കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഡിഎഫും യുഡിഎഫും തളര്‍ന്നു; നേട്ടമുണ്ടാക്കിയത് എന്‍ഡിഎ, കണക്കുകള്‍ ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിലകലനം ചെയ്യുമ്പോള്‍ എല്‍ഡിഎഫിനും യുഡിഎഫിനും നഷ്ടം നേരിട്ടുവെന്ന് കണക്കുകള്‍. നേരിയ മുന്നേറ്റമുണ്ടാക്കിയത് എന്‍ഡിഎ ആണ്. മുന്നണികള്‍ മല്‍സരിപ്പിച്ച സ്വതന്ത്രരെ കണക്കാക്കാതെയുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഡാറ്റകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

എന്നാല്‍ കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും പ്രാദേശികമായ സാഹചര്യം മനസിലാക്കി സ്വതന്ത്രരെ വ്യത്യസ്ത ചിഹ്നത്തില്‍ മല്‍സരിപ്പിച്ച് നേട്ടം കൊയ്യാറുണ്ട്. ആ കണക്കുകള്‍ ഉള്‍പ്പെടുത്താതെ, മുന്നണികളുടെ പേരില്‍ മല്‍സരിച്ച സ്ഥാനാര്‍ഥികളുടെ കണക്കുകളിലാണ് എന്‍ഡിഎ നേട്ടമുണ്ടാക്കിയത്. ആ കണക്കുകള്‍ ഇങ്ങനെ...

എല്‍ഡിഎഫിന് സീറ്റ് കുറഞ്ഞു

എല്‍ഡിഎഫിന് സീറ്റ് കുറഞ്ഞു

തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കിട്ടിയത് 10144 വാര്‍ഡുകളാണ്. 2015ല്‍ എല്‍ഡിഎഫിന് കിട്ടിയത് 10340 വാര്‍ഡുകളായിരുന്നു. ഈ രണ്ട് തിരഞ്ഞെടുപ്പുകള്‍ കൂടി താരതമ്യം ചെയ്താല്‍ എല്‍ഡിഎഫിന് ഇത്തവണ നഷ്ടമാണ് നേരിട്ടത്. 226 വാര്‍ഡുകള്‍ എല്‍ഡിഎഫിന് കുറഞ്ഞു.

യുഡിഎഫിന് വന്‍ നഷ്ടം

യുഡിഎഫിന് വന്‍ നഷ്ടം

യുഡിഎഫിന് ഇത്തവണ ലഭിച്ചത് 8022 വാര്‍ഡുകളാണ്. 2015ല്‍ യുഡിഎഫിന് കിട്ടിയത് 8847 വാര്‍ഡുകളായിരുന്നു. ഇത്തവണ 825 വാര്‍ഡുകളാണ് യുഡിഎഫിന് കുറഞ്ഞത്. ത്രിതല പഞ്ചായത്തുകളും മുന്‍സിപ്പാലിറ്റികളും കോര്‍പറേഷനുമടക്കം എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും കണക്കുകള്‍ ഉള്‍പ്പെടുത്തിയാണിത്.

അല്‍പ്പം നേട്ടമുണ്ടാക്കി എന്‍ഡിഎ

അല്‍പ്പം നേട്ടമുണ്ടാക്കി എന്‍ഡിഎ

എന്‍ഡിഎക്ക് ഇത്തവണ 1600 വാര്‍ഡുകള്‍ ലഭിച്ചു. 2015ല്‍ കിട്ടിയത് 1244 വാര്‍ഡുകളായിരുന്നു. 300ലധികം വാര്‍ഡുകള്‍ അധികം കിട്ടി. എന്നാല്‍ സ്വതന്ത്രരുടെ കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ പ്രബല മുന്നണികളായ എല്‍ഡിഎഫും യുഡിഎഫും തന്നെയാകും മുന്നിലുണ്ടാകുക.

വലിയ കക്ഷി സിപിഎം

വലിയ കക്ഷി സിപിഎം

ഇത്തവണ സിപിഎം ആണ് ഏറ്റവും വലിയ കക്ഷിയായത്. 8190 വാര്‍ഡുകള്‍ സിപിഎം നേടി. 2015ല്‍ സിപിഎമ്മിന് ലഭിച്ചത് 7982 വാര്‍ഡുകളായിരുന്നു. 5551 വാര്‍ഡുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്. 2015ല്‍ കോണ്‍ഗ്രസിന് ലഭിച്ചത് 5784 വാര്‍ഡുകളായിരുന്നു. സിപിഎമ്മിന് 208 വാര്‍ഡുകള്‍ കൂടുകയാണ് ചെയ്തത്. കോണ്‍ഗ്രസിന് 233 വാര്‍ഡുകള്‍ കുറയുകയും ചെയ്തു. ബിജെപിക്ക് ഇത്തവണ 1596 വാര്‍ഡുകള്‍ കിട്ടി. 2015ല്‍ 1244 വാര്‍ഡുകളായിരുന്നു.

ജോസ് പക്ഷം കരുത്ത് കാട്ടി

ജോസ് പക്ഷം കരുത്ത് കാട്ടി

കേരള കോണ്‍ഗ്രസ് എം യുഡിഎഫിലായിരുന്നു 2015ല്‍. അന്ന് പാര്‍ട്ടിക്ക് ലഭിച്ചത് 630 വാര്‍ഡുകളായിരുന്നു. ഇപ്പോള്‍ ജോസ് കെ മാണി പക്ഷം എല്‍ഡിഎഫിലും ജോസഫ് പക്ഷം യുഡിഎഫിലുമായിട്ടാണ് തദ്ദേശ തിരഞ്ഞെടുപ്പ് നേരിട്ടത്. ജോസ് പക്ഷത്തിന് 355 വാര്‍ഡുകളും ജോസഫ് പക്ഷത്തിന് 255 വാര്‍ഡുകളും കിട്ടി. 100 സീറ്റ് ജോസ് പക്ഷത്തിന് അധികമാണ്.

എല്‍ഡിഎഫിലെ പാര്‍ട്ടികള്‍ക്ക് കിട്ടിയത്

എല്‍ഡിഎഫിലെ പാര്‍ട്ടികള്‍ക്ക് കിട്ടിയത്

എല്‍ഡിഎഫിലെ പാര്‍ട്ടി തിരിച്ചുള്ള വാര്‍ഡുകള്‍ ഇങ്ങനെയാണ്. സിപിഎം 8190, സിപിഐ 1283, കേരള കോണ്‍ഗ്രസ് എം 355, എല്‍ജെഡി 88, ജെഡിഎസ് 72, എന്‍സിപി 48, ഐഎന്‍എല്‍ 29, കേരള കോണ്‍ഗ്രസ് ബി 23, ജനാധിപത്യ കേരള കോണ്‍ഗ്രസ് 19, കോണ്‍ഗ്രസ് എസ് 6, കെസി (എസ്ടി) 1.

യുഡിഎഫിലെ പാര്‍ട്ടികള്‍ക്ക് കിട്ടിയത്

യുഡിഎഫിലെ പാര്‍ട്ടികള്‍ക്ക് കിട്ടിയത്

യുഡിഎഫിലെ പാര്‍ട്ടി തിരിച്ചുള്ള വാര്‍ഡുകളുടെ എണ്ണം ഇങ്ങനെയാണ്. കോണ്‍ഗ്രസ് 5551, മുസ്ലിം ലീഗ് 2131, കേരള കോണ്‍ഗ്രസ് ജോസഫ് 255, ആര്‍എസ്പി 51, കേരള കോണ്‍ഗ്രസ് ജേക്കബ് 29, ജനതാദള്‍ 5. യുഡിഎഫിലെ മറ്റു കക്ഷികളായ സിഎംപിക്കും ഫോര്‍വേഡ് ബ്ലോക്കിനും ഒരു വാര്‍ഡുകള്‍ പോലും കിട്ടിയില്ല.

തിളങ്ങി എസ്ഡിപിഐയും ട്വന്റി ട്വന്റിയും

തിളങ്ങി എസ്ഡിപിഐയും ട്വന്റി ട്വന്റിയും

എന്‍ഡിഎയിലെ കണക്കുകള്‍ ഇങ്ങനെയാണ്. ബിജെപി 1596, കേരള കോണ്‍ഗ്രസ് പിസി തോമസ് 2, ബിഡിജെഎസ് 1, എല്‍ജെപി 1. മൂന്ന് കക്ഷികളിലും പെടാതെ മല്‍സരിച്ച സ്വതന്ത്രര്‍ 1870 വാര്‍ഡുകള്‍ നേടി. എസ്ഡിപിഐ 95 സീറ്റ് നേടി. ട്വന്റി ട്വന്റി 75 സീറ്റ്. ആര്‍എംപി 20 സീറ്റ് നേടി. മൂന്ന് പ്രബല മുന്നണികളിലെയും പല പാര്‍ട്ടികളേക്കാള്‍ കൂടുതല്‍ സീറ്റ് എസ്ഡിപിഐയും ട്വന്റി ട്വന്റിയും നേടി എന്നതും എടുത്തു പറയേണ്ടതാണ്.

Recommended Video

cmsvideo
നിയമസഭ തിരഞ്ഞെടുപ്പിന് അടിത്തറയൊരുക്കി LDF | Oneindia Malayalam

English summary
LDF and UDF lost seats in Kerala Local Body Election but NDA get benefit as a Front
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X