
'മുഖ്യമന്ത്രി പറഞ്ഞതിൽ എന്താണ് പിശക്', സമരക്കാരെ നോക്കൂ'; വിഴിഞ്ഞം സമരത്തെ തള്ളി ഇപി ജയരാജൻ
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പിന്നാലെ വിഴിഞ്ഞം സമരത്തെ തള്ളി എൽഡിഎഫ് കൺർവീനർ ഇപി ജയരാജൻ. സമരത്തിൽ പങ്കെടുക്കുന്ന ആളുകളെ നോക്കൂ, മുഖ്യമന്ത്രി പറഞ്ഞതിൽ എന്താണ് പിശക് എന്നായിരുന്നു പ്രതികരണം. ഉമ്മൻ ചാണ്ടിയാണ് തുറമുഖം ആരംഭിച്ചത്. തമിഴ് നാട് കൊണ്ടുപോകേണ്ടയിരുന്ന പദ്ധതിയാണ് വിഴിഞ്ഞത്തേത്. ഇത്ര കൊല്ലമായുള്ള പദ്ധതി നിർത്തിവയ്ക്കാൻ ആകുമോ എന്നും ഇ പി ജയരാജൻ ചോദിച്ചു.
അതേസയം വിഴിഞ്ഞം സമരക്കാരുമായുളള സർക്കാരിന്റെ ചർച്ചകളിൽ ഫലപ്രാപ്തി ഉണ്ടെന്ന് എൽഎഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സമരക്കാർ ഉന്നയിച്ച അഞ്ച് കാര്യങ്ങളിൽ പരിഹാരം ആയിട്ടുണ്ട്. എല്ലാ മത്സ്യത്തൊഴിലാളികളെയും സർക്കാർ സംരക്ഷിക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു.

വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്താനാവില്ലെന്ന് സർക്കാർ സമരക്കാരെ അറിയിച്ചതോടെ കഴിഞ്ഞ ദിവസം നടന്ന മൂന്നാംഘട്ട സമരവും പരിഹാരമാകാതെ പരാജയപ്പെട്ടിരുന്നു. ലത്തീൻ അതിരൂപത പ്രതിനിധികളുമായി മന്ത്രിസഭ ഉപസമിതി നടത്തിയ മൂന്നാംഘട്ട ചർച്ചയാണ് തീരുമാനമാകാതെ പിരിഞ്ഞത്.തിങ്കളാഴ്ച കടൽ മാർഗ്ഗവും കര മാർഗ്ഗവും വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശം വീണ്ടും ഉപരോധിക്കുമെന്ന് സമരക്കാർ അറിയിച്ചു.

വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവയ്ക്കാതെ സമരം നിർത്തില്ലെന്നും സമര സമിതി പ്രഖ്യാപിച്ചു. നിർമാണം നിർത്തിവെച്ച് പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്നും മറ്റ് സാങ്കേതിക വിദ്യകൾ ഉണ്ടോയെന്ന് പരിശോധിക്കണമെന്നുമായിരുന്നു ആവശ്യം. ഈ ആവശ്യമാണ് സർക്കാർ അംഗീകരിക്കാതിരുന്നത്.
അതേസമയം സമരം മുൻകൂട്ടി തയ്യാറാക്കിയതാണ് എന്നായിരുന്നു നിയമസഭയിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.

സമരം ചെയ്യുന്നത് വിഴിഞ്ഞം സ്വദേശികള്‍ അല്ലന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പദ്ധതി നടപ്പാക്കേണ്ട എന്ന സമീപനം അംഗീകരിക്കില്ല. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യറാണ്. ആരുടെയും വീടും തൊഴിലും നഷ്ടമാകില്ല.പദ്ധതിക്കെതിരായ നിലപാട് വികസന വിരുദ്ധമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.വിഴിഞ്ഞം പദ്ധതി കാരണം സമീപത്ത് തീര ശോഷണം ഉണ്ടാകില്ലെന്ന് റിപ്പോർട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചിരുന്നു.

സമഗ്ര പഠനത്തിന് ശേഷം ആണ് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. തുറമുഖം വൻ മാറ്റങ്ങളുണ്ടാക്കും. തുറമുഖ നിർമ്മാണം നിർത്തി വക്കില്ല.അത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും.വാണിജ്യ മേഖലയിൽ വലിയ തിരിച്ചടി ഉണ്ടാകും.പദ്ധതി എത്രയും പെട്ടെന്ന് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പുനരധിവാസ പദ്ധതി നടപ്പാക്കും. വീട് നിർമ്മിക്കും വരെ വാടക സർക്കാർ നൽകും, വാടക നിശ്ചയിക്കാൻ കളക്ടറെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രിയും അറിയിച്ചിരുന്നു.
ഇലോൺ മസ്കിൻ്റെ അപൂർവ ചിത്രങ്ങൾ ലേലത്തിനുവച്ച് മുൻ കാമുകി...