കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലബാര്‍ എല്‍ഡിഎഫ് പിടിക്കും: ഏഷ്യാനെറ്റ് സര്‍വ്വേ

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം:വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ മലബാര്‍ മേഖലയില്‍ എല്‍ഡിഎഫിന് വ്യക്തമായ മേല്‍ക്കൈ ഉണ്ടാകുമെന്ന് ഏഷ്യാനെറ്റ്- സീഫോര്‍ സര്‍വ്വേ. തൃശൂരിന് വടക്കോട്ടുള്ള പത്ത് മണ്ഡലങ്ങളില്‍ ആറിലും എല്‍ഡിഎഫ് വിജയിക്കും എന്നാണ് സര്‍വ്വേ കണ്ടെത്തുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായി മൂന്ന് മണ്ഡലങ്ങള്‍ എല്‍ഡിഎഫ് തിരിച്ചുപിടിക്കുമെന്നാണ് സര്‍വ്വേയില്‍ പറയുന്നത്. തൃശൂര്‍, കണ്ണൂര്‍, വടകര എന്നിവയാണ് ആ മണ്ഡലങ്ങള്‍ .

Kerala Map

കഴിഞ്ഞ തവണ മലബാറില്‍ മാത്രമായിരുന്നു എല്‍ഡിഎഫിന് അല്‍പമെങ്കിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവക്കാന്‍ കഴിഞ്ഞത്. ആകെ കിട്ടിയ നാല് സീറ്റുകളില്‍ മൂന്നും മലബാര്‍ മേഖലയില്‍ നിന്നായിരുന്നു. കാസര്‍കോട്, പാലക്കാട്, ആലത്തൂര്‍ എന്നിവയായിരുന്നു അവ.

ഈ മൂന്ന് മണ്ഡലങ്ങളും എല്‍ഡിഎഫിന് ഇത്തവണയും നിലനിര്‍ത്താനാകുമെന്ന് സര്‍വ്വേ പ്രവചിക്കുന്നു. എന്നാല്‍ കാസര്‍കോട് ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ വലിയ ഇടിവ് ഉണ്ടാകാന്‍ ഇടയുണ്ടത്രെ. വെറും ഒരു ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരിക്കും ജയം.കഴിഞ്ഞ തവണ ഇടതുവിരുദ്ധ തരംഗം ഉണ്ടായിട്ട് പോലും ഏഴ് ശതമാനത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു സിപിഎമ്മിന്റെ പി കരുണാകരന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഹിദ കമാലിനെ തോല്‍പിച്ചത്.

അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടി പുറത്താക്കിയതിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കെ സുധാകരന്‍ പിടിച്ചെടുത്ത കണ്ണൂര്‍ സീറ്റ് ഇത്തവണ എല്‍ഡിഎഫിലേക്ക് മറിയുമെന്നാണ് മറ്റൊരു പ്രവചനം. മൂന്ന് ശതമാനം വോട്ടിന്റെ ഭൂരിപക്ഷം എല്‍ഡിഎഫിന് കണ്ണൂരില്‍ ലഭിച്ചേക്കും.

വടകര മണ്ഡലം ഇത്തവണ എല്‍ഡിഎഫ് തിരിച്ചുപിടിക്കും എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കണ്ടെത്തല്‍. ടിപി ചന്ദ്രശേഖരന്റെ കൊലപാതകവും ആര്‍എംപിയുടെ സ്വാധീനവുമെന്നും ഇത്തവണ വടകരയില്‍ നിര്‍ണായകമാകില്ലത്രെ. നേരിയ ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് ജയിക്കുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്.

നിലവില്‍ എല്‍ഡിഎഫ് എംപിമാരുള്ള ആലത്തൂരും പാലക്കാടും ഇടതുപക്ഷം നില മെച്ചപ്പെടുത്തും. കഴിഞ്ഞ തവണ നഷ്ടപ്പെട്ട തൃശൂര്‍ മണ്ഡലം എല്‍ഡിഎഫ് തിരിച്ചുപിടിക്കുകയും ചെയ്യും.

കഴിഞ്ഞ തവണ ചുരുങ്ങിയ വോട്ടിന്റെ വ്യത്യാസത്തിലായിരുന്നു കോഴിക്കോട് മണ്ഡലത്തില്‍ യുഡിഎഫ് വിജയം നേടിയത്. ഇത്തവണ നില മെച്ചപ്പെടുത്താന്‍ യുഡിഎഫിന് സാധിക്കുമെന്നാണ് സര്‍വ്വേ വിലയിരുത്തുന്നത്.

യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളായ വയനാട്ടിലും മലപ്പുറത്തും പൊന്നാനിയിലും ഇത്തവണയും അദ്ഭുതങ്ങളൊന്നും സംഭവിക്കില്ല. വയനാട്ടില്‍ യുഡിഎഫിന്റെ ഭരിപക്ഷത്തില്‍ ഇടിവുണ്ടാകും. മുസ്ലീം ലീഗിന്റെ ശക്തി കേന്ദ്രങ്ങളായ പൊന്നാനിയിലും മലപ്പുറത്തും ഇത്തവണ ഭൂരിപക്ഷം കുറയാനിടയുണ്ടെന്നും സര്‍വ്വേ കണ്ടെത്തുന്നുണ്ട്.

English summary
LDF will get majority of seats in North Kerala: Survey.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X