Get Updates
Get notified of breaking news, exclusive insights, and must-see stories!

ലിഗയുടെ മരണം പീഡന ശ്രമത്തിനിടെ?കണ്ടല്‍കാടുകളിലേക്ക് ലിഗയ്ക്ക് ഒപ്പം പോയത് പുരുഷ ലൈംഗിക തൊഴിലാളി?

Recommended Video

cmsvideo
    ലിഗയുടെ മരണം: പിന്നില്‍ കോവളം ബീച്ചിലെ പുരുഷ ലൈംഗികത്തൊഴിലാളി? | Oneindia Malayalam

    ലിഗയുടെ ദുരൂഹ മരണം കൊലപാതകം തന്നെയാണെന്ന് പോലീസ് ഉറപ്പിക്കുന്നുണ്ടെങ്കിലും ലിഗ ലൈംഗിക പീഡനത്തിന് ഇരയായിട്ടില്ലെന്നായിരുന്നു പോലീസ് ഇതുവരെ പറഞ്ഞത്. എന്നാല്‍ ലിഗ മാനഭംഗ ശ്രമത്തിനിടെയാണ് കൊല്ലപ്പെട്ടതെന്ന സംശയം ബലപ്പെടുത്തുന്ന തെളിവുകള്‍ പോലീസിന് ലഭിച്ചതായാണ് വിവരം.

    കഴിഞ്ഞ ദിവസം കണ്ടല്‍ക്കാടുകള്‍ക്കുള്ളിലേക്ക് ലിഗ പോയത് ഒരു യുവാവിനൊപ്പമാണെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു. ആളൊഴിഞ്ഞ പ്രദേശമായ കണ്ടല്‍ക്കാടുകള്‍ക്കുള്ളിലേക്ക് ലിഗയ്ക്ക് തനിച്ച് പോകാന്‍ ആകില്ലെന്നും ഒപ്പമെത്തി എന്ന് സംശയിക്കുന്ന യുവാവിന് ലിഗയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്നുമാണ് പോലീസ് കണക്കാക്കുന്നത്. അതേസമയം അത് ആരെന്നത് ഇതുവരെ പോലീസിന് ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.

    ബീച്ചിലെ ലൈംഗിക തൊഴിലാളി

    ബീച്ചിലെ ലൈംഗിക തൊഴിലാളി

    ബീച്ചിലേക്ക് ലിഗയ്ക്കൊപ്പം നടന്ന് പോയത് ആരെന്ന ചോദ്യത്തിനാണ് പോലീസിന് ആദ്യം ഉത്തരം ലഭിക്കേണ്ടത്. ലിഗയെ അവസാനമായി കണ്ടു എന്ന് കണക്കാക്കുന്ന കോവളം ബീച്ചിലെ ലൈംഗിക തൊഴിലാളിയായ നാല്‍പത് കാരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാളാണ് അവാസാനമായി ലിഗയോട് ബീച്ചില്‍ വെച്ച് സംസാരിച്ചിരുന്നതെന്ന് ചില യുവാക്കള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നേരത്തേ വിദേശികളെ ആക്രമിച്ച കേസില്‍ ഇയാള്‍ക്കെതിരെ കേസുണ്ടായിരുന്നു. ഇതോടെ ഇയാളെ കോട്ടയത്ത് വെച്ച് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തു.

    പീഡനശ്രമം

    പീഡനശ്രമം

    ലിഗയുമായി സംസാരിച്ച ഇയാള്‍ ലഹരി സിഗരറ്റ് നല്‍കി ലിഗയെ കണ്ടല്‍കാടുകള്‍ക്കിടയിലേക്ക് കൂട്ടിക്കൊണ്ട് പോയതാകാം എന്നാണ് കണക്കാക്കുന്നത്. ലഹരിയില്‍ ആയതിനാല്‍ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ലിഗയ്ക്ക് പ്രതിരോധിക്കാന്‍ കഴിയാതിരുന്നതാവാം എന്നും ഇതിനിടെ ഇരുവരും തമ്മില്‍ നടന്ന മല്‍പ്പിടത്തത്തിനിടയിലാവാം ലിഗ കൊല്ലപ്പെട്ടതെന്നുമാണ് പോലീസിന്‍റെ നിമനം. ലിഗയുടെ മൃതദേഹം കണ്ടെത്തിയ കണ്ടല്‍ക്കാടുകള്‍ക്കിടയിലേക്ക് പുരുഷ ലൈംഗിക തൊഴിലാളികള്‍ ധാരാളമായി എത്താറുണ്ടെന്നതും ഇയാളാകാം പ്രതി എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു.

    പുകവലിച്ച് പോയി

    പുകവലിച്ച് പോയി

    ലിഗയെ താന്‍ കണ്ടിരുന്നതായി ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. താന്‍ അവരെ ഗ്രോവ് ബീച്ചില്‍ വെച്ച് കണ്ടിരുന്നു. തന്നോട് സിഗരറ്റ് ചോദിച്ചപ്പോള്‍ താന്‍ നല്‍കി. ഇതിന് പിന്നാലെ അവര്‍ അത് വലിച്ച് അവര്‍ ബീച്ചിലൂടെ നടന്നു. എന്നാല്‍ അവര്‍ക്ക് സിഗരറ്റ് നല്‍കിയപ്പോള്‍ തന്നെ താന്‍ തിരിഞ്ഞ് നടന്നിരുന്നു. അതുകൊണ്ട് തന്നെ അവര്‍ പിന്നീട് എങ്ങോട്ട് നടന്നു പോയി എന്നത് തനിക്ക് അറിയില്ലെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ ഇയാളുടെ മൊഴി വിശ്വാസത്തിലെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.

    പീഡന തെളിവുകള്‍

    പീഡന തെളിവുകള്‍

    അതേസമയം പീഡന തെളിവുകള്‍ ഒന്നും തന്നെ കണ്ടെത്താന്‍ ആയിട്ടില്ലെന്നതാണ് പോലീസിനെ കുഴക്കുന്നത്. 38 ദിവസങ്ങള്‍ക്ക് ശേഷം ജീര്‍ണിച്ച നിലയിലാണ് ലിഗയുടെ മൃതദേഹം കണ്ടെത്തിയത്. അതുകൊണ്ട് തന്നെ പ്രാഥമിക പരിശോധനയില്‍ ലിഗയുടെ ശരീരത്തില്‍ നിന്ന് ഉമിനീരോ മറ്റ് ലൈംഗിക സ്രവങ്ങളോ ഒന്നും തന്നെ കണ്ടെത്താന്‍ പോലീസിന് തഴിഞ്ഞിട്ടില്ല. വെയിലും മഴയുമൊന്നും ഏല്‍ക്കാതെ അന്തരീക്ഷ ഊഷ്മാവില്‍ സൂക്ഷിച്ചാലേ ഇതൊക്കെ ലഭിക്കുള്ളൂവെന്നിരിക്കെ ഇത്രയും ദിവസത്തിന് ശേഷം ഇത്തരം തെളിവുകള്‍ കണ്ടെത്തുന്നത് പോലീസിന് തലവേദനയാകും.

    വസ്ത്രങ്ങള്‍ പരിശോധനയ്ക്ക്

    വസ്ത്രങ്ങള്‍ പരിശോധനയ്ക്ക്

    ലിഗയുടെ വസ്ത്രങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഉണങ്ങിയ സ്രവങ്ങള്‍ വീണ്ടെടുക്കുകയാണ് ലക്ഷ്യം. ആന്തരിക അവയവങ്ങളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അവയവങ്ങള്‍ പരിശോധിക്കുക വഴി പീഡനം നടന്നിട്ടുണ്ടോയെന്നുള്ളത് ഉറപ്പിക്കാന്‍ കഴിയും. മൃതദേഹം കണ്ടെടുത്ത സ്ഥലത്ത് ഫോറന്‍സിക് വിദഗ്ദരുടെ സഹായത്തോടെ ഫോറന്‍സിക് സംഘം പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

    ഞരമ്പുകളില്‍ ക്ഷതം

    ഞരമ്പുകളില്‍ ക്ഷതം

    പീഡനശ്രമത്തിനിടെ തന്നെയാവും ലിഗ കൊല്ലപ്പെട്ടതെന്നാണ് ഫോറന്‍സിക് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. ലിഗയുടെ കഴുത്തിലെ സൂക്ഷ്മ ഞെരമ്പുകളിലെ ക്ഷതമാണ് ഇത് സാധൂകരിക്കാന്‍ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. ശക്തമായി മല്‍പ്പിടിത്തതിനിടയില്‍ അമര്‍ത്തിയാല്‍ മാത്രമേ അത്തരത്തിലുള്ള ക്ഷതമേല്‍ക്കുകയുള്ളൂവെന്നും ഫോറന്‍സിക് സംഘം പറയുന്നു.

    ഓവര്‍കോട്ട് ആരുടേത്

    ഓവര്‍കോട്ട് ആരുടേത്

    ലിഗയുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയ ഓവര്‍കോട്ട് ആരുടേതെന്ന ചോദ്യത്തിനും പോലീസിന് ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വിദേശ നിര്‍മ്മിത ബ്രാന്‍റിലുള്ള ഓവര്‍കോട്ട് കോവളത്ത് നിന്ന് ലഭിക്കില്ലെന്നും കാണാതായ സമയത്ത് ലിഗയ്ക്ക് അങ്ങനെയൊരു കോട്ട് വാങ്ങാന്‍ തക്ക പണം കൈയ്യില്‍ ഉണ്ടായിരുന്നില്ലെന്നും ലിഗയുടെ സഹോദരി ഇലിസ പോലീസിനോട് പറഞ്ഞിട്ടുണ്ട്. കസ്റ്റഡിയില്‍ ഉളള ലൈംഗിക തൊഴിലാളിയുടേതല്ല കോട്ടെന്നും പോലീസ് പറയുന്നു. അങ്ങനെയെങ്കില്‍ ആ കോട്ട് എങ്ങനെ ലിഗയുടെ ദേഹത്ത് എത്തി എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. നിലവില്‍ കേസുമായി ബന്ധപ്പെട്ട് 9 പേര്‍ കസ്റ്റഡിയില്‍ ഉണ്ട്. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് ഇന്നോ നാളയോ ആയി പുറത്തുവരും. ഇത് വന്നാല്‍ മാത്രമേ ഇക്കാര്യത്തിലൊക്കെ വ്യക്തത വരുള്ളൂ. മൃതദേഹം ജീര്‍ണിച്ചതിനാലാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് വൈകുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+