ഏതു തമ്പുരാന്‍ എതിര്‍ത്താലും നിലവിളക്കു കൊളുത്തുമെന്ന് സിപിഎം എംഎല്‍എ
പാലക്കാട്: സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്ക് കൊളുത്തുന്നതിനെതിരെ പ്രതികരിച്ച മന്ത്രി ജി സുധാകരന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശി. എത് തമ്പുരാന്‍ നിലവളിക്ക് കൊളുത്തരുതെന്ന് കല്‍പ്പിച്ചാലും താന്‍ നിലവിളക്ക് കൊളുത്തുകതന്നെ ചെയ്യുമെന്ന് എംഎല്‍എ പറഞ്ഞു.
ചെര്‍പ്പുളശേരിയില്‍ ഒരു സ്വകാര്യസ്‌കൂളില്‍ നടന്ന പരിപാടിക്കിടെയായിരുന്നു മന്ത്രിക്കെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്നുതന്നെ എതിര്‍പ്പുയര്‍ന്നത്. സ്‌കൂളില്‍ നടന്ന ഔഷധസസ്യ ഉദ്യാനം ഉദ്ഘാടനം നിര്‍വഹിച്ചത് നിലവിളക്കുകൊളുത്തിയാണ്. ഇതിനിടയിലായിരുന്നു മന്ത്രിക്കെതിരെ എംഎല്‍എ ആഞ്ഞടിച്ചത്.

മനസില്‍ ഇരുട്ടുള്ളവരാണു വെളിച്ചത്തെ ഭയപ്പെടുന്നതെന്ന് എംഎല്‍എ ശശി പറഞ്ഞു. നിലവിളക്കു കൊളുത്തുന്നതു മനസിനു വലിയ സന്തോഷവും ഉന്മേഷനും നല്‍കുന്ന കാര്യമാണ്. നിലവിളക്ക് കൊളുത്തുന്നതുപോലും വിവാദമാകുന്ന കാലമാണിത്. എന്നാല്‍, നിലവിളക്ക് കൊളുത്തേണ്ടെന്ന് ഏത് തമ്പുരാന്‍ പറഞ്ഞാലും താന്‍ വിളക്ക് കൊളുത്തുമെന്നായിരുന്നു പി.കെ. ശശിയുടെ പ്രസംഗം.
പ്രസംഗം വിവാദമായതോടെ ശശി വിശദീകരണവുമായി രംഗത്തെത്തി. മന്ത്രി സുധാകരനെതിരെ ഒരു വാക്കുപോലും പറഞ്ഞിട്ടില്ലെന്നും തന്റെ പരാമര്‍ശം തെറ്റിദ്ധരിക്കപ്പെട്ടെതാണെന്നും ശശി പറഞ്ഞു. സംഘാടകരില്‍ ഒരാള്‍ നിലവിളക്ക് കൊളുത്തുന്നതിന് എതിര്‍പ്പ് ഉണ്ടോയെന്ന് ആരാഞ്ഞു. ലീഗിന്റെ ചില എം.എല്‍.എമാര്‍ നിലവിളക്ക് കൊളുത്താത്തതും ഈ സന്ദര്‍ഭത്തില്‍ ആരോ പരാമര്‍ശിച്ചു. ഇക്കാര്യം മനസില്‍ വെച്ചാണ് താന്‍ പ്രതികരിച്ചതെന്നും ശശി വ്യക്തമാക്കി.












Click it and Unblock the Notifications