• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അടച്ചിടൽ നീളുന്നു..കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ അംഗീകൃത പഠനകേന്ദ്രങ്ങള്‍ കടുത്ത പ്രതിസന്ധിയിൽ

തിരുവനന്തപുരം; ലോക്ക്ഡൗണിൽ കടുത്ത പ്രതിസന്ധിയിലായി കേരള സ്റ്റേറ്റ് റൂട്രോണിക്സിന്‍റെ അംഗീകൃത പഠനകേന്ദ്രങ്ങൾ. കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ നാല് മാസമായി സ്ഥാപനങ്ങൾ അടഞ്ഞ് കിടക്കുകയാണ്.ആദ്യ തരംഗത്തിനിടയിലെ ലോക്ക്ഡൗൺ കാലയളവിൽ മാത്രം സംസ്ഥാനത്തെ 250 ഓളം വരുന്ന സ്ഥാപനങ്ങൾക്ക് 7 കോടിയോളം നഷ്ടം ഉണ്ടായതായി പഠനകേന്ദ്രങ്ങളുടെ (എടിസി) സംസ്ഥാനതല സംഘടനയായ റൂട്രോണിക്സ് ഓതറൈസ്ഡ് ട്രെയിനിംഗ് സെന്‍റേഴ്സ് അസ്സോസിയേഷന്‍ (ആർഎടിസിഎ) പറയുന്നു. ഇനിയും അടച്ചിടൽ തുടർന്നാൽ നിരവധി കുടുംബങ്ങൾ വഴിയാധാരമാകുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

സാങ്കേതിക മേഖലയില്‍ അഭ്യസ്തവിദ്യരായ വ്യക്തികള്‍ക്ക് ചുരുങ്ങിയ ചെലവില്‍ കമ്പ്യൂട്ടര്‍ പഠനം സാധ്യമാക്കുന്ന സ്ഥാപനങ്ങളാണ് കമ്പ്യൂട്ടര്‍ പഠനകേന്ദ്രങ്ങൾ. നേരത്തേ കൊവിഡ് ഒന്നാം തരംഗത്തിനിടയിൽ വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയില്‍ 2020 മാര്‍ച്ച് 10 ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം സ്ഥാപനങ്ങൾ അടച്ചിരുന്നു. പിന്നീട് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ 2021 ജനുവരി 4 വരെ സ്ഥാപനങ്ങൾ തുറക്കാൻ അനുമതി ഉണ്ടായിരുന്നില്ല. സർക്കാർ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ വീണ്ടും തുറന്നെങ്കിലും ഏപ്രിൽ 20 മുതൽ സ്ഥാപനങ്ങൾ വീണ്ടും അടച്ചിരിക്കുകയാണ്.

25000ല്‍ പരം വിദ്യാര്‍ത്ഥികള്‍ ഓരോ വര്‍ഷവും ഈ സ്ഥാപനങ്ങളില്‍ പഠനം പൂര്‍ത്തീകരിക്കുന്നുണ്ട്. 1000ല്‍ പരം അഭ്യസ്തവിദ്യരായവര്‍ ഈ സ്ഥാപനങ്ങളില്‍ അദ്ധ്യാപകരായും, അനദ്ധ്യാപകരായും ജോലി ചെയ്തു വരുന്നത്.വലിയ മുതല്‍മുടക്കില്‍ ആരംഭിച്ച സ്ഥാപനങ്ങൾ പലതും കടക്കെണിയിലാണ്.ശമ്പളം, കെട്ടിട വാടക, വൈദ്യുതി ചെലവ്, ടെലിഫോണ്‍ , ഇന്‍റര്‍നെറ്റ് തുടങ്ങിയ ഭീമമായ ദൈനംദിന ചെലവുകളാണ് വഹിക്കേണ്ടി വരുന്നത്.ഭൂരിഭാഗം ഉടമസ്ഥരും വായ്പയെടുത്തിട്ടാണ് സ്ഥാപനങ്ങള്‍ തുടങ്ങിയിട്ടുള്ളത്.വാടക കൊടുക്കാൻ സാധിക്കാത്തതിനാൽ കെട്ടിടങ്ങളില്‍ നിന്നും ഇറക്കിവിടുമെന്ന ഭീഷണി നിലനിൽക്കുന്നുണ്ടെന്ന് അസ്സോസിയേഷന്‍ (ആർഎടിസിഎ) മലബാർ മേഖല സെക്രട്ടറി വിനോദ് അണിമംഗലത്ത് പറയുന്നു. വീണ്ടും വായ്പയെടുക്കാതെ സ്ഥാപനങ്ങളുടെ പ്രവർത്തനം തുടങ്ങാൻ സാധിക്കില്ലെന്ന അവസ്ഥയാണെന്നും വിനോദ് വ്യക്തമാക്കി.

ദില്ലി വീണ്ടും സജീവമായതോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ വീണ്ടും എത്തിത്തുടങ്ങി: ചിത്രങ്ങള്‍

cmsvideo
  32 varients of covid virus found in HIV patient from south africa

  ഓൺലൈൻ തീയറി ക്ലാസുകളിലൂടെ മാത്രം കമ്പ്യൂട്ടർ പഠനം സാധ്യമാകില്ലെന്നിരിക്കെ മറ്റ്‌ സ്ഥാപനങ്ങൾ തുറക്കുന്നതുപോലെ ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും കോവിഡ് മാനദണ്ഡള്‍ പാലിച്ച് സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കണമെന്ന് സംഘടന സർക്കാരിനോട് ആവശ്യപ്പെട്ടു. തങ്ങളെ ദുരന്തബാധിതരായി പ്രഖ്യാപിച്ച് പലശ രഹിത വായ്പ അനുവദിക്കണമെന്നും സ്ഥാപനങ്ങള്‍ക്കായി എടുത്തിട്ടുള്ള വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കണമെന്നും സംഘടന ഭാരവാഹികൾ ആവശ്യപ്പെട്ടു.

  'പൊട്ടക്കിണറ്റിലെ തവള,ടിവിയിൽ അനാവശ്യമായി ഇംഗ്ലീഷ് കാച്ചുന്ന നടി';കണ്ണാ..മറുപടിയുമായി ശ്വേതാ മേനോൻ'പൊട്ടക്കിണറ്റിലെ തവള,ടിവിയിൽ അനാവശ്യമായി ഇംഗ്ലീഷ് കാച്ചുന്ന നടി';കണ്ണാ..മറുപടിയുമായി ശ്വേതാ മേനോൻ

  വിവാഹ വസ്ത്രത്തില്‍ അതി സുന്ദരിയായി യാമി ഗൗതം; ആഘോഷ ചിത്രങ്ങള്‍ കാണാം

  English summary
  Learning Centers of Kerala State Rutronics is in Crisis during Lockdown
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X