നിയമസഭ 7 ദിവസം സ്തംഭിപ്പിച്ചത് പ്രതിപക്ഷനേതാവിന്റെ പിടിവാശിമൂലം: രൂക്ഷ വിമർശനവുമായി എംവി ജയരാജന്‍
7 വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ അടിയന്തിര പ്രമേയ നോട്ടീസിന് (239) തവണ അനുമതി നൽകി. 10 തവണ അടിയന്തിര പ്രമേയം പരിഗണിച്ച് ചർച്ച സംഘടിപ്പിച്ചു.

തിരുവനന്തപുരം: ബജറ്റ് സമ്മേളനം വെട്ടിച്ചുരുക്കി നിയമസഭ പിരിഞ്ഞതിന് കാരണക്കാർ പ്രതിപക്ഷമാണെന്ന് സി പി എം നേതാവ് എം വി ജയരാജന്‍. നിയമസഭ 7 ദിവസം സ്തംഭിപ്പിച്ചത് പ്രതിപക്ഷനേതാവിന്റെ പിടിവാശിമൂലമാണ്. കേരള നിയമസഭ ചരിത്രത്തിൽ ഇതുവരെ നടക്കാത്ത കാര്യങ്ങൾ പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തിൽ നടപ്പാക്കി. പാർലമെന്റിൽ ബി ജെ പി നയിക്കുന്ന ഭരണപക്ഷമാണ് കലാപമുണ്ടാക്കുന്നതെങ്കിൽ കേരള നിയമസഭയിൽ കോൺഗ്രസ് നയിക്കുന്ന പ്രതിപക്ഷമാണെന്ന വ്യത്യാസം മാത്രമാണുള്ളതെന്നും അദ്ദേഹം പ്രസ്താവനയിലൂടെ പറയുന്നു. എംവി ജയരാജന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
സഭ അടച്ചതിനോ പിരിഞ്ഞതിനോ കാരണക്കാർ പ്രതിപക്ഷം മാത്രമാണ്
===============
മാതൃഭൂമി റിപ്പോർട്ട് ഇപ്രകാരമാണ്. ''പ്രതിഷേധത്തിന്റെ പരകോടിയിലേക്ക് പ്രതിപക്ഷം മാറിയപ്പോൾ നിയമസഭയുടെ ബജറ്റ് സമ്മേളനം വെട്ടിച്ചുരുക്കി സർക്കാർ'' ഇതിൽ നിന്ന് വ്യക്തമാകുന്നത് പ്രതിപക്ഷത്തിന് എല്ലാ പിന്തുണയും നൽകി പ്രോത്സാഹിപ്പിക്കുന്ന വലതുപക്ഷ മാധ്യമങ്ങൾക്ക് പോലും സഭയിലെ പ്രതിപക്ഷത്തിന്റെ ആഭാസത്തരങ്ങൾ കണ്ട് സഹിക്കാൻ കഴിയുന്നില്ലെന്നാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭ 7 ദിവസം സ്തംഭിപ്പിച്ചത് പ്രതിപക്ഷനേതാവിന്റെ പിടിവാശിമൂലമാണ്. കേരള നിയമസഭ ചരിത്രത്തിൽ ഇതുവരെ നടക്കാത്ത കാര്യങ്ങൾ പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തിൽ നടപ്പാക്കി. സമാന്തര നിയമസഭാ സമ്മേളനം നടുത്തളത്തിൽ സംഘടിപ്പിച്ചു. നിയമസഭാ സ്പീക്കറുടെ ചേമ്പർ ഉപരോധിച്ചു. സ്പീക്കർക്കെതിരെ അസഭ്യവർഷം ചൊരിയുകയും കോലം കത്തിക്കുകയും ചെയ്തു.
അടിയന്തിര പ്രമേയത്തിന് അവസരം നിഷേധിച്ചു എന്നാണ് പ്രതിപക്ഷം പറയുന്നത്. 7 വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ അടിയന്തിര പ്രമേയ നോട്ടീസിന് (239) തവണ അനുമതി നൽകി. 10 തവണ അടിയന്തിര പ്രമേയം പരിഗണിച്ച് ചർച്ച സംഘടിപ്പിച്ചു. ഇതൊന്നും 39 കൊല്ലം ഭരിച്ച പ്രതിപക്ഷനേതാവിന്റെ പാർട്ടി ഭരിക്കുമ്പോൾ ഉണ്ടായിരുന്നില്ല. എന്നിട്ടും സമരാഭാസങ്ങൾ സംഘടിപ്പിച്ചു. കാരണം ഒന്നു മാത്രം. ഇടതുപക്ഷ സർക്കാറിന്റെ നേട്ടങ്ങൾ മന്ത്രിമാർ സഭയിൽ വിവരിക്കുമ്പോൾ അത് ജനങ്ങളറിയും. അത് തടയുക മാത്രമാണ് ലക്ഷ്യം. രാഷ്ട്രപതി കേരളത്തിലെ വികസന നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞു. കുടുംബശ്രീയിലൂടെ ലോകത്തിന് മാതൃകയാണെന്ന കാര്യവും പ്രഥമവനിത വിശദീകരിച്ചു.
വികസന-ക്ഷേമ കാര്യങ്ങളിൽ യുഡിഎഫിനെക്കാൾ എൽഡിഎഫ് ഒരുപാട് മുന്നിലാണ്. ഇതെല്ലാം ചോദ്യങ്ങൾക്കും സബ്മിഷനുകൾക്കും ശ്രദ്ധക്ഷണിക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് മറുപടിയായി മന്ത്രിമാർ പറയും. അങ്ങനെ വന്നാൽ ഇനിയൊരിക്കലും തങ്ങൾക്ക് അധികാരത്തിൽ വരാൻ കഴിയില്ല. ഈ കുബുദ്ധിയാണ് അവശേഷിക്കുന്ന 8 ദിവസവും മുടക്കിയ 7 ദിവസവും ഉൾപ്പെടെ 15 ദിവസം സഭ അടക്കാൻ പരിശ്രമിക്കാൻ കാരണം. പാർലമെന്റിൽ ബിജെപി നയിക്കുന്ന ഭരണപക്ഷമാണ് കലാപമുണ്ടാക്കുന്നതെങ്കിൽ കേരള നിയമസഭയിൽ കോൺഗ്രസ് നയിക്കുന്ന പ്രതിപക്ഷമാണെന്ന വ്യത്യാസം മാത്രം. രണ്ടുകൂട്ടരും ഒരേ കളരിയിലാണ് അഭ്യസിക്കുന്നത്. ഇക്കൂട്ടരെ ജനം തിരിച്ചറിയുക തന്നെ ചെയ്യും.
-
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ












Click it and Unblock the Notifications