കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹേഷിന് മുന്നില്‍ പിടിച്ച് നില്‍ക്കാനായില്ല; പാലക്കാട് പരാജയം ദയനീയം: സിപിഎം റിപ്പോര്‍ട്ട്

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയത്തോടെ ഭരണത്തുടര്‍ച്ച കരസ്ഥമാക്കുമ്പോഴും വീഴ്ചകളും തിരിച്ചടികളും ഓരോന്നോയി പരിശോധിക്കുകയാണ് സിപിഎം. ഇതിനായി പ്രത്യേക തിരഞ്ഞെടുപ്പ് അവലോകന സമിതിയേയും പാര്‍ട്ടി നേരത്തെ നിശ്ചയിച്ചിരുന്നു. പ്രതീക്ഷിച്ചതില്‍ നിന്നും വിഭിന്നമായി ഏറെ ഗുരുതരമായ പല കണ്ടെത്തലുകളുമാണ് അവലോകന സമിതിയുടെ റിപ്പോര്‍ട്ടില്‍ ഉണ്ടായിരിക്കുന്നത്.

സീറ്റുകള്‍ നേടാന്‍ കഴിഞ്ഞെങ്കിലും പല ജില്ലകളിലും വോട്ടുകള്‍ വലിയ തോതില്‍ കുറഞ്ഞുവെന്നും പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ തന്നെ കാലുവാരല്‍ നടന്നെന്ന സൂചനയും റിപ്പോര്‍ട്ട് നല്‍കുന്നു.

റിതുവുമായുള്ള ഫോട്ടോകള്‍ പുറത്ത് വിടാനുള്ള കാരണം അതാണ്: ഫോണ്‍ പോലും എടുത്തില്ലെന്നും ജിയ ഇറാനിറിതുവുമായുള്ള ഫോട്ടോകള്‍ പുറത്ത് വിടാനുള്ള കാരണം അതാണ്: ഫോണ്‍ പോലും എടുത്തില്ലെന്നും ജിയ ഇറാനി

കൊല്ലം, എറണാകുളം

കൊല്ലം, എറണാകുളം ജില്ലയിലെ പ്രകടനത്തിലാണ് സിപിഎമ്മിനുള്ളില്‍ അതൃപ്തിയും ആശങ്കയും ശക്തമാവുന്നത്. ആകെ 11 സീറ്റുകള്‍ ഉള്ള കൊല്ലം ജില്ലയില്‍ 2016 ല്‍ മുഴുവന്‍ സീറ്റും കരസ്ഥമാക്കാന്‍ മുന്നണിക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇത്തവണ അത് 9 ല്‍ ഒതുങ്ങി. രണ്ട് സിറ്റിങ് സീറ്റുകളാണ് കോണ്‍ഗ്രസ് പിടിച്ചെടുത്ത്. മന്ത്രി മണ്ഡലമായിരുന്ന കുണ്ടറയും സിപിഐയുടെ കയ്യിലുണ്ടായിരുന്നു കരുനാഗപ്പള്ളിയും.

സാരിയില്‍ തിളങ്ങി സ്റ്റാര്‍ മാജിക് ഫെയിം അനുമോള്‍: ചിത്രം ഏറ്റെടുത്ത് ആരാധകര്‍

ഇരവിപുരം മാത്രം

വിജയിച്ച 8 മണ്ഡലങ്ങള്‍ ഉള്‍പ്പടെ 10 എണ്ണത്തിലും എല്‍ഡിഎഫിന്റെ വോട്ടു കുറഞ്ഞു. ഇരവിപുരത്ത് മാത്രമാണ് വോട്ടുകള്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞതെന്നാണ് സംസ്ഥാന സമിതിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് അവലോകന സമിതി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വോട്ടുകളുടെ എണ്ണത്തിലെ ഈ കുറവിനെ രാഷ്ട്രീയപരവും സംഘടനാപരവുമായ വീഴ്ചയായി കണക്കാക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

വന്‍ തോല്‍വി

കരുനാഗപ്പള്ളിയില്‍ വന്‍ തോല്‍വിയാണ് മുന്നണി നേരിട്ടത്. 2006 മുതല്‍ ഇടതുപക്ഷം മാത്രം വിജയിക്കുന്ന മണ്ഡലമാണ് കരുനാഗപ്പള്ളി. കോണ്‍ഗ്രസിന് ഇന്നുവരെ മണ്ഡലത്തില്‍ നിന്നും ഒരു വിജയി ഉണ്ടായിട്ടില്ല. 2001 ല്‍ വിജയിച്ച എഎന്‍ രാജന്‍ ബാബു മാത്രമണ് അടുത്തിടെ മണ്ഡലത്തില്‍ നിന്നും വിജയിച്ച എക എല്‍ഡിഎഫ് ഇതര സ്ഥാനാര്‍ത്ഥി.

സിആര്‍ മഹേഷ്

2016 ല്‍ തന്നെ ശക്തമായ മത്സരത്തിന്റെ സൂചന മണ്ഡലത്തില്‍ സിആര്‍ മഹേഷ് നല്‍കിയിരുന്നു. അന്ന് ആര്‍ രാമചന്ദ്രനെതിരെ 1759 വോട്ടുകള്‍ക്ക് മാത്രമായിരുന്നു സിആര്‍ മഹേഷ് പിന്നില്‍ പോയത്. പരാജയപ്പെട്ടെങ്കിലും മഹേഷ് മണ്ഡലത്തില്‍ സജീവമായിരുന്നു. ഇത് മനസ്സിലാക്കിയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാര്‍ട്ടിക്കും മുന്നണിക്കും സാധിച്ചില്ലെന്നുമാണ് സിപിഎം കണ്ടെത്തല്‍.

കയ്യിലൊരു ചെമ്പകം: പുത്തന്‍ ചിത്രങ്ങളുമായി അഹാന കൃഷ്ണ

വന്‍ വിജയം

2021 ല്‍ ഒരിക്കല്‍ കൂടി ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ സിആര്‍ മഹേഷ് സ്വന്തമാക്കിയത് വന്‍ വിജയം. 29208 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി വര്‍ഷങ്ങള്‍ക്ക് ശേഷം മണ്ഡലം തിരിച്ച് പിടിച്ചത്. മഹേഷ് 94225 വോട്ടുകള്‍ കരസ്ഥമാക്കിയപ്പോള്‍ ആര്‍ രാമചന്ദ്രന് ലഭിച്ചത് 65017 വോട്ടുകള്‍ മാത്രം. കഴിഞ്ഞ തവണ നേടിയ വോട്ടുകള്‍ പോലും നിലനിര്‍ത്താന്‍ സാധിച്ചില്ല. 5.54 ശതമാനം വോട്ടിന്‍റെ ഇടിവാണ് രേഖപ്പെടുത്തിയത്.

വലിയ കുറവ്

കരുനാഗപ്പള്ളിയിലെ തോല്‍വിയില്‍ സിപിഎമ്മിന്റെ വീഴ്ചയും കാരണമായെന്നാണ് പാര്‍ട്ടി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ജില്ലയില്‍ ആകെ തന്നെ പാര്‍ട്ടി വോട്ടുകള്‍ ഗണ്യമായി കുറയുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2016 ല്‍ 50 ശതമാമനത്തിലേറെ വോട്ട് കിട്ടിയ ജില്ലയില്‍ ഇത്തവണ ജനപിന്തുണയില്‍ വലിയ കുറവാണ് ഉണ്ടായത്. ഇതിന് സംഘടനാ ദൗര്‍ബല്യങ്ങള്‍ കാരണമായോന്ന് പരിശോധിക്കണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

എറണാകുളം

എറണാകുളം ജില്ലയെ കുറിച്ചും റിപ്പോര്‍ട്ടില്‍ ഗുരതരമായ പരാമര്‍ശങ്ങളാണ് ഉള്ളത്. സംസ്ഥാനത്ത് ആകെ ഇടത് മുന്നേറ്റം ഉണ്ടായപ്പോല്‍ അത് ഒപ്പം നീങ്ങാന്‍ എറണാകുളം ജില്ലയ്ക്ക് സാധിച്ചില്ല. ഇത്തവണ കൂടുതല്‍ അനുകൂലമായ സാഹചര്യങ്ങല്‍ ജില്ലയില്‍ ഉണ്ടായിരുന്നു. ആകേയുള്ള 14 സീറ്റുകളില്‍ 5 സീറ്റുകള്‍ മാത്രമാണ് ഇത്തവണയും നേടാന്‍ സാധിച്ചത്.

തൃപ്പൂണിത്തുറയും മൂവാറ്റുപുഴയും

തൃപ്പൂണിത്തുറയും മൂവാറ്റുപുഴയും നഷ്ടമായപ്പോള്‍ കളമശ്ശേരിയും കുന്നത്ത് നാടും പിടിച്ചെടുക്കുകയായിരുന്നു. പല മണ്ഡലങ്ങളിലും പ്രതീക്ഷിച്ചതിലും വലിയ തിരിച്ചടിയാണ് ഉണ്ടായത്. 5 മണ്ഡലങ്ങളില്‍ അന്‍പതനായിരത്തിലേറെ വോട്ട് കുറഞ്ഞു. 2015 മുതല്‍ നടന്ന വിവിധ തിരഞ്ഞെടുപ്പുകളില്‍ എറണാകുളം ജില്ലയില്‍ പാര്‍ട്ടിക്കും മുന്നണിക്കും മുന്നേറാന്‍ സാധിച്ചിട്ടില്ല.

എം സ്വരാജ്

തൃപ്പൂണിത്തുറയില്‍ ശക്തമായ മത്സരം നടക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും എം സ്വരാജിന്റെ തോല്‍പി അപ്രതീക്ഷിതമായിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇവിടെ ബിജെപി വോട്ടുകള്‍ വലിയ തോതില്‍ കെ ബാബുവിന് ലഭിച്ചതായും പരാമര്‍ശമുണ്ട്. ആയിരത്തില്‍പ്പരം വോട്ടുകള്‍ക്കായിരുന്നു എം സ്വരാജിനെ കെ ബാബു പരാജയപ്പെടുത്തിയത്.

പാലക്കാട്

നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ദയനീയ തോല്‍വി നേരിടേണ്ടി വന്ന മറ്റൊരു മണ്ഡലം പാലക്കാട് ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലും ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരനും തമ്മിലായിരുന്നു പ്രധാന മത്സരം. പാര്‍ട്ടി സ്ഥാനാര്‍ത്ഥി സിപി പ്രമോദ് ചിത്രത്തിലെ ഇല്ലാത്ത അവസ്ഥയായിരുന്നു.

ബിജെപി

യുഡിഎഫിനും ബിജെപിക്കും യഥാക്രമം 54079, 5220 വോട്ടുകള്‍ ലഭിച്ചപ്പോള്‍ സിപിഎമ്മിന് നേടാന്‍ കഴിഞ്ഞത് 36433 വോട്ടുകള്‍ മാത്രം. 2016 ല്‍ നേടിയതില്‍ നിന്നും രണ്ടായിരത്തിലേറെ വോട്ടിന്റെ കുറവ്. കഴിഞ്ഞ തവണയും പാലക്കാട് മൂന്നാം സ്ഥാനത്തായിരുന്നു സിപിഎം. അന്ന് എംവി ഗോവിന്ദന്റെ നേതൃത്വത്തില്‍ സംസ്ഥാന സമിതി നേരിട്ട് അന്വേഷണം നടത്തി നല്‍കിയ റിപ്പോര്‍ട്ടില്ലെ പരാമര്‍ശങ്ങല്‍ നടപ്പാക്കാത്തത് തിരിച്ചടിയുടെ ആക്കം കൂട്ടിയെന്നും റിപ്പോര്‍ട്ടി പറയുന്നു.

സംഘടനാ ക്രമീകരണങ്ങള്‍

ഈ ശ്രീധരനെ രംഗത്തിറക്കി ബിജെപി വിജയത്തിന് ശ്രമിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കോ​ൺ​ഗ്ര​സ്​ വോ​ട്ടി​നൊ​പ്പം പാ​ർ​ട്ടി​ക്ക്​ കി​ട്ടി​യി​രു​ന്ന വോട്ടും നഷ്ടമായി. ഈ സാഹചര്യം മുന്നില്‍ കണ്ട് ആവശ്യമായ സംഘടനാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ വീഴ്ച പറ്റി. മണ്ഡലത്തില്‍ എക്കാലത്തും നിശ്ചിത ശതമാനം ന്യൂന പക്ഷ വോട്ടുകള്‍ ലഭിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അത് പൂര്‍ണ്ണമായും വന്ന് ചേര്‍ന്നില്ല.

ഇടത് സ്വാധീനം

മണ്ഡലത്തിലെ ഇടത് സ്വാധീന കേന്ദ്രങ്ങളില്‍ പോലും സിപി പ്രമോദിന് കുറവ് വോട്ടാണ് ലഭിച്ചത്. ഈ മൂന്നാം സ്ഥാനം അപകടകരമാണ്. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുന്‍കൂട്ടി തന്നെ വലിയ കേന്ദ്രീകരണമാണ് ബിജെപി നേടത്തിയത്. എന്നാല്‍ അതിന് അനുസരിച്ച് സംഘടനാ സംവിധാനം ഒരുക്കുന്നതില്‍ ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റി. ഇത് പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Recommended Video

cmsvideo
സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നു ? പദ്ധതി ഇങ്ങനെ

 സംഘടന തിരഞ്ഞെടുപ്പിലൂടെ പാര്‍ട്ടി പിടിക്കാന്‍ ഗ്രൂപ്പുകള്‍: കെ സുധാകരന് മുന്നില്‍ ശക്തമായ പ്രതിസന്ധി സംഘടന തിരഞ്ഞെടുപ്പിലൂടെ പാര്‍ട്ടി പിടിക്കാന്‍ ഗ്രൂപ്പുകള്‍: കെ സുധാകരന് മുന്നില്‍ ശക്തമായ പ്രതിസന്ധി

English summary
ldf lost miserably to CR Mahesh and shafi parambil: CPM election review report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X