തദ്ദേശ ഉപതിരഞ്ഞെടുപ്പ് തൂത്തുവാരി എല്‍ഡിഎഫ്..! ബിജെപിയുടെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍...!!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരെ നാലുപാടുനിന്നും വ്യാപക പ്രചരണങ്ങള്‍ അഴിച്ചുവിടുമ്പോഴും തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഉജ്ജ്വല വിജയം സ്വന്തമാക്കി. ഉപതിരഞ്ഞെടുപ്പ് നടന്ന 12 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ എട്ടും എല്‍ഡിഎഫിനൊപ്പം നിന്നു. പഞ്ചായത്ത് പ്രസിഡണ്ടിന്റെ മരണത്തെ തുടര്‍ന്ന് പത്തനം തിട്ടയിലെ മുല്ലപ്പള്ളി ഗ്രാമപഞ്ചായത്തില്‍ നടന്ന തിരഞ്ഞെടുപ്പിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയം കണ്ടു.

ഡൊണാൾഡ് ട്രംപിന്റെ അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനം തെറിക്കും..?? റഷ്യയ്ക്ക് വേണ്ടി ചാരപ്പണി..!!

കശ്മീര്‍ ഭരണം പിടിച്ചെടുക്കാന്‍ ബിജെപി..!! എല്ലാത്തിനും അറുതി വരുത്തും..!! ലക്ഷ്യം ഇതാണ്..!!

തിളങ്ങുന്ന ജയം

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നഷ്ടമായ വാര്‍ുകളടക്കം പിടിച്ചെടുത്താണ് എല്‍ഡിഎഫിന്റെ വിജയം. 3 വാര്‍ഡുകളാണ് തിരിച്ചുപിടിച്ചത്. രണ്ടിടത്ത് യുഡിഎഫില്‍ നിന്നും ഒരിടത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയില്‍ നിന്നുമാണ് വാര്‍ഡുകള്‍ പിടിച്ചെടുത്തത്.

പ്രസിഡണ്ട് കസേര പിടിച്ചെടുത്തു

പത്തനംതിട്ടയിലെ കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡണ്ടായ കുരുവിള ജോര്‍ജിന്റെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. സിപിഎം സ്ഥാനാര്‍ത്ഥി ജേക്കബ് തോമസ്സാണ് ഇത്തവണ വിജയിച്ചത്. 87 വോട്ടാണ് ഭൂരിപക്ഷം

നാലിൽ മൂന്ന് മുൻസിപ്പാലിറ്റിയും

നാല് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മൂന്നിടത്തും എല്‍ഡിഎഫ് വെന്നിക്കൊടി പാറിച്ചു. പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി, മരട് മുന്‍സിപ്പാലിറ്റി, ഫറൂഖ് മുന്‍സിപ്പാലിറ്റി എന്നീ സീറ്റുകള്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. കുമ്പഴ വെസ്റ്റ് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി.

ബിജെപി നാലാമത് മാത്രം

ആലപ്പുഴ എഴുപുന്ന ഗ്രാമപഞ്ചായത്ത് കുമാരപുരം വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഎം സ്ഥാനാര്‍ത്ഥി 34 വോട്ടുകള്‍ക്കാണ് സിറ്റിംഗ് അംഗമായ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചത്. ഇവിടെ ബിജെപി നാലാം സ്ഥാനത്താണ്.

മലപ്പുറത്ത് ലീഗ്

തൃശ്ശൂര്‍ വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ നടുവിക്കര വെസ്റ്റ് വാര്‍ഡില്‍ സിപിഎമ്മിലെ വിജി അനില്‍ കുമാര്‍ വിജയിച്ചു. എല്‍ഡിഎഫിന്റെ ഭൂരിപക്ഷം 130 വോട്ടാണ്. മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് വാര്‍ഡുകളിലും മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്.

ഭൂരിപക്ഷമുയർത്തി

കോഴിക്കോട് ജില്ലയിലെ മൂന്ന് വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. മൂന്നില്‍ രണ്ടിടത്തും എല്‍ഡിഎഫ് വിജയിച്ചു. ഒരിടത്ത് യുഡിഎഫും വിജയിച്ചു. ഇരുമുന്നണികളും കഴിഞ്ഞ തവണ വിജയിച്ച സീറ്റുകള്‍ നിലനിര്‍ത്തുകയായിരുന്നു. എല്‍ഡിഎഫിന് ഭൂരിപക്ഷമുയര്‍ത്താനും സാധിച്ചിട്ടുണ്ട്.

English summary
LDF wins 8 out of 12 in Local body byelection
Please Wait while comments are loading...