Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയരാജന്‍ മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയതായി റിപ്പോര്‍ട്ട്; ഇനി പിണറായി തീരുമാനിക്കും

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് വ്യവസായമന്ത്രി ഇ.പി.ജയരാജന്‍ മുഖ്യമന്ത്രി പിണറായി വിജയനു രാജിക്കത്ത് കൈമാറിയതായി റിപ്പോര്‍ട്ട്. രാത്രിയോടെ മുഖ്യമന്ത്രിക്ക് രാജിക്കത്ത് നല്‍കിയതായാണ് സൂചന. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. വെള്ളിയാഴ്ച നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റും ജയരാജനെതിരായ നടപടി ചര്‍ച്ച ചെയ്യും.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി രാജിക്കാര്യം ജയരാജന്‍ പലവട്ടം ചര്‍ച്ച ചെയ്തിരുന്നു. കടുത്ത തീരുമാനത്തിലെത്തും മുന്‍പ് പാര്‍ട്ടി ചര്‍ച്ചചെയ്യുമെന്നാണ് കോടിയേരി അറിയിച്ചിരിക്കുന്നത്. അതേസമയം, മന്ത്രിയുടെ കാര്യത്തില്‍ ഇളവുകാട്ടേണ്ടെന്നാണ് കേന്ദ്ര നേതാക്കളുടെ നിലപാട്.

epjayarajan-6

ജയരാജന്‍ മന്ത്രിസ്ഥാനം ഒഴിയണമെന്നാണ് ഘടകക്ഷികളായ ജനതാദളിന്റെയും എന്‍സിപിയുടെയും ആവശ്യം. കുറഞ്ഞപക്ഷം ജയരാജന്റെ വകുപ്പുമാറ്റമെങ്കിലും വേണമെന്ന് സിപിഐയും ആവശ്യപ്പെടുന്നു. ജയരാജന്‍ കേന്ദ്രകമ്മിറ്റി അംഗമായതിനാല്‍ സംഘടനാതലത്തിലുള്ള നടപടിക്കു കേന്ദ്രകമ്മിറ്റിക്കു ശുപാര്‍ശ നല്‍കാനും ആലോചനയുണ്ട്.

പാര്‍ട്ടിയുടെ ഏതു തീരുമാനവും താന്‍ അംഗീകരിക്കുമെന്നാണ് ജയരാജന്‍ അറിയിച്ചിരിക്കുന്നത്. വിജിലന്‍സ് അന്വേഷണം ഉണ്ടായ സാഹചര്യത്തില്‍ തത്കാലം മാറി നില്‍ക്കുന്നത് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രതിച്ഛായ വര്‍ധിപ്പിക്കുമെന്ന് പാര്‍ട്ടിയില്‍ ഒരുവിഭാഗം നേതാക്കളും അഭിപ്രായപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+