കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീവറേജസില്‍ മദ്യവില്‍പന കുറഞ്ഞു

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ഓരോ വര്‍ഷവും കള്ളു കുടിച്ചതിന്റെ കണക്കുകളും സംസ്ഥാനത്തെ ബീവറേജസ് കോര്‍പ്പറേഷന്റെ ലാഭവും റോക്കറ്റ് പോലെ ഉയരുകയാണെന്നല്ലേ റിപ്പോര്‍ട്ട്. എന്നാലിതാ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ഒരു വാര്‍ത്ത. ബീവറേജസ് വഴി വിറ്റ മദ്യത്തില്‍ വന്‍ കുറവ് വന്നിരിക്കുന്നു.

മൂന്നര ലക്ഷത്തിലധികം കേയ്‌സ് മദ്യം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവാണ് ഇത്തവണ വിറ്റിരിക്കുന്നത്. അതായത് മലയാളികള്‍ കുടിച്ച മദ്യത്തില്‍ അത്രയും കുറവ് വന്നിരിക്കുന്നു എന്നര്‍ത്ഥം.

Beverages Outlet

2013-2014 സാമ്പത്തിക വര്‍ഷത്തില്‍ ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റഴിക്കപ്പെട്ടത് 240.67 ലക്ഷം കേയ്‌സ് വിദേശമദ്യമാണ്. 2012-2013 വര്‍ഷത്തിലാകട്ടെ ഇത് 244.33 ലക്ഷം കേയ്‌സുകളായിരുന്നു. മദ്യ വില്‍പനയിലെ കുറവ് എത്രയെന്ന് വ്യക്തമല്ലേ. എന്നാലും മലയാളികള്‍ ബീവറേജസ് വഴി മാത്രം 2.4 കോടി കേയ്‌സ് മദ്യം കുടിച്ചു തീര്‍ത്തിട്ടുണ്ട്.

മദ്യത്തിനെതിരെ നടത്തുന്ന ബോധവത്കരണമാണ് ഇതിന് കാരണമെന്നാണ് എക്‌സൈസ് വകുപ്പിന്റെ കണ്ടെത്തല്‍. എന്നാല്‍ ഇത് പൂര്‍ണമായും ശരിയാണോ എന്ന് പറയാന്‍ കഴിയില്ല. മദ്യവില ഉയര്‍ന്നതോടെ വ്യാജമദ്യത്തിന്റെ ഒഴുക്കാണെന്നാണ് റിപ്പോര്‍ട്ട്. കുറഞ്ഞ വിലക്ക് കൂടുതല്‍ ലഹരി കിട്ടുന്ന നാടന്‍ വാറ്റിലേക്കും ആളുകള്‍ തിരിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മദ്യത്തിന്റെ വില്‍പന കുറഞ്ഞതുകൊണ്ട് ബീവറേജസിന്റെ ലാഭം കുറഞ്ഞുവെന്ന് ആരും കരുതണ്ട. ഇടക്കിടെ വില കൂട്ടുന്നതുകൊണ്ട് ലാഭത്തില്‍ കാര്യമായ കുറവൊന്നും ഉണ്ടായിട്ടില്ല.

English summary
Liquor sale decreased in Beverages outlets.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X