ജേക്കബ് തോമസിനെ വിടാതെ സര്‍ക്കാര്‍, നടപടിക്കായി പേഴ്‌സനല്‍ മന്ത്രാലയത്തെ സമീപിച്ചു

  • Written By: Vaisakhan
Subscribe to Oneindia Malayalam

തിരുവനന്തപുരം: ജേക്കബ് തോമസിനെ അങ്ങനെയൊന്നും വിടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഓഖി പരാമര്‍ശത്തില്‍ സര്‍ക്കാര്‍ നല്‍കിയ കുറ്റപത്രത്തിന് അദ്ദേഹം നല്‍കിയ മറുപടിയില്‍ തൃപ്തിയില്ലെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന സൂചന. നടപടിയുമായി മുന്നോട്ടുപോകുമെന്ന് തന്നെയാണ് സര്‍ക്കാര്‍ ഇതിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

സര്‍ക്കാര്‍ നിലപാടുകളെ ഉദ്യോഗസ്ഥന്‍ തള്ളിപറയുന്നത് തെറ്റായ കീഴ്‌വഴക്കമാണെന്ന് സര്‍ക്കാര്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. പേഴ്‌സണല്‍ മന്ത്രാലയം ഇത് അംഗീകരിച്ചാല്‍ സര്‍ക്കാര്‍ ജേക്കബ് തോമസിനെതിരെ നടപടിയെടുക്കാനാവും. പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ അനുമതിയില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് സര്‍ക്കാര്‍ കടക്കാനാവില്ല.

ചട്ടലംഘനം

ചട്ടലംഘനം

സര്‍ക്കാരിന്റെ നടപടികള്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ തന്നെ വിമര്‍ശിച്ചത് ഗുരുതരമായ ചട്ടലംഘനമാണെന്ന് സര്‍ക്കാര്‍ പേഴ്‌സണല്‍ മന്ത്രാലയത്തെ അറിയിച്ചുണ്ട്. നടപടിയെടുത്തിട്ടില്ലെങ്കില്‍ മറ്റ് ഉദ്യോഗസ്ഥരും ഇത് ആവര്‍ത്തിക്കാനിടയുണ്ട്. ഇത് സര്‍ക്കാരിനും ജനപ്രതിനിധികള്‍ക്കും ഗുണകരമാകില്ല. ധിക്കാരപരമായ പെരുമാറ്റമാണ് ജേക്കബ് തോമസിന്റേതെന്നും പരാമര്‍ശമുണ്ട്.

തെറ്റ് സമ്മതിച്ചില്ല

തെറ്റ് സമ്മതിച്ചില്ല

ചീഫ് സെക്രട്ടറിക്ക് നല്‍കിയ മറുപടിയില്‍ ജേക്കബ് തോമസ് തെറ്റ് പറ്റിയത് സമ്മതിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ വിമര്‍ശനമുന്നയിക്കുന്നത്. ഇതോടെ അദ്ദേഹത്തിനെതിരെ നടപടിയില്ലെങ്കില്‍ പറഞ്ഞത് ശരിയാണെന്ന് സമ്മതിക്കലാവുമെന്ന് ചീഫ് സെക്രട്ടറി അഭിപ്രായപ്പെട്ടിട്ടുണ്ട്. അദ്ദേഹവും ജേക്കബ് തോമസിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. പ്രതിച്ഛായ നഷ്ടപ്പെടാതിരിക്കാന്‍ നടപടിയെടുത്തേ തീരൂ എന്ന അവസ്ഥയിലാണ് സര്‍ക്കാര്‍.

അന്വേഷണ കമ്മിഷനെ നിയോഗിക്കും

അന്വേഷണ കമ്മിഷനെ നിയോഗിക്കും

ജേക്കബ് തോമസിന്റെ മറുപടി പരിശോധിച്ച ശേഷം അദ്ദേഹത്തിനെതിരെ അന്വേഷണ കമ്മീഷനെ നിയോഗിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആറു മാസം കൃത്യമായ കാരണമില്ലാതെ ഒരു ഉദ്യോഗസ്ഥനെ പുറത്ത് നിര്‍ത്താന്‍ സര്‍ക്കാരിന് സാധിക്കില്ല. അന്വേഷണ കമ്മീഷന്‍ നിയമനത്തില്‍ ഇത് പറയുന്നുണ്ട്. നിലവില്‍ സസ്‌പെന്‍ഷന്‍ ഉള്ളതാണ് സര്‍ക്കാരിന്റെ മുന്നിലുള്ള പ്രതിസന്ധി.

സ്രാവുകള്‍ പണി തന്നു

സ്രാവുകള്‍ പണി തന്നു

ജേക്കബ് തോമസിന്റെ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകം ആയുധമാക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ നീക്കം നടത്തുന്നത.് ഇതിലെ പരാമര്‍ശങ്ങള്‍ സര്‍വീസ് ചട്ടലംഘനമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നേരത്തെ ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതിയുള്ള കമ്മിറ്റി ജേക്കബ് തോമസിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നില്ലെങ്കിലും നടപടിയെടുത്തിരുന്നില്ല.

മറുപടി ഇങ്ങനെ

മറുപടി ഇങ്ങനെ

ഓഖി ദുരന്തത്തില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തുതകളാണെന്നും പരാമര്‍ശങ്ങള്‍ സര്‍ക്കാരിനെതിരല്ലെന്നുമായിരുന്നു ജേക്കബ് തോമസ് ഇന്നലെ വ്യക്തമാക്കിയത്. ചീഫ് സെക്രട്ടറിക്ക് നല്‍കിയ മറുപടിയിലാണ് തന്റെ നിലപാട് ജേക്കബ് തോമസ് വ്യക്തമാക്കിയത്. താന്‍ പറഞ്ഞത് ശാസ്ത്രീയമായ പഠനങ്ങളുടെയും അടിസ്ഥാനത്തിലാണ്. ഓഖി ദുരന്തത്തില്‍ എത്രപേര്‍ മരിച്ചെന്നോ കാണാതായെന്നോ ആര്‍ക്കുമറിയില്ല. ഇത് സത്യമല്ലേയെന്നും ജേക്കബ് തോമസ് മറുപടിയില്‍ ചോദിച്ചു. അഴിമതിയും നിയമവാഴ്ചയുമായുള്ള ബന്ധം തെളിയിക്കുന്ന രാജ്യാന്തരപഠനത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ സംസാരിച്ചതെന്നും തോമസ് ജേക്കബ് പറയുന്നു. പത്തു പേജുള്ള റിപ്പോര്‍ട്ടാണ് അദ്ദേഹം ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ചത്.

English summary
ldf goverment moves to personnel ministry to take action against jacob thomas

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്