ലിഗയെ കൊലപ്പെടുത്തിയത് മൂന്നുപേര്‍....യോഗ പരിശീലകന്‍.. ലഹരിസംഘം!! നാട്ടുകാരുടെ മൊഴിയില്‍ ദുരൂഹത!!
ലിഗയെ കൊലപ്പെടുത്തിയത് മൂന്നുപേര്‍
തിരുവനന്തപുരം: ഐറിഷ് യുവതി ലിഗയുടെ മരണത്തില്‍ ഓരോ നിമിഷം പിന്നിടും തോറും ദുരൂഹതയേറുന്നതായി അന്വേഷണ സംഘം. സാധാരണ മരണമല്ലെന്നും ലിഗയുടേത് കൊലപാതകമാണെന്നും പോലീസ് ഉറപ്പിച്ച് പറയുന്നു. കൊലപ്പെടുത്തിയ സംഘത്തില്‍ മൂന്നുപേരുണ്ടെന്നാണ് സൂചന. ഇവരുടെ മൃതദേഹം നേരത്തെ തന്നെ നാട്ടുകാര്‍ കണ്ടിരുന്നുവെന്നും മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം ഇതെല്ലാം ഒരുമിച്ച് വന്നതോടെ കേസില്‍ അടിമുടി ദുരൂഹതയാണെന്ന് അന്വേഷണ സംഘം പറയുന്നു.
ലിഗയുടെ മൃതദേഹം കണ്ട സ്ഥലത്ത് ലഹരി ഉപയോഗിക്കുന്ന സംഘങ്ങള്‍ സ്ഥിരമായി എത്താറുണ്ടെന്നും നാട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതോടെ കസ്റ്റഡിയിലുള്ളവരെ പോലീസ് വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്. ഇവരുടെ വീടുകളിലേക്ക് പോകുന്ന ഭാഗത്ത് വീണ്ടും പരിശോധന നടത്തുകയും ചെയ്തിട്ടുണ്ട്. പരിശോധനയില്‍ സ്ത്രീകളുടെ വസ്ത്രങ്ങലും ചെരിപ്പും അവശിഷ്ടങ്ങളുമാണ് പോലീസിന് ലഭിച്ചത്. കേസിനെ ഗൗരവത്തോടെയാണ് കാണുന്നതെന്നും പോലീസ് പറഞ്ഞു.

കൊലയാളികള്‍ മൂന്നു പേര്‍
ലിഗയെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഘത്തില്‍ മൂന്നു പേരാണ് ഉള്ളതെന്ന് അന്വേഷണ സംഘം ഉറപ്പിച്ച് പറയുന്നു. പ്രതികളില്‍ രണ്ടു പേര്‍ ലഹരി സംഘാംഗങ്ങളാണ്. ഒരാള്‍ ലിഗയുമായി അടുപ്പമുള്ള യോഗാ പരിശീലകനാണ്. ഇയാളെ നേരത്തെ തന്നെ പോലീസ് സംശയിച്ചിരുന്നു. തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. അതേസമയം സംഭവസ്ഥലത്ത് നിന്ന് മൂന്ന് പേര്‍ ഓടിപ്പോകുന്നത് കണ്ടതായി നാട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇത് ഈ മൂന്നു പേര്‍ തന്നെയാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. നേരത്തെ ലിഗ കൊല്ലപ്പെട്ടത് സംഘം ചേര്‍ന്നുള്ള ആക്രമത്തിലാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായിരുന്നു.

കാട്ടിലെത്തിച്ചത് യോഗ പരിശീലകന്‍
ലിഗ ഇവിടെ യാദൃശ്ചികമായി എത്തിയതല്ലെന്ന് അന്വേഷണ സംഘം പറഞ്ഞു. യോഗി പരിശീലകനാണ് ഇവരെ ഇവിടെ എത്തിച്ചത്. ഫൈബര്‍ വള്ളത്തില്‍ നിന്ന് ഇതിന്റെ വിരലടയാളങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതേസമയം പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന. ആന്തരികാവയവങ്ങളുടെ പരിശോധനാഫലം ലഭിച്ചശേഷമായിരിക്കും അറസ്റ്റ് ഉണ്ടാവുക. കഴുത്തിനേറ്റ കനത്ത ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ ഇത് മൂര്‍ച്ചയുള്ള ആയുധം കൊണ്ടുള്ളതല്ല. ചവിട്ടി ഞെരിച്ചതോ ശ്വാസം മുട്ടിച്ചതോ ആകാമെന്നാണ് കരുതുന്നത്. ഇതില്‍ നിന്നാണ് ഒന്നിലധികം പേര്‍ ചേര്‍ന്നാണ് ആക്രമിച്ചതെന്ന നിഗമനത്തില്‍ എത്താന്‍ സാധിച്ചത്.

നാട്ടുകാരുടെ മൊഴി
ലിഗയുടെ കൊലപാതകത്തില്‍ നാട്ടുകാര്‍ പറഞ്ഞ കാര്യം ഏറ്റവും നിര്‍ണായകമാണ്. മൃതദേഹം പോലീസ് കണ്ടെത്തുന്നതിന് മുമ്പ് പ്രദേശവാസികളും പലരും കണ്ടിരുന്നതായി പോലീസ് പറയുന്നു. അതുകൊണ്ട് നാട്ടുകാരും സംശയത്തിന്റെ നിഴലിലാണ്. മൃതദേഹം കണ്ട നാട്ടുകാരില്‍ നിന്ന് പോലീസ് മൊഴിയെടുത്തിട്ടുണ്ട്. മൃതദേഹം കണ്ടതിന് അടുത്ത് നിന്ന് തന്നെയാണ് ലിഗയെ ഇവിടേക്ക് എത്തിച്ച ഫൈബര്‍ വള്ളങ്ങളും പോലീസ് കണ്ടെത്തിയത്. എന്നാല്‍ മൃതദേഹം കണ്ടെത്തിയ സ്ഥലത്തേക്ക് എത്തിപ്പെടാന്‍ വളരെ ബുദ്ധിമുട്ടാണെന്ന് പോലീസ് പറയുന്നു. ഇവിടേക്ക് കാട് മൂടിക്കിടക്കുകയും ചാടി കടക്കാന്‍ പറ്റാത്ത രീതിയില്‍ തോടും ഈ ഭാഗത്തുണ്ട്.

കൊലപാതകം അറിഞ്ഞില്ല...
ഇവിടെയുള്ള നാട്ടുകാരെ വിശ്വാസത്തിലെടുക്കേണ്ട എന്നാണ് പോലീസ് കരുതുന്നത്. മൃതദേഹം ഒരുമാസം ഇവിടെ കിടന്നിട്ടും നാട്ടുകാര്‍ അറിഞ്ഞില്ല എന്നത് പച്ചക്കള്ളമാണ്. രൂക്ഷമായ ദുര്‍ഗന്ധമുണ്ടായിരുന്നു ഇവിടെ. എന്നിട്ടും നാട്ടുകാര്‍ ഇതറിഞ്ഞില്ല എന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. പോലീസ് മൃതദേഹം കണ്ടെത്തിയതിന് ശേഷം പലരും ലിഗയെ ഈ പ്രദേശത്ത് വച്ച് കണ്ടിരുന്നു എന്ന് മൊഴി നല്‍കിയിരുന്നു. ഇത് പോലീസിനെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. ലിഗയെ കണ്ടെത്തുന്നവര്‍ക്ക് സമ്മാനത്തുക പ്രഖ്യാപിച്ചിട്ടും എന്തുകൊണ്ടാണ് ഇവര്‍ ഇക്കാര്യം നേരത്തെ പറയാതിരുന്നത് എന്ന സംശയത്തിലാണ് പോലീസ്. മൃതദേഹം ഇവിടെയുളളതായി പ്രദേശവാസികള്‍ക്ക് നേരത്തെ തന്നെ അറിയാമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നാണ് പോലീസ് കരുതുന്നത്.

കഞ്ചാവ് ചേര്‍ത്ത സിഗരറ്റ്
യോഗ പരിശീലകന്‍ ചില്ലറക്കാരനല്ലെന്ന് പോലീസ് വ്യക്തമാക്കുന്നു. ലിഗയ്ക്ക് മരിക്കും മുമ്പ് അമിത അളവില്‍ ആരോ ലഹരി നല്‍കിയിട്ടുണ്ട്. ഇവരുടെ ശരീരത്തില്‍ ഇതിന്റെ സാന്നിധ്യമുണ്ട്. യോഗ പരിശീലകന്‍ ലിഗയ്ക്ക് കഞ്ചാവ് ചേര്‍ത്ത സിഗരറ്റ് നല്‍കിയതായി സംശയമുണ്ട്. അതേസമയം യോഗ പരിശീലകന്‍ കരുത്തുറ്റയാളാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തിലെ മുഖ്യസൂത്രധാരന്‍ ഇയാളാണെന്ന നിഗമനത്തിലാണ്. ലിഗ കൊലപ്പെട്ട സ്ഥലം ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് ഇയാളുടെയും സുഹൃത്തുക്കളുടെയും പ്രധാന കേന്ദ്രമാണ്. ഇയാള്‍ അനധികൃത ടൂറിസ്റ്റ് ഗൈഡ് കൂടിയാണ്. കോവളത്തും സമീപപ്രദേശങ്ങളിലും എത്തുന്ന ടൂറിസ്റ്റുകളുമായി അടുപ്പമുണ്ടാക്കി മയക്കുമരുന്ന് നല്‍കാന്‍ ഇയാള്‍ സഹായിക്കാറുണ്ടെന്നാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്.

ലഹരിസംഘങ്ങള്‍
ഒന്നിലേറെ പേര്‍ ചേര്‍ന്നുള്ള ആക്രമണമാണെന്ന് പോലീസിന് ബോധ്യപ്പെട്ടതോടെ സംഭവത്തില്‍ ലഹരിസംഘങ്ങളുടെ ഇടപെടല്‍ പോലീസ് സംശയിക്കുന്നുണ്ട്. ലഹരി സംഘത്തിലെ അഞ്ച് പേര്‍ പോലീസ് കസ്റ്റഡിയിലുണ്ട്. ഇവരുടെ അറസ്റ്റ് ഉടനുണ്ടാവും. ലിഗയുടെ മൃതദേഹം കണ്ടല്‍ക്കാട്ടില്‍ നിന്ന് കണ്ടെടുത്ത ശേഷം ഒളിവില്‍ പോയവരെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. യോഗ അധ്യാപകനാണ് ലിഗയെ ഇവിടേക്ക് എത്തിച്ചതെന്ന് പോലീസ് പറയുന്നു. എന്നാല്‍ ഇവരുടെ ഉള്ളില്‍ എത്തിയ ലഹരി പദാര്‍ത്ഥം എന്താണെന്ന് കണ്ടെത്താന്‍ രാസപരിശോധന ഫലം നടത്തണം. അതേസമയം കസ്റ്റഡിയിലുള്ളവരാണ് ലിഗയ്ക്ക് മയക്കുമരുന്ന് നല്‍കിയതെന്നും സൂചനയുണ്ട്. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമങ്ങളും ഒരുവശത്ത് നടക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications