76 സീറ്റുമായി ഇടതിന് ഭരണത്തുടര്‍ച്ച; യുഡിഎഫ് 46, ബിജെപി 1, 17 ല്‍ പ്രവചനാതീതം, 24 ന്യൂസ് സര്‍വെ
തിരുവനന്തപുരം: കേരളത്തില്‍ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാറിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് ട്വന്‍റി ഫോര്‍ ന്യൂസിന്‍റെ രണ്ടാം ഘട്ട സര്‍വെ. ആദ്യ ഘട്ട സര്‍വേയില്‍ ഇടതിന് ഭരണത്തുടര്‍ച്ചയെന്നതായിരുന്നു ട്വന്‍റി ഫോര്‍ ന്യൂസിന്‍റെ പ്രവചനം. രണ്ട് ദിവസമായി തുടരുന്ന മണ്ഡലം തിരിച്ചുള്ള സര്‍വേ പ്രഖ്യാപനത്തിനൊടുവില്‍ എല്‍ഡിഎഫ് 76 സീറ്റുകള്‍ വരെ നേടിയേക്കുമെന്നാണ് പ്രവചനം.
പ്രതിപക്ഷത്ത് യുഡിഎഫ് 46 , ബിജെപി 1 എന്നിങ്ങനെ സീറ്റുകള്‍ നേടിയേക്കാമെന്നും സര്‍വേ പ്രവചിക്കുന്നു. അതേസമയം അതിശക്തമായ മത്സരം നടക്കുന്ന 17 മണ്ഡലങ്ങളിലെ ഫലം പ്രവചനാതീതമാണെന്നും സര്‍വേ അഭിപ്രായപ്പെടുന്നു. ഇരുമുന്നണികളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന മണ്ഡലങ്ങളാണ് ഇവ. അതേസമയം രാജ്യം തന്നെ ഉറ്റ് നോക്കുന്ന മത്സരം നടക്കുന്ന മണ്ഡലത്തില്‍ മൂന്ന് മുന്നണിയും ഒപ്പത്തിനൊപ്പം നില്‍ക്കുന്നുവെന്നാണ് സര്‍വേ അഭിപ്രായപ്പെടുന്നത്.
കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ തൃശൂരില്‍ നടത്തിയ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

കാസര്‍ഗോഡ് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ മൂന്ന് ഇടത്ത് എല്‍ഡിഎഫും രണ്ട് ഇടത്ത് യുഡിഎഫ് മുന്നേറ്റമുണ്ടാക്കിയപ്പോള്‍ കണ്ണൂരിലെ 12 ല്‍ ഒന്‍പതും ഇടത്തും യുഡിഎഫിന് സാധ്യതയെന്നാണ് പ്രവചനം. വയനാട് എല്‍ഡിഎഫ് 2, യുഡിഎഫ് ഒന്ന്, മലപ്പുറത്ത് യുഡിഎഫ് 12, എല്‍ഡിഎഫ് 4, കോഴിക്കോട് എല്‍ഡിഎഫ് 9, യുഡിഎഫ് 3, തൃശൂരില്‍ എല്‍ഡിഎഫിന് പത്ത്, യുഡിഎഫിന് ഒന്ന് എന്നാണ് പ്രവചനം.
എറണാകുളത്ത് യുഡിഎഫ് ഒന്‍പത് സീറ്റുകളില്‍ മുന്നേറും, ആലപ്പുഴയില്‍ എല്‍ഡിഎഫിന് 5 സീറ്റും യുഡിഎഫിന് 2 സീറ്റുമാണുള്ളത്. കോട്ടയത്ത് എല്‍ഡിഎഫിനും യുഡിഎഫിനും നാല് സീറ്റും വീതം കിട്ടും. ഒരിടത്ത് മത്സരം പ്രവചനാതീതം. ഇടുക്കിയില്‍ ഇരുമുന്നണികള്‍ക്ക് രണ്ട് വീതം സീറ്റുകള്‍, ഒരിടത്ത് പ്രവചനാതീതം. പത്തനംതിട്ടയില്‍ 3 ഇടത്ത് എല്‍ഡിഎഫ്, രണ്ടിടത്ത് പ്രവചനാതീതം. തിരുവനന്തപുരത്ത് എല്‍ഡിഎഫ് 9, യുഡിഎഫ് 3, എന്‍ഡിഎ 1 എന്നിങ്ങനെയാണ് പ്രവചനം.












Click it and Unblock the Notifications