മലപ്പുറത്ത് മാണി കൂടെനിന്നു...കാര്യം കഴിഞ്ഞപ്പോള്‍ കുഞ്ഞാലിക്കുട്ടിക്ക് കൂരായണ..!!

  • By: അനാമിക
Subscribe to Oneindia Malayalam

കോഴിക്കോട്: മലപ്പുറം ലോകസഭാമണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിക്കായിരുന്നു യുഡിഎഫ് വിട്ട മാണിയുടെ പിന്തുണ. എന്നാല്‍ സിപിഎം ബാന്ധവത്തിന്റെ പേരില്‍ കോണ്‍ഗ്രസ് വെറുക്കപ്പെട്ടവനായി പ്രഖ്യാപിച്ച കെഎം മാണിയെ കുഞ്ഞാലിക്കുട്ടിയും തള്ളിക്കളഞ്ഞിരിക്കുകയാണ്.

Read Also: ഗള്‍ഫില്‍ കടുത്ത സാമ്പത്തിക മാന്ദ്യം..!! തൊഴില്‍ പോകും..!! പ്രവാസികളെ തിരിച്ചയയ്ക്കും..!!

Read Also: മുസ്ലിം ലീഗിന് വേണ്ടാത്ത ഖമറുന്നീസ അന്‍വര്‍ ബിജെപിയിലേക്ക്..?? ഞെട്ടലില്‍ ലീഗ് നേതൃത്വം..!!

കോൺഗ്രസ്സിനൊപ്പം തന്നെ

കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സിപിഎം പിന്തുണ സ്വീകരിച്ച മാണി കാണിച്ചത് രാഷ്ട്രീയ വഞ്ചനയാണെന്ന് കോണ്‍ഗ്രസ്സ് ആരോപിച്ചിരുന്നു. കോണ്‍ഗ്രസ്സിന്റെ ഈ നിലപാടിനൊപ്പമാണ് താനുമെന്നാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരിക്കുന്നത്.

മാണിയെ തള്ളി കുഞ്ഞാലിക്കുട്ടിയും

മാണിയുടെ യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസ്സിന്റെ വികാരം മാനിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് നിലപാട് കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കണം എന്നതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യുഡിഎഫ് പ്രവേശനം അസാധ്യം

പുതിയ രാഷ്ട്രീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ മാണിക്കൊപ്പം നില്‍ക്കാന്‍ സാധിക്കില്ല. കേരള കോണ്‍ഗ്രസ്സ് എമ്മിന് നിലവിലെ സാഹചര്യത്തില്‍ യുഡിഎഫില്‍ പ്രവേശിക്കാനും സാധ്ിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

അത് അടഞ്ഞ അധ്യായം

കേരള കോണ്‍ഗ്രസ്സ് എമ്മിന്റെ യുഡിഎഫ് പ്രവേശനം തത്കാലം അടഞ്ഞ അധ്യായമാണെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. യുഡിഎഫില്‍ നിന്നും പുറത്ത് പോയെങ്കിലും ഇക്കഴിഞ്ഞ ലോകസഭാ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ചിരുന്നു.

English summary
Muslim League will stand with Congress in Mani Issue, says PK Kunjalikkutty
Please Wait while comments are loading...