കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോൾ - ഡീസൽ വില വർധനയ്ക്കെതിരെ എൽഡിഎഫ് പ്രതിഷേധിക്കും: എ വിജയരാഘവൻ

Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ധന വില വർധനക്കെതിരെ സംസ്ഥാനത്ത് ഇടതുമുന്നണി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എൽഡിഎഫ് കൺവീനറും സിപിഎം ആക്ടിംഗ് സെക്രട്ടറിയുമായ എ വിജയരാഘവൻ.ജൂൺ 30 ന് വൈകിട്ട് നാല് മണിക്ക് എല്ലാ തദ്ദേശസ്വയംഭരണ വാർഡുകളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. 25000ത്തോളം കേന്ദ്രങ്ങളിലാണ് പ്രതിഷേധം നടത്താൻ നിർദേശം നൽകിയിട്ടുള്ളതെന്നും വിജയരാഘവൻ പറഞ്ഞു.എകെജി സെൻ്ററിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

avijayaraghavan

കേന്ദ്ര സർക്കാരിനെ ന്യായീകരിക്കാനാണ് കേരളം പെട്രോൾ - ഡീസൽ നികുതി കുറയ്ക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുന്നത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കേരളം ഈടാക്കുന്നതിനേക്കാളും വലിയ തോതിൽ ഇന്ധന നികുതി ഈടാക്കുന്നുണ്ടല്ലോയെന്നും വിജയരാഘവൻ ചോദിച്ചു. ഏത് നിമിഷവും ഇന്ധനവില നൂറ് രൂപയിലേക്കെത്തും.കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾ തുറന്നു കാട്ടി പ്രതിഷേധം സംഘടിപ്പിക്കും. പാവപ്പെട്ട ജനങ്ങളെ കൊള്ളയടിക്കുന്ന സമീപനമാണ് കേന്ദ്രം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

avijayaraghavan1

Recommended Video

cmsvideo
Trivandrum man protest against petrol price hike | Oneindia Malayalam

സർക്കാരിന്റെ ഭാ ഗത്ത് നിന്ന് വേഗതയേറിയ ഭരണ നിർവഹണമുണ്ടാകണം.ഇതിനെക്കുറിച്ച് പാർട്ടി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. സർക്കാർ ഇത് നല്ല നിലക്ക് തന്നെ നടപ്പിലാക്കുമെന്നും വിജയരാഘവൻ പറഞ്ഞു.ബ്രണ്ണൻ കോളേജ് വിവാദത്തിൽ ഇനി കൂടുതൽ പ്രതികരിക്കാനില്ല. കെ സുധാകരൻ്റെ പ്രതികരണം കെപിസിസി അധ്യക്ഷ പദവിക്ക് നിരക്കാത്തതാണ്. വിവാദം സിപിഎം അവസാനിപ്പിച്ചതായും വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു.

English summary
LDF Convener and CPM Acting Secretary A Vijayaraghavan has said that the Left Front will organize protests in the state against the fuel price hike.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X