കലക്ടർ ദിലീപിന് ‌ഒത്താശ ചെയ്തു; കൂട്ടു നിന്നത് യുഡിഎഫ് സർക്കാർ, തുടർ നടപടിയില്ല!!

  • By: Akshay
Subscribe to Oneindia Malayalam

തൃശ്ശൂർ: ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് സർക്കാർ ഭൂമി കൈയ്യേറിയെന്ന പരാതിയിൽ തൃശ്ശൂർ ജില്ലാ കലക്ടർ ദിലീപിന് ഒത്താശ ചെയ്തെന്ന് പരാതി. പരാതിക്കാര്‍ ജില്ലാ കളക്ടറെ കണ്ടത് ആറു തവണ കണ്ടിട്ടും ഫലമുണ്ടായില്ലെന്നാണ് പുറത്തുവരുന്ന വിവരം. അന്വേഷണം നടത്തണമെന്ന ലാന്‍ഡി റവന്യൂ കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെങ്കിലും രണ്ടും വര്‍ഷമായി റിപ്പോര്‍ട്ടില്‍ തുടര്‍നടപടിയുണ്ടായില്ലെന്നാണ് പുറത്തുവരുന്ന രേഖകള്‍ തെളിയിക്കുന്നത്.

മിച്ച ഭൂമിയായി സര്‍ക്കാര്‍ രേഖകളില്‍ ഉള്‍പ്പെടുത്തിയ ഭൂമിയിലാണ് തിയ്യേറ്റര്‍ പണിതതെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. കൊച്ചി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്ന ഭൂമി ഊട്ടുപുരപറമ്പ് എന്ന പേരില്‍ മിച്ചഭൂമിയായി സര്‍ക്കാര്‍ രേഖകളില്‍ ഉള്‍പ്പെട്ടതാണെന്നും പരാതിക്കാരനായ അഭിഭാഷകന്‍ കെസി സന്തോഷ് ആരോപിച്ചിരുന്നു. 1964ലെ ഉത്തരവ് പ്രകാരം സര്‍ക്കാരില്‍ നിക്ഷിപ്തമായ ഈ ഭൂമി രാജകുടുംബാംഗങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ എന്നും പരാതിയിലുണ്ട്.

നേരത്തെ പരാതി ഉയർന്നിരുന്നു

നേരത്തെ പരാതി ഉയർന്നിരുന്നു

മിച്ച ഭൂമിയായി സര്‍ക്കാര്‍ രേഖകളില്‍ ഉള്‍പ്പെടുത്തിയ ഭൂമിയിലാണ് തിയ്യേറ്റര്‍ പണിതതെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.

ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി

ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി

തിയേറ്റര്‍ കൈയേറ്റഭൂമിയിലാണോ സ്ഥിതി ചെയ്യുന്നതെന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്കാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. റവന്യൂ മന്ത്രിയുടെ ഓഫീസ് തൃശൂര്‍ ജില്ലാ കളക്ടര്‍ക്ക് അന്വേഷണത്തിന് നിര്‍ദേശം നല്‍കി.

ഊട്ടുപുര നിർമ്മിക്കാൻ കൈമാറിയ സ്ഥലം

ഊട്ടുപുര നിർമ്മിക്കാൻ കൈമാറിയ സ്ഥലം

ചാലക്കുടി ശ്രീധരമഠം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മ്മിക്കാന്‍ കൈമാറിയ സ്ഥലം 2005 ല്‍ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപെടുത്തിയെന്നാണ് പരാതി. ഈ ഭൂമിയില്‍ 35 സെന്റ് ചാലക്കുടി തോട് പുറമ്പോക്ക് ഉള്‍പ്പെട്ടതായും ആക്ഷേപമുണ്ട്.

ഭൂമി വാങ്ങിയവർ

ഭൂമി വാങ്ങിയവർ

ബിജു ഫിലിംപ്, അഗസ്റ്റിന്‍ എന്നിവരില്‍ നിന്നുമായി ഈ ഭൂമി ദിലീപ് 2006ല്‍ വാങ്ങിയതിന് രേഖകളുണ്ട്.

ദിലീപ് ജില്ലാ കലക്ടറെ സമീപിച്ചു

ദിലീപ് ജില്ലാ കലക്ടറെ സമീപിച്ചു

നേരത്തെ തിയറ്റര്‍ നിര്‍മ്മാണവേളയില്‍ പരാതി ഉയര്‍ന്നപ്പോള്‍ ദിലീപ് ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകളുടമായ ജില്ലാകലക്ടറെ സമീപിക്കുകയായിരുന്നു.

പുറം പോക്ക് ഭൂമിയല്ലെന്ന് കലക്ടർ

പുറം പോക്ക് ഭൂമിയല്ലെന്ന് കലക്ടർ

അന്ന് കലക്ടര്‍ ദിലീപിന്റേത് പുറംപോക്ക് ഭൂമിയല്ലെന്ന് വിശദീകരണം നല്‍കുകയും ചെയ്തിരുന്നു.

പത്രത്തിനെതിരെയും നിയമ നടപടി

പത്രത്തിനെതിരെയും നിയമ നടപടി

ഡി സിനിമാസ് സ്ഥിതി ചെയ്യുന്നത് പുറംപോക്ക് ഭൂമിയിലാണെന്ന വാര്‍ത്തകള്‍ അസത്യമാണെന്നും തെറ്റായ വാര്‍ത്ത നല്‍കിയ ടൈംസ് ഓഫ് ഇന്ത്യ പത്രത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പറഞ്ഞിരുന്നു.

ഒത്താശ ചെയ്തത് യുഡിഎഫ് സർക്കാർ

ഒത്താശ ചെയ്തത് യുഡിഎഫ് സർക്കാർ

അതേസമയം ചാലക്കുടിയിലെ ഡി സിനിമാസ് നിര്‍മാണത്തിനായി ദിലീപ് സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന ആരോപണത്തെ കുറിച്ചുള്ള അന്വേഷണം അട്ടിമറിച്ചത് 2014ലെ യുഡിഎഫ് സർക്കാരാണെന്ന് മനോരമ റിപ്പോർ്ട് ചെയ്യുന്നു. ജില്ലാ കലക്ടറുടെ അന്വേഷണമാണ് യുഡിഎഫ് ഉന്നതര്‍ ഇടപെട്ട് ദിലീപിന് അനുകൂലമാക്കിയത്.

എൽഡിഎഫ് മന്ത്രിയും...

എൽഡിഎഫ് മന്ത്രിയും...

എല്‍ഡിഎഫ് സര്‍ക്കാരിലെ സിപിഐ മന്ത്രിയാണ് ഏറ്റവുമൊടുവില്‍ ദിലീപിനെ സഹായിക്കാന്‍ ഇടപെട്ടതെന്നാണ് ആരോപണം. ഇതിന് പ്രത്യുപകാരമായി മന്ത്രിയുടെ മകനെ ദിലീപ് നിര്‍മിച്ച സിനിമയില്‍ അഭിനയിപ്പിച്ചെന്നും ആക്ഷേപമുണ്ട്.

English summary
LDF, UDF and collector support Dileep's land encroachment
Please Wait while comments are loading...