കേരളത്തില്‍ മഴകുറയുന്നു, ഇതാണ് കാരണം!! മഴയുടെ തിരിച്ചുവരവ്...കാലാവസ്ഥാ വിഭാഗം പറയുന്നു

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായി. തുടക്കത്തില്‍ കേരളത്തിലുടനീളം ശക്തമായ മഴ ലഭിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഇതു ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ന്യൂനമര്‍ദ്ദം ദിശ മാറിപ്പോയതാണ് മഴ ഇപ്പോള്‍ കുറയാന്‍ കാരണം. വടക്കു പടിഞ്ഞാറിനു പകരം അസം, മണിപ്പൂര്‍ എന്നീവിടങ്ങളെ ലക്ഷ്യമാക്കി മഴ നീങ്ങുകയായിരുന്നു. ഇത് അവിടെ കനത്ത മഴയ്ക്കു കാരണമാവുകയും ചെയ്തു.

കേരളത്തില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. അതിനു ശേഷം കാലവര്‍ഷം ശക്തമാവുമെന്നാണ് സൂചന.

monsoon

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ മഴ ഇത്തവണ ലഭിക്കുമെന്നാണ് കരുതുന്നത്. 20 മുതല്‍ 25 മില്ലിലിറ്റര്‍ വരെ മഴ ലഭിക്കേണ്ടയിടത്ത് അഞ്ചു മുതല്‍ 10 വരെ ശതമാനം മഴയാണ് സംസ്ഥാനത്തു ലഭിച്ചത്. കഴിഞ്ഞ വര്‍ഷം മഴയുടെ ലഭ്യതയില്‍ 60 ശതമാനം കുറവുണ്ടായിരുന്നു.

English summary
Monsoon decreases in Kerala
Please Wait while comments are loading...