കേരളത്തിലെ ക്രമസമാധാന നില തകർന്നു; ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ടിഎന് പ്രതാപൻ എംപി
തിരുവനന്തപുരം; ആലപ്പുഴയിലെ ഇരട്ട കൊലപാതകത്തിൽ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ടി എൻ പ്രതാപൻ എം പി.മണിക്കൂറുകളുടെ വ്യത്യാസത്തിൽ മാത്രം കൊലപാതകങ്ങൾ അരങ്ങേറുന്ന വിധം കേരളത്തിലെ ക്രമസമാധാന നില തകർന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയത്. സൈബർ ഇടങ്ങളിലെ ധ്രുവീകരണത്തിന് അപ്പുറത്തേക്ക് മനുഷ്യ ഹത്യയുടെ രാഷ്ട്രീയമായി ബി ജെ പിയുടെയും എസ് ഡി പി ഐയുടെയും നിലപാട് മാറുന്നത് അംഗീകരിക്കാനാവില്ലെന്നും ടി എൻ പ്രതാപൻ പറഞ്ഞു. ഇത് സംബന്ധിച്ച് എംപി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം
.
കേരളത്തെ നടുക്കുന്ന വർഗ്ഗീയ-രാഷ്ട്രീയ കൊലപാതകങ്ങൾ മാനവികതക്കുനേരെയുള്ള സംഘടിത ആക്രമണമാണ്. ഇത്തരത്തിലുള്ള ഓരോ കൊലപാതകങ്ങളും ഓരോരോ പാർട്ടിക്കും സംഘടനക്കും ഒരു രക്തസാക്ഷിയെയോ ബലിദാനിയേയോ നൽകുന്നു എന്നാണ് ഈ ഭ്രാന്ത് പിടിച്ച രാഷ്ട്രീയം പറയുന്നത്. എന്നാൽ ഒരു കുടുംബത്തിന്റെ വലിയ പ്രതീക്ഷയാണ് നഷ്ടപ്പെടുന്നത് എന്ന് ആരും മനസ്സിലാക്കുന്നില്ല. മകൻ, അച്ഛൻ, ഭർത്താവ്, സഹോദരൻ എന്നിങ്ങനെ പലർക്കും ഇനിയാരാലും ഒരു സ്മാരകത്താലും പകരമാവാത്ത ഒരു ബന്ധമാണ് ഇല്ലാതാകുന്നത്.
അമ്മ യോഗം മൊബൈലിൽ പകർത്തി നടൻ ഷമ്മി തിലകൻ; നടനെതിരെ നടപടിക്ക് സംഘടന
കഴിഞ്ഞ ദിവസം ആലപ്പുഴയിൽ കൊല്ലപ്പെട്ട എസ ഡി പി ഐ നേതാവിന്റെ മരണത്തെ കുറിച്ച് ആഘോഷ പ്രസംഗം നടത്തുന്ന നേതാക്കളുടെ ദൃശ്യങ്ങൾ കണ്ടു. എന്ത് നീചമാണിത്. ഷാനിന്റെ വാപ്പക്കോ കുടുംബത്തിനോ ആ സന്തോഷമില്ലല്ലോ. അവരുടെ ദുഃഖം ഇക്കൂട്ടർ കാണുന്നുണ്ടോ? ഇല്ല. അവർക്ക് വേണ്ടത് രക്തസാക്ഷികളെയാണ്. മണിക്കൂറുകളുടെ വ്യത്യസത്തിൽ ബി ജെ പിയും എസ് ഡി പി ഐയും അത് നേടിയെടുത്തു. ഷാനിന്റെ അതേ അവസ്ഥയാണ് രഞ്ജിത്തിന്റേയും കുടുംബത്തിൽ. ആ കുടുംബങ്ങളുടെ പ്രതീക്ഷക്ക് പകരമാവാൻ ആർക്കും കഴിയില്ല.
കറുപ്പില്‍ തിളങ്ങി റായ് ലക്ഷ്മി, പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
മണിക്കൂറുകളുടെ വ്യത്യാസത്തിൽ മാത്രം കൊലപാതകങ്ങൾ അരങ്ങേറുന്ന വിധം കേരളത്തിലെ ക്രമസമാധാന നില തകർന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്ന് ലോകസഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി. വർഗ്ഗീയ രാഷ്ട്രീയം പോരടിച്ചുമരിക്കുന്ന കേരളത്തിലെ സ്ഥിതിവിശേഷത്തിൽ ആഭ്യന്തര വകുപ്പ് നോക്കുകുത്തിയായ സാഹചര്യം സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്നാണ് നോട്ടീസിലെ ആവശ്യം.
തിരഞ്ഞെടുപ്പുകളിലൂടെ കേരള സംസ്ഥാനത്ത് വേരുറപ്പിക്കാൻ കഴിയാതെ വരുന്ന സാഹചര്യത്തിൽ ബി ജെ പിയും എസ് ഡി പി ഐയും അവരുടെ ആശയ നേതൃത്വങ്ങളായ ആർ എസ് എസും പി എഫ് ഐയും കേരളത്തിൽ കലാപങ്ങൾ നടപ്പിലാക്കുന്ന നെറികെട്ട രാഷ്ട്രീയമാണ് പുറത്തെടുക്കുന്നത്. ഇത് തടയാനോ മനസ്സിലാക്കാനോ ആഭ്യന്തര വകുപ്പിന് കഴിയാത്തത് നിരാശയുളവാക്കുന്നു.
കേരളം പോലെ ഒരു സംസ്ഥാനത്ത് അപകടകരമായ വർഗ്ഗീയ രാഷ്ട്രീയം വളർന്നു വരുന്നത് ഭീതിതമാണ്. കൊലപാതക രാഷ്ട്രീയത്തിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾ പിന്മാറണം. സൈബർ ഇടങ്ങളിലെ ധ്രുവീകരണത്തിന് അപ്പുറത്തേക്ക് മനുഷ്യ ഹത്യയുടെ രാഷ്ട്രീയമായി ബി ജെ പിയുടെയും എസ ഡി പി ഐയുടെയും നിലപാട് മാറുന്നത് അംഗീകരിക്കാനാവില്ല.
ആർ എസ് എസും പി എഫ് ഐയും തമ്മിൽ ശക്തമായ അന്തർധാരകളുണ്ട്. പരസ്പരം രണ്ടുകൂട്ടർക്കും വേണ്ട ഭയവും വിദ്വേഷവും വെറുപ്പും ചോരയും ശവശരീരങ്ങളും രണ്ടു കൂട്ടരും അറിഞ്ഞുതന്നെ കൊടുക്കുന്നു, പങ്കിടുന്നു. ആർ എസ് എസിനെ ആക്രമിച്ചാൽ ഇവിടുത്തെ മുസ്ലിംകളുടെ ഉള്ളിൽ കയറിക്കൂടാമെന്ന് പി എഫ് ഐയോ, പി എഫ് ഐയെ ആക്രമിച്ചാൽ ഇവിടുത്തെ ഹിന്ദുക്കളുടെ ഉള്ളിൽ കയറിക്കൂടാമെന്ന് ആർ എസ് എസ്സോ കരുതേണ്ടതില്ല. അത് അനുവദിക്കില്ല.