
യുഡിഎഫിലെത്തിയിട്ട് ഒരു ഗുണവുമില്ല, എല്‍ഡിഎഫിലായിരുന്നെങ്കില്‍..! ആര്‍എസ്പി സമ്മേളനത്തില്‍ വിമര്‍ശനം
കൊല്ലം: ആര്‍ എസ് പി സംസ്ഥാന സമ്മേളനത്തില്‍ സ്വയം വിമര്‍ശനവുമായി പ്രതിനിധികള്‍. എല്‍ ഡി എഫ് വിട്ട് യു ഡി എഫില്‍ എത്തിയത് കൊണ്ട് പാര്‍ട്ടിക്ക് കാര്യമായ ഗുണമുണ്ടായില്ല എന്നാണ് പ്രതിനിധികള്‍ പറയുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഏറെ സ്വാധീനമുണ്ടായിട്ടും ചവറ, കുന്നത്തൂര്‍ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ല എന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടക്കം ആര്‍ എസ് പിയെ കോണ്‍ഗ്രസ് അവഗണിക്കുകയാണ് എന്നും തദ്ദേശ സ്ഥാപനങ്ങളിലേക്ക് ലഭിക്കുന്ന സീറ്റുകളില്‍ പോലും കോണ്‍ഗ്രസില്‍ നിന്നു വിമതര്‍ മത്സരിക്കുന്നു എന്നും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

ആര്‍ എസ് പിയുടെ താഴെത്തട്ടിലുള്ള പ്രവര്‍ത്തനം മെച്ചപ്പെടുത്തണം. അല്ലാത്ത പക്ഷം കനത്ത തിരിച്ചടി നേരിടേണ്ടി വരും എന്ന് തിരുവനന്തപുരത്ത് നിന്നുള്ള പ്രതിനിധികള്‍ പറഞ്ഞു. പാര്‍ട്ടിയെ നയിക്കാന്‍ യുവ നേതൃത്വം വരണം എന്ന ആവശ്യവും സമ്മേളനത്തില്‍ ഉയര്‍ന്നു. എല്‍ ഡി എഫില്‍ ആയിരുന്നപ്പോള്‍ സഹകരണ ബാങ്കുകളില്‍ അടക്കം പ്രാതിനിധ്യം ലഭിച്ചിരുന്നു.
ആദ്യം പിന്തുണ.. വോട്ടെടുപ്പിന്റെ തലേദിവസം വിളിച്ചത് ട്രെയ്നിയെന്ന്; സുധാകരനോട് തരൂരിന് പറയാനുള്ളത്

അതേസമയം ആര്‍ എസ് പിയുടെ ആസ്ഥാന കേന്ദ്രമായ കൊല്ലത്തും ചവറയിലും അടക്കം പാര്‍ട്ടി ക്ഷീണിച്ചു എന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. നിയമസഭയില്‍ ഇത്തവണ പ്രാതിനിധ്യമില്ലാതായത് സംഘടനയെ ദോഷകരമായി ബാധിക്കുന്നുണ്ട്. നിയമസഭയില്‍ പ്രാതിനിധ്യമില്ലാതായതിന് പിന്നില്‍ എല്‍ ഡി എഫ് വിട്ടതാണ് എന്നും ചില പ്രവര്‍ത്തകര്‍ വിലയിരുത്തി.
യുവതിയേയും കുട്ടികളേയും കടിച്ചുകീറി പിറ്റ് ബുള്, യുവതിക്ക് 50 ഓളം സ്റ്റിച്ച്!

കൂടുതല്‍ യുവാക്കളെ നേതൃനിരയില്‍ കൊണ്ടുവരുന്നതിന് മുതിര്‍ന്ന നേതാക്കള്‍ താത്പര്യം കാണിക്കുന്നില്ല എന്ന വിമര്‍ശനവും സമ്മേളനത്തില്‍ ഉയര്‍ന്നു. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ആര്‍ എസ് പി എല്‍ ഡി എഫ് വിടുന്നത്. കൊല്ലത്ത് എം എ ബേബിയെ മത്സരിപ്പിക്കാനുള്ള സി പി ഐ എം തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു ആര്‍ എസ് പി മുന്നണി വിട്ടത്.
സുരേഷ് ഗോപി വരുമോ? അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് വി. മുരളീധരന്

പിന്നീട് യു ഡി എഫിലെത്തിയ ആര്‍ എസ് പിയ്ക്ക് എന്‍ കെ പ്രേമചന്ദ്രനിലൂടെ എം പി സ്ഥാനവും ലഭിച്ചു. അതേസമയം ആര്‍ എസ് പി സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. പ്രതിനിധി സമ്മേളനം സി കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ഹാളില്‍ ആര്‍ എസ് പി കേന്ദ്ര സെക്രട്ടറിയറ്റ് അംഗം ഷിബു ബേബിജോണ്‍ ആണ് ഉദ്ഘാടനം ചെയ്തത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിനെതിരെ ആര്‍ എസ് പിയില്‍ നിന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. പ്രധാനമന്ത്രി സ്ഥാനത്തില്‍ വിട്ടുവീഴ്ച ചെയ്ത് കോണ്‍ഗ്രസ് പ്രതിപക്ഷ ഐക്യത്തിന് മുന്‍കൈയെടുക്കണമെന്ന് നിലപാട് ഷിബു ബേബിജോണ്‍ സംസ്ഥാന സമ്മേളനത്തിലും ആവര്‍ത്തിച്ചു.

പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നാല്‍ ബി ജെ പിയുടെയും നരേന്ദ്രമോദിയുടെയും പതനം ഉറപ്പാക്കാണെന്നും ഷിബു ബേബിജോണ്‍ പറഞ്ഞു. ഇന്ന് സമാപിക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ പുതിയ സംസ്ഥാന കമ്മിറ്റിയെയും സെക്രട്ടറിയെയും തെരഞ്ഞെടുക്കും.കേരളത്തില്‍ യു ഡി എഫിനൊപ്പമാണ് എങ്കിലും ദേശീയ തലത്തില്‍ ഇടത് സഖ്യത്തിലാണ് ആര്‍ എസ് പി നിലനില്‍ക്കുന്നത്.