ബാറുകൾക്ക് വിട! ബിജു രമേശ് മദ്യക്കച്ചവടത്തിൽ നിന്നും പിന്മാറുന്നു, കാരണം ഞെട്ടിക്കുന്നത്...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്തെ വിവാദ മദ്യവ്യവസായി ബിജു രമേശ് മദ്യക്കച്ചവടത്തിൽ നിന്നും പിന്മാറുന്നു. ഇനിയുള്ള കാലം നിലവിലുള്ള ബിയർ-വൈൻ പാർലറുകളുമായി മുന്നോട്ടുപോകാനും, പുതിയ ബാറുകളൊന്നും ആരംഭിക്കേണ്ടതില്ലെന്നുമാണ് അദ്ദേഹത്തിന്റെ തീരുമാനം.

കൊച്ചി മെട്രോ ഉദ്ഘാടനം;മൊബൈലുകൾക്കും കാൽനട യാത്രക്കാർക്കും വിലക്ക്!കർശന സുരക്ഷ,ഗതാഗത നിയന്ത്രണം

കുതിക്കാനൊരുങ്ങി കൊച്ചി മെട്രോ! പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് കേരളത്തിന്റെ സ്വന്തം മെട്രോ...

പുതിയ മദ്യനയം വന്നതോടെ ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള ബേക്കറി ജംഗ്ക്ഷനിലെ ഇന്ദ്രപുരിക്കും, സ്റ്റാച്യുവിലെ മൗര്യ രാജധാനിക്കും ബാർ ലൈസൻസ് ലഭിക്കും. അതിനായുള്ള തുടർനടപടികൾ സ്വീകരിക്കാനായി മാനേജർമാർ സമീപിച്ചപ്പോൾ മദ്യക്കച്ചവടം വേണ്ടെന്നായിരുന്നു ബിജു രമേശിന്റെ മറുപടിയെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു.

ഇനി മദ്യക്കച്ചവടത്തിനില്ല...

ഇനി മദ്യക്കച്ചവടത്തിനില്ല...

പുതിയ മദ്യനയത്തിന്റെ പശ്ചാത്തലത്തിൽ ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലുകൾക്ക് ബാർ ലൈസൻസുകൾ ലഭിക്കുമെങ്കിലും അതുവേണ്ടെന്നാണ് ബിജു രമേശിന്റെ തീരുമാനം. ഇനി മദ്യക്കച്ചവടത്തിനില്ലെന്നാണ് അദ്ദേഹം ഹോട്ടൽ മാനേജർമാരെ അറിയിച്ചിരിക്കുന്നത്.

തീരുമാനം സ്വന്തം ഇഷ്ടപ്രകാരം...

തീരുമാനം സ്വന്തം ഇഷ്ടപ്രകാരം...

സ്വന്തം ഇഷ്ടപ്രകാരമാണ് താൻ ഇത്തരമൊരു തീരുമാനത്തിൽ എത്തിയതെന്നായിരുന്നു ബിജു രമേശിന്റെ പ്രതികരണം. ഹോട്ടലുകൾ ആരംഭിച്ച പിതാവ് രമേശൻ കോൺട്രാക്ടർ ഒരിക്കലും ബാർ ലൈസൻസ് എടുത്തിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

28 വർഷം മുൻപ്...

28 വർഷം മുൻപ്...

28 വർഷം മുൻപാണ് ബിജു രമേശ് മദ്യക്കച്ചവടത്തിലേക്കിറങ്ങുന്നത്. അതിനു മുൻപും ശേഷവും കുടുംബത്തിൽ നിന്ന് മറ്റാരും മദ്യക്കച്ചവടത്തിനിറങ്ങിയിട്ടില്ല.

കരുണാകരന്റെ ഉപദേശം...

കരുണാകരന്റെ ഉപദേശം...

സ്വയം തീരുമാനിച്ചാണ് മദ്യക്കച്ചവടത്തിൽ നിന്ന് പിന്മാറുന്നതെന്ന് ബിജു രമേശ് വ്യക്തമാക്കിയെങ്കിലും, മദ്യക്കച്ചവടം നല്ലതല്ലെന്ന മുൻമുഖ്യമന്ത്രി കെ കരുണാകരന്റെ ഉപദേശവും അദ്ദേഹം ഓർമ്മിക്കുന്നുണ്ട്.

ബിയർ-വൈൻ പാർലറുകൾ തുടരും...

ബിയർ-വൈൻ പാർലറുകൾ തുടരും...

മദ്യക്കച്ചവടത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചെങ്കിലും നിലവിലുള്ള ബിയർ-വൈൻ പാർലറുകൾ തുടരുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ബിയർ-വൈൻ പാർലറുകൾ വേണ്ടെന്നുവെച്ചാൽ തൊഴിലാളികളെ പിരിച്ചുവിടേണ്ടി വരും. അതിനാലാണ് ഇവ തുടരാൻ തീരുമാനമെടുത്തിരിക്കുന്നത്.

പുതിയ ഹോട്ടലുകളിലും ബാർ ഇല്ല...

പുതിയ ഹോട്ടലുകളിലും ബാർ ഇല്ല...

ത്രീ സ്റ്റാർ പദവി ലഭിച്ചാലും കിഴക്കേക്കോട്ടയിലെ രാജധാനിയിൽ ബാർ തുറക്കില്ല. കന്യാകുമാരിയിൽ നിർമ്മാണം നടക്കുന്ന ഫൈവ് സ്റ്റാർ ഹോട്ടലിലും, തമ്പാനൂരിലെ ചോള ഹോട്ടൽ പൊളിച്ച് നിർമ്മിക്കാനുദ്ദേശിക്കുന്ന ഫൈവ് സ്റ്റാർ ഹോട്ടലിലും ബാർ ഉണ്ടാകില്ല.

ബാർ കോഴ വിവാദം...

ബാർ കോഴ വിവാദം...

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കെഎം മാണിക്കെതിരെ ബാർ കോഴ ആരോപണം ഉന്നയിച്ചതോടെയാണ് ബിജു രമേശ് ശ്രദ്ധേയനാകുന്നത്. അതിനെച്ചൊല്ലിയുള്ള വിവാദങ്ങൾ കെട്ടടങ്ങാതെ തുടരുന്നതിനിടെയാണ് മദ്യക്കച്ചവടത്തിൽ നിന്നും പിന്മാറാൻ അദ്ദേഹം തീരുമാനമെടുത്തിരിക്കുന്നത്.

English summary
liquor businessman biju ramesh decides to stop bar and liquor business.
Please Wait while comments are loading...