കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തദ്ദേശ തെരഞ്ഞെടുപ്പ്: എൽഡിഎഫ്‌ ശക്തമായ മുന്നേറ്റമാണ് നടത്തുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ ശക്തമായ മുന്നേറ്റമാണ് നടത്തുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘടിതമായ അപവാദ പ്രചാരണങ്ങളെയും വളഞ്ഞിട്ടുള്ള ആക്രമണത്തെയും മറികടന്ന് ജനക്ഷേമ നടപടികളുമായി മുന്നോട്ടുപോകാൻ സർക്കാരിന് കഴിയുന്നത് ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണകൊണ്ടാണ്. ആ പിന്തുണയും ജനങ്ങളർപ്പിക്കുന്ന വിശ്വാസവും കാത്തുസൂക്ഷിക്കാൻ എന്ത് ത്യാഗം സഹിച്ചും മുന്നോട്ടുപോകും.

നേട്ടങ്ങൾ നാട്ടിലെ ഓരോരുത്തരുടെയും ജീവിതാനുഭവങ്ങളാണ്. അത് ഇല്ലാതാക്കാൻ ഒരു ശക്തിക്കും കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ കരുത്ത് ജനങ്ങളുടെ ഐക്യമാണ്. കോവിഡ് പ്രതിരോധവും വിജയകരമായി സാധ്യമാകുന്നത് ജനങ്ങളും സർക്കാരും ഒന്നിച്ച്‌ നിന്നതിനാലാണ്. മതനിരപേക്ഷത സംരക്ഷിക്കാനും നാടിന്റെ നേട്ടങ്ങൾ കാത്തുസൂക്ഷിക്കാനും നവകേരളം കെട്ടിപ്പടുക്കാനും ഐക്യം കൂടുതൽ ശക്തിപ്പെടണം. എൽഡിഎഫിനെ നയിക്കുന്ന രാഷ്ട്രീയത്തിനാണ് ഈ യോജിപ്പിന്റെ പതാക ഉയർത്തിപ്പിടിക്കാനാവുകയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

cm

നാടിന്റെ വികസനനേട്ടങ്ങളിൽനിന്ന്‌ ശ്രദ്ധതിരിക്കാൻ വിവാദങ്ങൾ ദിനംപ്രതി സൃഷ്ടിക്കുന്നതിൽ ചിലർ അതീവ തൽപ്പരരാണ്. അവർക്കതിന് അവകാശമുണ്ടെന്ന് അംഗീകരിച്ചാലും സത്യമറിയാനുള്ള ജനങ്ങളുടെ അവകാശത്തിന് അതിനു മുകളിൽ സ്ഥാനമുണ്ട്‌. ആ കടമ നിർവഹിക്കാൻ മാധ്യമങ്ങൾ എത്രത്തോളം തയ്യാറായിട്ടുണ്ടെന്നുള്ളത് പരിശോധിക്കണം. ജനതയുടെ അവകാശങ്ങൾ നിറവേറ്റുന്നത് സർക്കാരിന്റെ കടമയാണ്. വികസനവും ക്ഷേമാനുകൂല്യങ്ങളും പൗരന്മാർക്ക് ഔദാര്യമായി നൽകുന്നതല്ലെന്നും അത്‌ അവകാശമാണെന്നുമുള്ള ബോധം കേരള സമൂഹത്തിൽ ഉയർത്തിയത് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ്. ജനങ്ങളുടെ അവകാശങ്ങൾ നിറവേറ്റുന്ന സേവന സന്നദ്ധതയും നിശ്ചയ ദാർഢ്യവുമുള്ള സർക്കാരിനാണ് എൽഡിഎഫ്‌ പിന്തുണ അഭ്യർഥിക്കുന്നത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

English summary
LDF will lead in Local Body Election, Says CM Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X