കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈഫ്‌മിഷന്‍ കേസ്‌; വിദേശ സഹായം സ്വീകരിക്കാന്‍ ഉപയോഗിച്ച പ്രോക്‌സി സ്ഥാപനമാണ്‌ യൂണിടാക്കെന്ന്‌‌ സിബിഐ

Google Oneindia Malayalam News

ന്യൂഡല്‍ഹി: വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ്‌ നിര്‍മാണവുമായി ബന്ധപ്പെട്ട്‌ വിദേശ സംഭാവന സ്വീകരിക്കാന്‍ ലൈഫ്‌ മിഷന്‍ ഉപയോഗിച്ച പ്രോക്‌സി സ്ഥാപനമാണ്‌ യൂണിടാക്ക്‌ എന്ന്‌ കണ്ടെത്തിയതായി സിബിഐ. സിഎജി ഒഡിറ്റ്‌ വിദേശ സഹായ നിയന്ത്രണ നിയമം എന്നിവ മറികടന്നാണ്‌ യൂണിടെക്കിനെ ഉപയോഗിച്ചതെന്നും സിബിഐ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്‌ത സത്യവാങ്‌മൂലത്തില്‍ വ്യക്തമാക്കി.

ഫ്‌ളാറ്റ്‌ നിര്‍മാണത്തിനായി 10 ദശലക്ഷം ദര്‍ഹം ലൈഫ്‌ മിഷന്റെ അക്കൗണ്ടില്‍ ആണ്‌ എത്തിയിരുന്നത്‌. എങ്കില്‍ ടെന്‍ഡര്‍ നടപടികളിലൂടെ മാത്രം നിരമാണം കൈമാറാന്‍ കഴിയില്ലായിരുന്നു. യൂണിടാക്കും ക്രസന്റും തമ്മിലുള്ള കരാര്‍ വഴി ഈ നടപടികള്‍ മറികടക്കാനായിരുന്നു ശ്രമം. കരാര്‍ ലഭിക്കുന്നതിനായി കൈക്കൂലി നല്‍കിയെന്ന്‌ യൂണിടാക്‌ ഉടമ സന്തോഷ്‌ ഈപ്പന്‍ മൊഴി നല്‍കിയിട്ടുണ്ട്‌. ഈ കൈക്കൂലി ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്‌ വരെ ലഭിച്ചുവെന്നാണ്‌ മൊഴി എന്നും സിബിഐയുടെ സത്യവാങ്‌മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

life mission
അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്‌. വിദേശസഹായ നിയന്ത്രണ നിയലംഘനത്തിന്റെ ഭാഗം മാത്രമാണ്‌ കണ്ടെത്തിയിട്ടുള്ളത്‌. ഇത്‌ മഞ്ഞുമലയുടെ അറ്റം മാത്രമാണ്‌. ലൈഫ്‌ മിഷന്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ കേസിലെ കൂടുതല്‍ സാക്ഷികളെ ചോദ്യം ചെയ്യേണ്ടി വരും. അന്വേഷണം രാഷ്ട്രീയ പ്രേരിതം അല്ല എന്നും സിബിഐ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്‌ത സത്യവാങ്‌മൂലത്തില്‍ വ്യക്തമാക്കി.

തമിഴ്‌നാട് ഇളക്കിമറിച്ച് രാഹുല്‍ ഗാന്ധി; കന്യാകുമാരിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍
സ്വര്‍ണ്ണക്കള്ളക്കടത്ത്‌ കേസിലെ പ്രതികള്‍ക്കും ഇടപാടുമായി ബന്ധപ്പെട്ട്‌ പണം ലഭിച്ചിട്ടുണ്ട്‌. ലൈഫ്‌ മിഷനിലെ ഉദ്യോഗസ്ഥര്‍ സ്വര്‍ണ്ണക്കള്ളക്കടത്ത്‌ കേസിലെ പ്രതി ആയ സരിത്തിന്‌ ഇ മെയില്‍ സന്ദേശം അയച്ചിട്ടുണ്ട്‌. ഇതും ലൈഫ്‌ മിഷന്‍ ഇടപാടില്‍ നേരിട്ട്‌ ബന്ധമുള്ളതിന്റെ തെളിവ്‌ ആണെന്ന്‌ സിബിഐ സത്യവാങ്‌മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.
സിബിഐ അന്വേഷണത്തിനെതിരെ സുപ്രീം കോടതിയില്‍ സ്‌ന്തോഷ്‌ ഈപ്പന്‍ ഹര്‍ജി ഫയല്‍ ചെയ്‌തിട്ടുണ്ട്‌. കരാര്‍ പ്രകാരം വടക്കാഞ്ചാരിയില്‍ ഫ്‌ളാറ്റ്‌ നിര്‍മ്മിക്കുന്നതിനുള്ള പണം ആണ്‌ തനിക്ക്‌ ലഭിച്ചതെന്നും അതില്‍ വിദേശ ലംഘനം നടന്നിട്ടില്ലെന്നും വ്യക്തമാക്കിയാണ്‌ ഈപ്പന്‍ സുപ്രിം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്‌തിരിക്കുന്നത്‌. സിബിഐ അന്വേഷണത്തിനെതിരെ ലൈഫ്‌ മിഷന്‍ നല്‍കിയ ഹര്‍ജി സുപ്രിം കോടതി അടുത്തയാഴ്‌ച്ച പരിഗണിച്ചേക്കും.

കരിഷ്മ തന്നയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്

English summary
life mission case; CBI statement about Unitech in supreme court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X