലയുടെ ഏറെ നിര്‍ണായകമായ സിന്‍ഡിക്കറ്റ് യോഗവും തിങ്കളാഴ്ച ഉച്ചയ്ക്ക് ചേരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+