ജസ്നയ്ക്കും ആതിരയ്ക്കും പിന്നാലെ ഷബിന! അപ്രത്യക്ഷയായിട്ട് രണ്ട് മാസം! ദുരുഹത തുടരുന്നു
പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്നും ജസ്നയെ കാണാതായിട്ട് നാല് മാസം കഴിഞ്ഞു. ഇതുവരെ ജസ്നയിലേക്ക് നയിക്കുന്ന പ്രധാന തെളിവുകളൊന്നും പോലീസിന് ലഭിച്ചിട്ടില്ല. ജസ്നയെ കണ്ടതായുള്ള നിരവധി മൊഴികള്‍ക്ക് പിന്നാലെ പോലീസ് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും നിരാശ തന്നെയായിരുന്നു ഫലം. ജസ്നയെ അടിമാലിയില്‍ നിന്ന് കണ്ടെന്ന മൊഴിയാണ് ഏറ്റവും പുതിയതായി വന്നിരിക്കുന്നത്. ഇതിന്‍റെ സത്യാവസ്ഥ എന്തെന്ന അന്വേഷണത്തിലാണ് ഇപ്പോള്‍ പോലീസ്. കേസ് അന്തിമ ഘട്ടത്തിലാണെന്നും പോലീസ് അവകാശപ്പെടുന്നു.
അതേസമയം തുടക്കത്തില്‍ പോലീസ് കാണിച്ച വീഴ്ചയാണ് കേസ് എങ്ങുമെത്താതായതെന്ന വിമര്‍ശനം ശക്തമായിട്ടുണ്ട്. ഇതേ അലംബാവമാണ് കൊല്ലത്ത് നിന്ന് കാണാതായ ഷബ്നയെന്ന പെണ്‍കുട്ടിയുടെ കേസിലും പോലീസ് സ്വീകരിക്കുന്നതെന്ന ആക്ഷേപം ഉയരുന്നുണ്ട്. വീട്ടില്‍ നിന്നും പിഎസ്സി ക്ലാസിലേക്ക് പോകുകയാണെന്ന് പറഞ്ഞ് ഇറങ്ങിയ ഷബിന എന്ന 18 കാരിയെ കാണാതായി രണ്ടാഴ്ച കഴിഞ്ഞിട്ടും പെണ്‍കുട്ടിയെ കുറിച്ച് ഒരു വിവരം പോലും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

രണ്ടാഴ്ച
കൊല്ലം അഞ്ചാലമൂട് നീരാവില്‍ ആണിക്കുളത്ത് ചിറയില്‍ ഇബ്രാഹിംകുട്ടിയുടെ മകള്‍ ഷബിന (18)യെയാണ് ജുലൈ 17 മുതല്‍ കാണാതായത്. വീട്ടില്‍ നിന്നും പിഎസ്സിയുടെ പരിശീലന ക്ലാസിന് എന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു ഷബിന. പെണ്‍കുട്ടി ക്ലാസിന് എത്തിയതായി കോച്ചിങ്ങ് ക്ലാസ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പിന്നീട് കുട്ടിയ ആരും കണ്ടിട്ടില്ല.

ബീച്ചില്‍
രാവിലെ 9.30 വീട്ടില്‍ നിന്ന് ഇറങ്ങിയതാണ് ജസ്ന. മകള്‍ വൈകീട്ട് വീട്ടില്‍ തിരിച്ചെത്താതായതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി കൊല്ലം ബീച്ചിലേക്ക് പോയതായി കണ്ടെത്തി. ബീച്ചിന് സമീപത്തെ കടയില്‍ നിന്നുളഅള സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പോലീസിന് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്.

ബാഗു പുസ്തകവും
തുടര്‍ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ ബാഗും പുസ്തകങ്ങളും ബീച്ചില്‍ നിന്ന് കണ്ടെത്തി. തുടര്‍ന്ന് പെണ്‍കുട്ടിക്കായി കടലില്‍ പരിശോധന നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.

ആണ്‍ സുഹൃത്ത്
ഇതിനിടെ ഷബിനയ്ക്ക് ബന്ധുവായ ഒരു ആണ്‍സുഹൃത്തുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഈ ബന്ധം ഷബിനയെ കാണാതാവുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ബന്ധുക്കള്‍ അറിഞ്ഞത്രേ. യുവാവിനെ പോലീസ് വിശദമായി ചോദ്യം ചെയ്തു. എന്നാല്‍ ഷബിനയിലേക്ക് നീളുന്ന യാതൊരു മൊഴികളും പോലീസിന് ലഭിച്ചില്ല.

ചോദ്യം ചെയ്യല്‍
കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളേയും സഹപാഠികളേയും ചോദ്യം ചെയ്തെങ്കിലും അന്വേഷണത്തിന് സഹായകമാകുന്ന വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല.

വസ്ത്രം
5.5 അടി ഉയരം ഉള്ള ഷബ്നയുടേത് മെലിഞ്ഞ ശരീര പ്രകൃതമാണ്. കാണാതാവുന്ന ദിവസം കറുത്ത ടോപ്പും ബ്രൗണ്‍ കളര്‍ പാന്‍റും ഷാളുമായിരുന്നു പെണ്‍കുട്ടിയുടെ വസ്ത്രം. രണ്ടാഴ്ച കഴിഞ്ഞിട്ടും ഒരു വിവരവും കണ്ടെത്തതാനാകാത്തതോടെ കുടുംബം പോലീസിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

പരാതി
മകളെ കണ്ടെത്താന്‍ പോലീസ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. വ്യാപക പരാതി ഉയര്‍ന്നതിനാല്‍ പോലീസ് അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്.

ആതിര
ജസ്നയെ പോലെ തന്നെ കൊല്ലത്തെ ഷബിനയും മലപ്പുറത്തെ ആതിരയും ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി അവശേഷിക്കുകയാണ്. മലപ്പുറത്ത് നിന്ന് കോട്ടക്കീലിലെ കമ്പ്യൂട്ടര്‍ സെന്‍ററിലേക്കെന്ന് പറഞ്ഞിറങ്ങിയ ആതിരയെ പിന്നീട് ആരും കണ്ടിട്ടില്ല. പെണ്‍കുട്ടിക്ക് എന്ത് സംഭവിച്ചെന്ന് ഒരു വിവരവുമില്ല.കുട്ടിയെ കാണാതായിട്ട് ഒരു മാസം കഴിഞ്ഞു. പെണ്‍കുട്ടികളെല്ലാം നിന്ന നില്‍പ്പില്‍ അപ്രത്യക്ഷമാകുന്നതെങ്ങോട്ടെന്ന ചോദ്യം മാത്രമാണ് ബാക്കി ആവുന്നത്.












Click it and Unblock the Notifications