ബ്രിട്ടണ് മാത്രമല്ല, അയല്‍ രാജ്യമായ അയർലണ്ടും ഇന്ത്യന്‍ വംശജന് ഭരിക്കും: ലിയോയ്ക്ക് ഇത് രണ്ടാമൂഴം
ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയത് ഇന്ത്യയിലും വലിയ ആഘോഷങ്ങള്‍ക്കാണ് ഇടയാക്കിയത്. രണ്ട് നൂറ്റാണ്ടോളം ഇന്ത്യയെ അടക്കി ഭരിച്ച ബ്രിട്ടണെ ഭരിക്കാന്‍ അതേ ഇന്ത്യക്കാരുടെ പിന്തലമുറക്കാരന് എത്തിയിരിക്കുന്നുവെന്ന തരത്തില്‍ വരെ ഋഷി സുനക്കിന്റെ സ്ഥാനാരോഹണം ആഘോഷിക്കപ്പെട്ടു.
ഋഷി സുനക് മാത്രമല്ല ഇന്ത്യന്‍ വംശജരായ മറ്റ് നിരവധി പേരും ഇന്ന് വിവിധ രാജ്യങ്ങളുടെ തലപ്പത്തുണ്ട്. അക്കൂട്ടത്തിലേക്കാണ് ബ്രിട്ടണ്‍ന്റെ അയല്‍രാജ്യമായ അയർലണ്ടും കടന്ന് വരുന്നത്. ഡിസംബർ പകുതിയോടെയാവും ഇന്ത്യൻ വംശജനായ ലിയോ വരാഡ്കർ അയർലണ്ടിന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുക.

ഫിനഗേൽ പാർട്ടി ലീഡറും നിലവിൽ ഉപപ്രധാനമന്ത്രിയുമായ ലിയോ വരാഡ്കർ നേരത്തേയും രാജ്യത്തിന്റെ പ്രധാനമന്ത്രി പദവിയിലെത്തിയിരുന്നു. 2017 ലായിരുന്നു ആദ്യമായി ലിയോ വരാഡ്കർ തന്റെ മുപ്പത്തെട്ടാമത്തെ വയസിൽ പ്രധാനമന്ത്രിപദത്തിലെത്തിയത്. തുടർന്ന് നടന്ന തിരഞ്ഞെടുപ്പില്‍ ലീയോയുടെ പാർട്ടിക്ക് തനിച്ച് ഭൂരിപക്ഷം കിട്ടാത്തതിനാല്‍ പ്രധാനമന്ത്രി പദം ഒഴിയേണ്ടി വന്നു.

തനിച്ച് ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും മറ്റ് കക്ഷികളുമായി ചേർന്ന് ലിയോയുടെ പാർട്ടി ഭരണം പിടിച്ചു. ഫീയനാഫോൾ നേതാവ് മീഹോൾ മാർട്ടിനായിരുന്നു മുന്നണിയിലെ ധാരണ പ്രകാരം അദ്യത്തെ ടേമില്‍ പ്രധാനമന്ത്രി പദം. ഇദ്ദേഹം ഡിസംബറില്‍ സ്ഥാനം ഒഴിയുന്നതോടെ ലിയോ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കും. ഇതോടെ സമീപരാജ്യങ്ങളായ ബ്രിട്ടണ്‍ന്റേയും അയർലണ്ടിന്റേയും തലപ്പത്ത് ഇന്ത്യന്‍ വംശജരെന്ന അപൂർവ്വ നേട്ടത്തിനും സാഹചര്യം ഒരുക്കും.

കൂട്ടുമന്ത്രിസഭാ ധാരണ പ്രകാരം ലിയോയാണ് ഇപ്പോഴത്തെ മന്ത്രിസഭയില്‍ ഉപപ്രധാനമന്ത്രിയാണ്. 2011-16 കാലഘട്ടത്തിലും ലിയോ വിവിധ വകുപ്പുകളിൽ മന്ത്രിയായിരുന്നു. മുംബൈയിലാണ് ഇന്ത്യയിലെ ലിയോയുടെ കുടുംബ വേരുകള്‍. 1960 കളിൽ മുംബൈയിൽനിന്നു ബ്രിട്ടനിലേക്ക് കുടിയേറിയ ഡോ. അശോക് വരാഡ്കറാണ് ലിയോയുടെ പിതാവ്.

ബ്രിട്ടനിൽ നഴ്സായിരുന്ന അയർലണ്ടിലെ വാട്ടർഫോർഡ്കാരിയായ മിറിയമാണ് മാതാവ്. പിന്നീട് കുടുംബം ബ്രിട്ടനിൽനിന്ന് അയർലണ്ടിലേക്ക് കുടിയേറുകയായിരുന്നു. ട്രിനിറ്റി കോളജിൽനിന്നു മെഡിസിൻ പഠനം പൂർത്തിയാക്കിയ ലിയോ കുറച്ചു കാലം മുംബൈയിൽ ഡോക്ടറായി സേവനം ചെയ്തുവെന്ന പ്രത്യേകതയുമുണ്ട്. രാഷ്ട്രീയത്തില്‍ സജീവമായിരിക്കുമ്പോഴും കോവിഡ് കാലത്ത് അദ്ദേഹം തന്റെ ജോലിയിലേക്ക് തിരികെ എത്തിയത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.

അതേസമയം, നിലവില്‍ തന്നെ പത്തിലേറെ രാജ്യങ്ങളുടെ തലപ്പത്ത് ഇന്ത്യന്‍ വംശജരുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് മൗറീഷ്യസിന്റെ പ്രധാനമന്ത്രിയായ പ്രവിന്ദ് കുമാർ ജുഗ്നാഥ്. പ്രതിപക്ഷ നേതാവുൾപ്പെടെ മന്ത്രിസഭയിലെ പ്രധാന പദവികൾ വഹിച്ച ശേഷമാണ് പ്രവിന്ദ് കുമാർ ജുഗ്നാഥ് മൗറീഷ്യസിന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. ലാ കാവേണിലെ ഒരു ഇന്ത്യൻ കുടുംബത്തിൽ ജനിച്ച ഇദ്ദേഹം മിലിറ്റന്റ് സോഷ്യലിസ്റ്റ് മൂവ്മെന്റ് (എംഎസ്എം) പാർട്ടിയുടെ നേതാവ് കൂടിയാണ്.

നിലവിൽ അമേരിക്കയുടെ വൈസ് പ്രസിഡന്റായ കമല ഹാരിസിന്റെ കുടുംബ വേരുകള്‍ തമിഴ്നാട്ടിലാണ്. പോർച്ചുഗലിന്റെ ഇപ്പോഴത്തെ പ്രധാനമന്ത്രിയായ അന്റോണിയോ കോസ്റ്റയും ഇന്ത്യന്‍ വംശജനാണ്. പോർച്ചുഗലിലെ സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതാവായ ഇദ്ദേഹം പകുതി പോർച്ചുഗീസും പകുതി ഗോവക്കാരനുമാണ്.

ഗയാനയുടെ ഒമ്പതാമത്തെ എക്സിക്യൂട്ടീവ് പ്രസിഡന്റായ മുഹമ്മദ് ഇർഫാൻ അലിയുടെ പിതാവും ഇന്ത്യന്‍ വംശജനാണ്. സിംഗപ്പൂർ പ്രധനാമന്ത്രിയായ ഹലീമയുടേയും കുടുംബ വേരുകള്‍ വന്ന് നില്‍ക്കുന്നത് ഇന്ത്യയിലാണ്. 2017 മുതൽ സിംഗപ്പൂരിന്റെ എട്ടാമത്തെ പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന ഹലീമ പ്രസിഡന്റ് സ്ഥാനത്തിന് മുമ്പ് അവർ രാജ്യത്തിന്റെ പാർലമെന്റ് സ്പീക്കറായിരുന്നു. സിംഗപ്പൂരിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റ് കൂടിയാണ് ഹലീമ.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications