Get Updates
Get notified of breaking news, exclusive insights, and must-see stories!

പോലീസ് വളഞ്ഞ വഴിക്ക്; ദിലീപിനെയും നാദിര്‍ഷയെയും പള്‍സര്‍ സുനിക്കൊപ്പം ചോദ്യം ചെയ്യും

പള്‍സര്‍ സുനിയുടെ പോലീസ് കസ്റ്റഡി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ സുനിയുടെ അഭിഭാഷകന്‍ അപേക്ഷ സമര്‍പ്പിച്ചു.

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം അന്തിമ ഘട്ടത്തിലേക്ക്. ഇതുവരെ ലഭ്യമായ തെളിവുകളില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ പോലീസ് മുഖ്യപ്രതിയുടെ സാന്നിധ്യത്തില്‍ മറ്റു ചിലരെ ചോദ്യം ചെയ്യും. നടന്‍ ദിലീപ്, സഹായി അപ്പുണ്ണി, സംവിധായകന്‍ നാദിര്‍ഷാ എന്നിവരെയാണ് സുനിയുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യുകയെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തു.

കേസില്‍ നിലവില്‍ നിരവധി പേരെ ചോദ്യം ചെയ്തിട്ടുണ്ട്. മറ്റു കുറേ പേരില്‍ നിന്നു മൊഴിയെടുക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് അന്തിമ ചോദ്യം ചെയ്യല്‍ എന്ന നിലയില്‍ പ്രതിയുടെ സാന്നിധ്യത്തില്‍ നടനെയും സംവിധായകനെയും ചോദ്യം ചെയ്യാന്‍ നീക്കം നടക്കുന്നത്.

Dileep

ഇതിനായി വിശദമായ ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. ദിലീപിന്റെ സഹോദരന്‍ അനൂപ്, നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരെ പോലീസ് വിളിപ്പിച്ചിരുന്നു. നടിമാരെയും മറ്റു ചില താരങ്ങളെയും മൊഴി നല്‍കാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, പള്‍സര്‍ സുനിയുടെ പോലീസ് കസ്റ്റഡി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ സുനിയുടെ അഭിഭാഷകന്‍ അപേക്ഷ സമര്‍പ്പിച്ചു. സുനിയെ പോലീസ് മര്‍ദ്ദിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

അപേക്ഷ കോടതി ഫയലില്‍ സ്വീകരിച്ചു. ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. വെള്ളിയാഴ്ച വീണ്ടും ഹര്‍ജി പരിഗണിക്കും. ജയിലില്‍ ഫോണ്‍ ഉപയോഗിച്ചെന്ന കേസിലാണ് പള്‍സര്‍ സുനിയെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു നില്‍കിയത്. വൈദ്യ പരിശോധനയ്ക്കായി കൊണ്ടുവന്നപ്പോള്‍ പോലീസ് മര്‍ദ്ദിച്ചെന്ന് സുനി പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+