കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹപ്രവര്‍ത്തകരെ സ്‌നേഹിക്കുകയും ആദരവ് കാണിക്കുകയും ചെയ്ത നേതാവ്: രാജീവ് ഗാന്ധിയെ അനുസ്മരിച്ച് കെവി തോമസ്

Google Oneindia Malayalam News

കൊച്ചി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമദിനത്തില്‍ അനുസ്മരണവുമായി കെ വി തോമസ്. മറ്റുള്ളവരുടെ കാര്യത്തില്‍ കരുതലുള്ള, സഹപ്രവര്‍ത്തകരെ സ്‌നേഹിക്കുകയും അവരോട് ആദരവ് കാണിക്കുകയും ചെയ്തിരുന്ന നേതാവായിരുന്നു രാജീവ് ഗാന്ധിയെന്ന് കെ വി തോമസ് പറഞ്ഞു.

1985 മുതല്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ഒരാളെന്ന നിലയില്‍ അദ്ദേഹത്തിന്റെ സ്‌നേഹപൂര്‍ണ്ണമായ ഓര്‍മ്മകള്‍ക്കു മുന്നില്‍ തലകുനിക്കുന്നു. 1991 മെയ് മാസം 21ന് ആണ് ശ്രീപെരുമ്പത്തൂരില്‍ വച്ച് എല്‍ ടി ടി പ്രവര്‍ത്തകര്‍ ബോംബ് സ്‌ഫോടനത്തിലൂടെ അദ്ദേഹത്തെ കൊലപ്പെടുത്തിയത്. അതിനുമുമ്പ് മെയ് 10 ന് എറണാകുളം ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ എന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ അദ്ദേഹം പ്രസംഗിക്കുകയും എനിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ട് ഷോള്‍ അണിയിക്കുകയും ചെയ്‌തെന്ന് കെ വി തോമസ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. കുറിപ്പിന്റെ പൂര്‍ണരൂപം.

kv thomas

വളരുന്ന ഇന്ത്യയെ സ്വപ്നം കണ്ട ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പത്തിയൊന്നാം ചരമ വാര്‍ഷിക ദിനമാണിന്ന് .
മറ്റുള്ളവരുടെ കാര്യത്തില്‍ കരുതലുള്ള, സഹപ്രവര്‍ത്തകരെ സ്‌നേഹിക്കുകയും അവരോട് ആദരവ് കാണിക്കുകയും ചെയ്തിരുന്ന നേതാവായിരുന്നു രാജീവ് ഗാന്ധി.

1991 മെയ് മാസം 21ന് ആണ് ശ്രീപെരുമ്പത്തൂരില്‍ വച്ച് എല്‍ ടി ടി പ്രവര്‍ത്തകര്‍ ബോംബ് സ്‌ഫോടനത്തിലൂടെ അദ്ദേഹത്തെ കൊലപ്പെടുത്തിയത്. അതിനുമുമ്പ് മെയ് 10 ന് എറണാകുളം ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ എന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ അദ്ദേഹം പ്രസംഗിക്കുകയും എനിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ട് ഷോള്‍ അണിയിക്കുകയും ചെയ്തു. 1985 മുതല്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ഒരാളെന്ന നിലയില്‍ അദ്ദേഹത്തിന്റെ സ്‌നേഹപൂര്‍ണ്ണമായ ഓര്‍മ്മകള്‍ക്കു മുന്നില്‍ തലകുനിക്കുന്നു.

'പൂരപറമ്പിൽ പെണ്ണിന്റെ കൈയിൽ നിന്നും തല്ല് കിട്ടിയിട്ടും നന്നായില്ലല്ലോ'; ബോബി ചെമ്മണ്ണൂരിനെതിരെ സിൻസി അനിൽ'പൂരപറമ്പിൽ പെണ്ണിന്റെ കൈയിൽ നിന്നും തല്ല് കിട്ടിയിട്ടും നന്നായില്ലല്ലോ'; ബോബി ചെമ്മണ്ണൂരിനെതിരെ സിൻസി അനിൽ

ഒരു നൊമ്പരത്തോട് കൂടെയല്ലാതെ രാജീവ് ഗാന്ധിയെ സ്മരിക്കാന്‍ നമുക്ക് കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും അനുസ്മരിച്ചു. തന്റെ യുവത്വം രാജ്യത്തിനു പകര്‍ന്നു നല്‍കി ഇന്ത്യയെ സ്വപ്നം കാണാന്‍ പഠിപ്പിച്ച നേതാവായിരുന്നു അദ്ദേഹം. ഏറ്റവും ചെറിയ ഒരു ഭരണകാലയളവില്‍ തന്നെ ഇന്ത്യയെ ആധുനികതയുടെ ലോകത്തേക്ക് കൈപിടിച്ച് ഉയര്‍ത്തുകയും ശാസ്ത്ര വളര്‍ച്ചയ്ക്ക് ഗതിവേഗം നല്‍കുകയും ചെയ്ത നേതൃത്വമായിരുന്നു അദ്ദേഹത്തിന്റേതെന്ന് വി ഡി സതീശന്‍ പറഞ്ഞു.

ലോകത്തിലെ എല്ലാ നേതാക്കന്മാരുമായും വ്യക്തിപരമായ സൗഹൃദം സൂക്ഷിച്ച അദ്ദേഹം ഇന്ത്യയുടെ വിദേശനയം ഏറ്റവും നന്നായി മുന്നോട്ടു കൊണ്ട് പോയ ഒരു നയതന്ത്രജ്ഞന്‍ കൂടിയായിരുന്നു. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ പേരറിവാളന്റെ മോചനം കൂടി ചര്‍ച്ച ചെയ്യപ്പെടുന്ന സമയമാണ്. രാജീവിന്റെ മരണം ഉണ്ടാക്കിയ ശൂന്യതയില്‍ പോലും അതിന് കാരണക്കാരായവരുടെ കുടുംബത്തിന്റെ ദുഃഖം കൂടി തങ്ങളുടേതാക്കാന്‍ പോന്ന മാനവികതയുടെ പ്രതീകം കൂടിയാണ് ആ കുടുംബം .

മുറിക്കകത്തെ രണ്ട് ചായക്കപ്പുകളില്‍ ദുരൂഹത, ഷഹന ചായ കുടിക്കാറില്ല; അന്വേഷണം പുതിയ വഴിയിലേക്കോ?മുറിക്കകത്തെ രണ്ട് ചായക്കപ്പുകളില്‍ ദുരൂഹത, ഷഹന ചായ കുടിക്കാറില്ല; അന്വേഷണം പുതിയ വഴിയിലേക്കോ?

ഏറെ ദുരന്തങ്ങള്‍ കണ്ട ആ കുടുംബത്തിന് വെറുപ്പിന്റെ ഒരു അംശം പോലുമില്ലാതെ, ഇങ്ങനെ ഒരു നിലപാട് എടുക്കാന്‍ കഴിയുന്നത് അഹിംസ എന്നത് വാക്കുകള്‍ക്കപ്പുറം അത് അവരുടെ ജീവിതചര്യ ആയത് കൊണ്ടാണ്. ഇന്ന് ഈ രാജ്യത്ത് പടര്‍ന്നു പിടിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തോട് തങ്ങളുടെ ജീവിതം കൊണ്ട് പ്രതിരോധം തീര്‍ത്തവരാണ് ഇന്ദിരയും രാജീവും അവരുടെ പിന്‍തലമുറയും. അദ്ദേഹത്തിന്റെ ദീപ്തസ്മരണ ഇന്നും നമുക്ക് ആവേശമാണ് , ഊര്‍ജ്ജമാണ്. പ്രണാമം - വി ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു .

Recommended Video

cmsvideo
തൃക്കാക്കരയിൽ കത്തിക്കയറുന്ന ഉമാ തോമസ്,സ്ഥാനാർത്ഥിക്കൊപ്പം ഞാനും | Thrikkakkara Election 2022

English summary
Leader who loved and respected his colleagues: KV Thomas in memory of Rajiv Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X