കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാഹിയിലും മദ്യത്തിന് വില വര്‍ധിച്ചേക്കും; സര്‍ക്കാരിനും ലഫ്.ഗവര്‍ണ്ണര്‍ക്കും ഭിന്നസ്വരം

  • By News Desk
Google Oneindia Malayalam News

പുതുച്ചേരി:കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കേരളം സ്വീകരിച്ച മാര്‍ഗങ്ങളിലൊന്നാണ് മദ്യത്തിന് വില വര്‍ധിപ്പിക്കുന്നത്. പിന്നാലെ കേരളത്തിലേതിന് സമാനമായി പുതുച്ചേരിയിലും മദ്യവില വര്‍ധിപ്പിക്കണമെന്ന ആവശ്യ ഉയരുന്നു.

പുതുച്ചേരിയില്‍ മദ്യവില വര്‍ധനവ് സംബന്ധിച്ച് സര്‍ക്കാരും ഗവര്‍ണരും തമ്മില്‍ അഭിപ്രായവ്യത്യാസം ഉടലെടുത്തിരിക്കുകയാണ്. മദ്യത്തിന് വിലവര്‍ധിപ്പിക്കണമെന്ന നിലപാടിലാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍. ഈ ആവശ്യം പ്രാബല്യത്തില്‍ വരികയാണെങ്കില്‍ കേരളത്തിനേക്കാള്‍ കുറഞ്ഞ വിലക്ക് മാഹിയില്‍ മദ്യം ലഭിക്കില്ല.

liquir

കേരളത്തില്‍ സ്ഥിതി ചെയ്യുന്ന പുതുച്ചേരിയുടെ ഭാഗമായ മാഹിയില്‍ മദ്യത്തിന് 75 ശതമാനം വില വര്‍ധിപ്പിക്കണമെന്നാണ് പുതുച്ചേരി സര്‍ക്കാര്‍ ലഫ്റ്റനന്റ് ഗവര്‍ണറോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാതെ കേരളത്തിലേയും മാഹിയിലേയും മദ്യത്തിന്റെ വില ഒന്നാക്കണമെന്നാണ് ഗവര്‍ണറുടെ ആവശ്യം.

കഴിഞ്ഞ ദിവസമാണ് മദ്യഷോപ്പുകള്‍ തുറക്കാന്‍ പുതുച്ചേരി സര്‍ക്കാര്‍ തീരുമാനിക്കുന്നത്. മദ്യത്തിന്റെ വിലയില്‍ അന്തിമ തീരുമാനമാവാത്തതിലാണ് ഇതുവരെ മാഹിയില്‍ ഉള്‍പ്പെടെ മദ്യഷാപ്പുകള്‍ തുറന്നിട്ടില്ല. മാഹിക്ക് പുറമേ ആന്ധ്രയുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലത്ത് 7 ശതമാനമാക്കണമെന്നും തമിഴ്‌നാട് അതിരിടുന്ന പോണ്ടിച്ചേരിയില്‍ മദ്യത്തിന് 50 ശതമാനം ആക്കണമെന്നും സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യുന്നു. എന്നാല്‍ ഇത് ഒന്നും തന്നെ ഗവര്‍ണര്‍ അംഗീകരിച്ചിട്ടില്ല.

കേരളത്തില്‍ മദ്യനികുതി വര്‍ധിപ്പിക്കുന്നതിനായി അബ്്കാരി ചട്ടത്തില്‍ ഭേദഗതി വരുത്താനാണ് സര്‍ക്കാര്‍ തീരുമാനം. വിദേശ മദ്യത്തതിന് 35 ശതമാനം വരേയും ബിയറിനും വൈനിനും 10 ശതമാനവുമാണ് നികുതി വര്‍ധിപ്പിക്കുന്നത്. 400 രൂപയില്‍ കുറവുള്ള വിദേശ മദ്യത്തിന് 10 ശതമാനം വില കൂട്ടാനായിരുന്നു ആദ്യം തീരുമാനിച്ചത്. പിന്നീട് ഈ വില വര്‍ ബിയറിനും വൈനിനും ആക്കുകയായിരുന്നു.

ലോക്ക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചതോടെയാണ് പല സംസ്ഥാനങ്ങളിലും മദ്യശാലകള്‍ തുറക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇപ്പോഴും രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചു വരികയാണ്.ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നിരിക്കുകയാണ്. നിലവില്‍ 1,12,359 പേര്‍ക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 5609 പേര്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒറ്റ ദിവസം കൊണ്ട് 132 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതൊടെ രാജ്യത്തെ ആ െമരണസംഖ്യ 3435 ആയി. നിലവില്‍ രാജ്യത്ത് 63624 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്. 45299 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.

'യുപിയിലെ കോൺഗ്രസ് പ്രതിനിധികളുടെ എണ്ണം 7ൽ നിന്ന് 6 ആകും', രാഹുലിന് ഉപദേശം നൽകി സന്തോഷ് പണ്ഡിറ്റ്!'യുപിയിലെ കോൺഗ്രസ് പ്രതിനിധികളുടെ എണ്ണം 7ൽ നിന്ന് 6 ആകും', രാഹുലിന് ഉപദേശം നൽകി സന്തോഷ് പണ്ഡിറ്റ്!

English summary
Liquor Price May be Increase in Mahi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X