കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് കരിമ്പത്രിക... ധവളപത്രം രാഷ്ട്രീയ പ്രേരിതമെന്ന് മാണി !!!

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് പുറത്തിറക്കിയ ധവളപത്രം കരിമ്പത്രികയാണെന്ന് മുന്‍ ധനമന്ത്രി കെഎം മാണി. സംസ്ഥാനത്തിന്‍റെ ധനസ്ഥിതി സംബന്ധിച്ച് പുറത്തിറക്കിയ ധവള പത്രം രാഷ്ട്രീയ പ്രേരിതമാണെന്ന് മാണി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

സാമ്പത്തിക രേഖ എന്നതിലുപരി മുന്‍ സര്‍ക്കാരിനെയും മന്ത്രിമാരെയും കുറ്റപ്പെടുത്താനുള്ള ശ്രമാണ് തോമസ് ഐസക്ക് നടത്തിയതെന്ന് മാണി ആരോപിച്ചു. ധനമന്ത്രി നിയമസഭയില്‍ സമര്‍പ്പിച്ച ധവളപത്രത്തില്‍ മുന്‍സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 15 ലക്ഷം കോടി രൂപയാണ് സംസ്ഥാനത്തിന്‍റെ പൊതു കടം.

KM Mani

ധവളപത്രത്തില്‍ സംസ്ഥാനത്തിന്‍റെ സമ്പത്ത് വ്യവസ്തതയെ സത്യസന്ധമായി വിലയിരു്തതിയില്ല. വസ്തുതാപരമായ ഒരു അവലോകനമല്ല ഇതിലുള്ളത്. സാമ്പത്തിക പ്രതിസന്ധിയാണെന്ന് വാദിക്കുന്ന ഐസക് ഈ പ്രശ്‌നം പരിഹരിക്കാന്‍ ഒരു നിര്‍ദ്ദേശങ്ങളും മുന്നോട്ട് വയ്ക്കുന്നില്ലെന്നും മാണി കുറ്റപ്പെടുത്തി.

പദ്ധതിയേതര ചെലവുകളുണ്ടായി എന്നത് വലിയ പാതകം പോലെയാണ് ഐസക് പറയുന്നത്. ഈ പ്രവണത കൊണ്ടുവന്നത് ഐസക് ധനമന്ത്രിയായിരുന്നപ്പോഴാണ്. യുഡിഎഫ് സര്‍ക്കാര്‍ ഒഴിയുമ്പോള്‍ ആയിരം കോടി മിച്ചം വച്ചത് എന്നത് വലിയ കുറ്റമായെന്നാണ് പറയുന്നത്. മുന്‍ സര്‍ക്കാരുകളുടെ കാലത്തും കടമുണ്ടായിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ബാധ്യതകള്‍ ഏറ്റെടുക്കേണ്ടി വന്നു.

വരുമാനമുണ്ടാക്കുന്ന പദ്ധതികളൊന്നും ആരംഭിച്ചില്ലെന്നാണ് മറ്റൊരു ആരോപണം. ഇത് വസ്തുതാവിരുദ്ധമാണ്. കൊച്ചി മെട്രോയും വിഴിഞ്ഞം പദ്ധതിയുമെല്ലാം സര്‍ക്കാരിന് വലിയ വരുമാനമുണ്ടാക്കുന്ന പദ്ധതികളാണ്. ഇതെല്ലാം മറച്ച് വച്ചാണ് ഐസക് ധവളപത്രമിറക്കിയത്. യുഡിഎഫ് സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ മാത്രമുള്ള ഒരു കരിമ്പത്രികയാണിതെന്നും മാണി ആരോപിച്ചു.

English summary
LDF Government White paper, KM Mani Against Thomas Issac.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X