Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമയില്‍ സ്ത്രീ പുരുഷ ഭേദമുള്ളതായി തോന്നിയിട്ടില്ല; സ്ത്രീകളുടെ സംഘടനയെ കുറിച്ച് വ്യക്തതയില്ല!

സിനിമയില്‍ സ്ത്രീ പുരുഷ ഭേദമുള്ളതായി തോന്നിയിട്ടില്ലെന്ന് നടി ലെന . ഉണ്ടോ ഇല്ലയോ എന്ന് കൃത്യമായി പറയാന്‍ പറ്റില്ല. എന്റെ അനുഭവത്തില്‍ അതില്ലെന്നും അവർ പറഞ്ഞു. മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ലെന ഇക്കാര്യം പറഞ്ഞത്. വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന സംഘടനയെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്നും ലെന പറഞ്ഞു.

സംഘടനയുടെ രൂപവത്കരണ സമയത്ത് ഞാന്‍ സ്‌കോട്ലന്‍ഡിലായിരുന്നു. തിരിച്ചു വന്നതിനുശേഷം ഞാന്‍ എേന്റതായ തിരക്കുകളിലായിരുന്നു. പിന്നെ എന്നെ ആരും സമീപിച്ചില്ലെന്നും ലെന പറയുന്നു. നടി ആക്രമിക്കപ്പെടുമ്പോള്‍ ഞാന്‍ സിഡ്‌നിയിലായിരുന്നു, അതുകൊണ്ട് സംഭവം വളരെ കഴിഞ്ഞാണ് അറിഞ്ഞത്. ആ സംഭവം അറിഞ്ഞ ശേഷം കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്ന് തോന്നിയിട്ടുണ്ടെന്നും ലെന അഭിമുഖത്തിൽ പറയുന്നു.

സംഘടനയെ കുറിച്ച് വ്യക്തതയില്ല

സംഘടനയെ കുറിച്ച് വ്യക്തതയില്ല

വ്യക്തതയില്ലാത്തതുകൊണ്ടുതന്നെ വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന സംഘടനയെക്കുറിച്ച് കൂടുതല്‍ പറയാനുള്ള അര്‍ഹത തനിക്കില്ലെന്നും ലെന പറയുന്നു. സിനിമയില്‍ സ്ത്രീ പുരുഷ ഭേദമുള്ളതായി തോന്നിയിട്ടില്ല. എന്റെ അനുഭവത്തില്‍ അങ്ങിനെ തോന്നിയിട്ടില്ലെന്നും ലെന പറയുന്നു.

ധൈര്യപൂർവ്വം എടുത്ത തീരുമാനം

ധൈര്യപൂർവ്വം എടുത്ത തീരുമാനം

കരിയറില്‍ വളരെ ധൈര്യപൂര്‍വം എടുത്ത തീരുമാനം രണ്ടാം ഭാവത്തിനു ശേഷം നായികയായി സിനിമയില്‍ തുടരേണ്ട എന്നതാണെന്നും ലെന പറയുന്നു. രണ്ടാം ഭാവം കഴിഞ്ഞിരിക്കുന്ന സമയത്ത് നല്ല ഓഫറുകള്‍ വന്നു. പക്ഷേ, ഡിഗ്രി സമയമായതുകൊണ്ടാണ് പോകാതിരുന്നതെന്നും ലെന കൂട്ടിച്ചേർത്തു.

പഠനം, യാത്ര, ജീവിതം

പഠനം, യാത്ര, ജീവിതം

പഠിക്കണം, ലോകം കാണണം, ജീവിതം അനുഭവിച്ചറിയണം എന്നതൊക്കെയായിരുന്നു മനസിലുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ രണ്ടാം ഭാവം കഴിഞ്ഞിരിക്കുന്ന സമയത്ത് നല്ല ഓഫറുകള്‍ വന്നപ്പോഴും ചെയ്യാതിരുന്നതെന്ന് ലെന പറയുന്നു.

മൂന്ന് വർഷം മാറി നിന്നു

മൂന്ന് വർഷം മാറി നിന്നു

ക്ലിനിക്കല്‍ സൈക്കോളജി പഠിക്കാനായി മൂന്നു വര്‍ഷം ഇന്‍ഡസ്ട്രിയില്‍നിന്ന് മാറിനിന്നെന്നും ലെന പറയുന്നു. നിരവധി സിനിമ നടികൾ മലയാള സിനിമയിലെ വനിത സംഘടനയെ കുറിച്ച് വ്യക്തതയില്ലെന്നും ക്ഷണിച്ചില്ലെന്നും പറഞ്ഞ് രംഗത്ത് വന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+