എല്‍ഡിഎഫിന് 95 സീറ്റുകള്‍ വരെ ലഭിക്കാം: ഭരണത്തുടര്‍ച്ച പ്രവചിച്ച് അവസാനവട്ട അഭിപ്രായ സര്‍വേയും
കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച ട്രൂ കോപ്പി തിങ്ക് നടത്തിയ പ്രീ പോള്‍ സര്‍വേയുടെ ഫലം പുറത്ത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പിന്നിട്ട് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ രാഷ്ട്രീയ കേരളം എങ്ങനെ ചിന്തിക്കുന്നുവെന്ന അവകാശവാദത്തോടെയാണ് ട്രൂ കോപ്പി തിങ്കിന്‍റെ സര്‍വേ ഫലം പുറത്ത് വിട്ടിരിക്കുന്നത്. തെക്കന്‍ കേരളം, മധ്യകേരളം, വടക്കന്‍ കേരളം എന്നിങ്ങനെ മൂന്നായി തരം തിരിച്ചുള്ള സീറ്റ് പ്രവചനത്തോടൊപ്പം മറ്റ് ചില ശ്രദ്ധേയമായ കാര്യങ്ങളിലെ പൊതുജനാഭിപ്രായവും സര്‍വെ തേടിയിയിട്ടുണ്ട്. ആകെ സീറ്റ് നിലയടക്കം സര്‍വെ കണ്ടെത്തിയ പ്രധാന കാര്യങ്ങള്‍ ഇങ്ങനെയാണ്.

വോട്ട് വിഹിതം-വടക്കന്‍ കേരളം
ട്രൂ കോപ്പി സര്‍വെ പ്രകാരം വോട്ട് വിഹിതത്തിന്‍റെ കാര്യത്തില്‍ മുന്നില്‍ രണ്ട് മേഖലകളിലും ആധിപത്യം പുലര്‍ത്താന്‍ ഇടതുമുന്നണിക്ക് സാധിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ 46 മുതല്‍ 48 ശതമാനം വരെ സീറ്റുകള്‍ എല്‍ഡിഎഫിന് ലഭിക്കുമെന്നാണ് സര്‍വെ അവകാശപ്പെടുന്നത്. യുഡിഎഫിന് 36 മുതല്‍ 38 ശതമാനവും എന്‍ഡിഎയ്ക്ക് 13 മുതല്‍ 15 ശതമാനം വരേയും വോട്ട് വിഹിതം വടക്കന്‍ കേരളത്തില്‍ പ്രവചിക്കുന്നു.

വോട്ട് വിഹിതം-മധ്യകേരളം
മധ്യകേരളത്തില്‍ എല്‍ഡിഎഫിനേക്കാന്‍ മുന്‍തൂക്കം യുഡിഎഫിനാണ്. ഈ മേഖലയില്‍ 42 മുതല്‍ 44 ശതമാനം വരെ വോട്ട് യുഡിഎഫിന് ലഭിച്ചേക്കാം. ഇടതിന് 40 മുതല്‍ 42 ശതമാനം വരേയും എന്‍ഡിഎയ്ക്ക് 11 മുതല്‍ 13 ശതമാനം വരേയും വോട്ട് ലഭിക്കം. മധ്യകേരളത്തിലെ നാല് മുതല്‍ അഞ്ച് വരെ വോട്ട് വിഹിതം സ്വന്തമാക്കാന്‍ മറ്റുള്ളവര്‍ക്ക് സാധിച്ചേക്കുമെന്നാണ് സര്‍വെ പറയുന്നത്.

വോട്ട് വിഹിതം-തെക്കന്‍ കേരളം
മധ്യകേരളം വിട്ട് തെക്കന്‍ കേരളത്തിലേക്ക് എത്തുമ്പോള്‍ ഇടത് ആധിപത്യം വീണ്ടും വരുന്നു. 43 മുതല്‍ 46 ശതമാനം വരെ വോട്ട് ഇടതുമുന്നണി പിടിച്ചേക്കും. യുഡിഎഫിന് 35 മുതല്‍ 38 ശതമാനം വരേയും എന്‍ഡിഎയ്ക്ക് 16 മുതല്‍ 18 ശതമാനം വരേയും വോട്ട് തെക്കന്‍ കേരളത്തില്‍ ലഭിച്ചേക്കും. എന്‍ഡിഎയ്ക്ക് ഏറ്റവും കൂടുതല്‍ വോട്ട് പ്രവചിക്കുന്ന ഒരു മേഖലയാണ് ഇത്.

സീറ്റ് നില-വടക്കന്‍ കേരളം
വോട്ട് വിഹിതത്തിലെ ഈ വ്യത്യാസം സീറ്റുകളുടെ കാര്യത്തിലും വ്യക്തമാണ്. വടക്കന്‍ കേരളത്തില്‍ ആകെയുള്ള 60 സീറ്റില്‍ 39 മുതല്‍ 43 സീറ്റ് വരെ എല്‍ഡിഎഫ് നേടിയേക്കുമെന്നാണ് സര്‍വെ അവകാശപ്പെടുന്നത്. യുഡിഎഫിന് 17 മുതല്‍ 21 സീറ്റും എന്‍ഡിഎയ്ക്ക് പരമാവധി ഒരു സീറ്റും ലഭിക്കാം. മധ്യകേരളത്തില്‍ ഇടതിന് 18-22, യുഡിഎഫിന് 19-23, എന്‍ഡിഎ -0 എന്നതാണ് സര്‍വേ പ്രവചനം.

സീറ്റ് നില: മധ്യ-തെക്കന്‍ കേരളം
തെക്കന്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് 26 മുതല്‍ 31 വരെ സീറ്റ് ലഭിച്ചേക്കും. യുഡിഎഫ് പരമാവധി നേടുക ഒമ്പത് മുതല്‍ 13 വരെ സീറ്റുകളാണ്. ബിജെപിക്ക് പുജ്യം അല്ലെങ്കില്‍ ഒരു സീറ്റ് ലഭിക്കാന്‍ സാധ്യതയുണ്ട്. സംസ്ഥാനത്തെ ആകെ സീറ്റുകളുടെ കാര്യം നോക്കുമ്പോള്‍ 85 മുതല്‍ 95 സീറ്റ് വരെയാണ് എല്‍ഡിഎഫിന് പ്രവചിക്കുന്നത്. യുഡിഎഫിന് 45-മുതല്‍ 55 വരെ സീറ്റും ബിജെപിക്ക് 0-2, പ്രവചിക്കുന്നു. ഒരു സീറ്റ് മറ്റുള്ളവര്‍ക്ക് ലഭിച്ചേക്കാം.

മുഖ്യമന്ത്രിയുടെ പ്രകടനം
മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രവര്‍ത്തനത്തിന് വലിയ പിന്തുണയാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ നല്‍കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 54.4 ശതമാനം പേരും മുഖ്യമന്തി എന്ന നിലയില്‍ പിണറായി വിജയന്‍റേത് വളരെ മികച്ച പ്രകടനമായിരുന്നെന്ന് അഭിപ്രായപ്പെടുന്നു. 26.9 ശതമാനം പേര്‍ മികച്ചതെന്നും 15.1 ശതമാനം പേര്‍ ശരാശരിയെന്നും അഭിപ്രായപ്പെട്ടപ്പോള്‍ മോശമെന്ന് അഭിപ്രായപ്പെട്ടവര്‍ 5.6 ശതമാനം മാത്രമാണ്.

പ്രതിപക്ഷ നേതാവിന്‍റെ പ്രകടനം
ഇതുവരെ പുറത്ത് വന്ന മറ്റ് സര്‍വേകളില്‍ നിന്ന് വ്യത്യസ്തമായി പ്രതിപക്ഷ നേതാവിന്‍റെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ട്രൂ കോപ്പി സര്‍വേയില്‍ കണ്ടെത്താന്‍ സാധിച്ചിട്ടുള്ളത്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെ പ്രകടനം വളരെ മികച്ചതെന്ന് അഭിപ്രായപ്പെടുന്നത് 24.4 ശതമാനം ആളുകളാണ്. 33.9 ശതമാനം മികച്ചതെന്നും 24.7 ശതമാനം ശരാശരിയെന്നും അഭിപ്രായപ്പെടുന്നു. മോശം അഭിപ്രായമുള്ളത് 17 ശതമാനം പേര്‍ക്കാണ്.

കോവിഡ്-നിപ പ്രതിരോധം
കോവിഡ്-നിപ കാലത്തെ സര്‍ക്കാറിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പിന്തുണയാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ നല്‍കുന്നത്. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഈ രണ്ട് കാലത്തും സര്‍ക്കാര്‍ വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവെന്ന് അഭിപ്രായപ്പെട്ടത് 53.2 ശതമാനം ആളുകളാണ്. 31.9 ശതമാനം പേര്‍ മികച്ചതെന്നും 11.5 ശതമാനം ശരാശരിയെന്നും അഭിപ്രായപ്പെട്ടു. 3.4 ശതമാനമാണ് മോശം എന്ന് അഭിപ്രായപ്പെട്ടത്.

പ്രളയകാലം
പ്രളയകാലത്തെ സര്‍ക്കാറിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കും മികച്ച പിന്തുണയാണ് ഉള്ളത്. 46.3 ശതമാനം പേരാണ് പ്രളയകാലത്തെ സര്‍ക്കാറിന്‍റെ പ്രവര്‍ത്തനം മികച്ചതാണെന്ന് അഭിപ്രായപ്പെട്ടത്. മികച്ചത് 36.0 ശതമാനം, ശരാശരി 13.9 ശതമാനം, മോശം, 3.8 ശതമാനം എന്നിങ്ങനെയാണ് മറ്റുള്ളവരുടെ അഭിപ്രായം. പ്രതിപക്ഷത്തിന്‍റെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തില്‍ 21.0 ശതമാനം പേര്‍ വളരെ മികച്ചത്, 37.9 % മികച്ചത്, 26.1 %ശരാശരി, 15.0 % മോശം എന്നിങ്ങനേയും അഭിപ്രായം രേഖപ്പെടുത്തി.