കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് സഭകളെ അവഹേളിക്കരുത്, ഏത് പുരോഹിതനെയും ആക്ഷേപിക്കാമെന്നാണോ: ഇപി ജയരാജന്‍

Google Oneindia Malayalam News

കൊച്ചി: കത്തോലിക്ക സഭ രാഷ്ട്രീയത്തിലിറങ്ങറില്ലെന്നും അതിനാല്‍ കോണ്‍ഗ്രസ് സഭയെ ആക്ഷേപിക്കരുതെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സഭയുടെ ഇടപെടലുണ്ടായെന്ന് ആക്ഷേപത്തിനിടെയിലാണ് ജയരാജന്റെ പ്രതികരണം. കോണ്‍ഗ്രസ് ദയവായി മതസ്ഥാപനങ്ങളെ വലിച്ചിഴക്കരുതെന്നും എല്ലാം വിഭാഗത്തിന്റെയും ആളുകള്‍ രാഷ്ട്രീയത്തിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1

കോണ്‍ഗ്രസിന് ഏത് മതപുരോഹിതനെയും ആക്ഷേപിക്കാമെന്നാണോ. രാഷ്ട്രീയത്തിന് അതിര്‍വരമ്പുകളില്ലേയെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് നിലപാട് എല്‍ ഡി എഫ് പ്രചാരണത്തിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷണിക്കുന്ന കാര്യത്തില്‍ എല്‍ ഡി എഫ് നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

2

തൃക്കാക്കര മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ജോ ജോസഫ് സഭയുടെ ആളാണെന്ന തരത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനുള്ള മറുപടിയാണ് ഇപ്പോള്‍ ഇ പി ജയരാജന്‍ നല്‍കിയത്. എന്നാല്‍ തൃക്കാക്കര നിയോജകമണ്ഡലത്തില്‍ ഇടതുപക്ഷസ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ടു മേജര്‍ ആര്‍ച്ച്ബിഷപ്പും സഭയുടെ നേതൃത്വവും ഇടപെട്ടിട്ടില്ലെന്നാണ് സിറോ മലബാര്‍ സഭ അറിയിച്ചത്. പത്രക്കുറിപ്പിലാണ് സഭ ഇക്കാര്യം വ്യക്തമാക്കിയത്.

3

തൃക്കാക്കര നിയോജകമണ്ഡലത്തില്‍ ഇടതുപക്ഷസ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ടു മേജര്‍ ആര്‍ച്ച്ബിഷപ്പും സഭയുടെ നേതൃത്വവും ഇടപ്പെട്ടു എന്ന രീതിയില്‍ വാര്‍ത്ത പ്രചരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടു. ചില സ്ഥാപിത താല്‍പ്പര്യക്കാര്‍ ബോധപൂര്‍വം നടത്തുന്ന ഈ പ്രചരണത്തിനു വസ്തുതയുമായി യാതൊരു ബന്ധവുമില്ലെന്നു വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു.

4

മുന്നണികള്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് അവരുടെ രാഷ്ട്രീയ നിലപാടുകള്‍ക്കനുസൃതമായാണ്. ഈ പ്രക്രിയയില്‍ സഭാനേതൃത്വത്തിന്റെ ഇടപെടല്‍ ആരോപിക്കുന്നതിലെ ദുരുദ്ദേശം മനസിലാക്കാവുന്നതേയുള്ളു. വ്യക്തമായ സാമൂഹ്യ രാഷ്ട്രീയ അവബോധമുള്ള തൃക്കാക്കര മണ്ഡലത്തിലെ വോട്ടര്‍മാര്‍ ഈ ഉപതെരഞ്ഞെടുപ്പിനെ ജനാധിപത്യരീതിയില്‍ സമിപിക്കുമെന്നുറപ്പാണ്- സിറോ മലബാര്‍ സഭ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

5

കഴിഞ്ഞ ദിവസമാണ് ജോ ജോസഫിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനാണ് ജോ ജോസഫ്. രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യമില്ലാത്ത അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കിയത് ചില ബാഹ്യശക്തികളുടെ സമ്മര്‍ദം മൂലമാണെന്ന് യു ഡി എഫ് ആരോപിച്ചിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജോ ജോസഫിനെ പ്രഖ്യാപിച്ചതിന് പിന്നില്‍ ബാഹ്യ ഇടപെടലുണ്ടെന്നും പി സി ജോര്‍ജ് കൊടുത്ത സ്ഥാനാര്‍ഥിയാണോ ഇടതുപക്ഷത്തിന്റേതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നേരത്തെ ചോദിച്ചിരുന്നു.

'അടിച്ച സ്ഥലത്ത് വീണ്ടും വീണ്ടും അടിച്ചു; അങ്ങനെയൊരു ബന്ധം എനിക്ക് ആവശ്യമില്ല'; വെളിപ്പെടുത്തലുമായി പൂനം'അടിച്ച സ്ഥലത്ത് വീണ്ടും വീണ്ടും അടിച്ചു; അങ്ങനെയൊരു ബന്ധം എനിക്ക് ആവശ്യമില്ല'; വെളിപ്പെടുത്തലുമായി പൂനം

English summary
LDF convener EP Jayarajan says Catholic Church does not interfere in politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X