കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യനയം ശരിയാക്കി; മദ്യവില്‍പന ശാലകള്‍ പൂട്ടില്ല

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം തിരുത്തുന്നതിന്റെ ആദ്യഘട്ടമെന്നോണം സര്‍ക്കാരിന്റെ മദ്യവില്‍പന ശാലകള്‍ പൂട്ടാനുള്ള തീരുമാനം മരവിപ്പിച്ചു. എല്ലാവര്‍ഷവും ഒക്ടോബര്‍ 2 ന് പത്തുശതമാനം മദ്യഷോപ്പുകള്‍ പൂട്ടുമെന്നായിരുന്നു ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ മദ്യനയം. ഇതാണ് ഇപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തിരുത്തുന്നത്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം നടപ്പാക്കുന്നതുവരെ ബിവറേജസ് ഔട്ട്‌ലറ്റുകള്‍ പൂട്ടില്ല. മദ്യനയത്തില്‍ കാതലായ മാറ്റം വരുത്തുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ സഭയെ അറിയിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി. ഇതോടെ യുഡിഎഫ് സര്‍ക്കാര്‍ അടച്ചുപൂട്ടിയ ബാറുകള്‍ക്കു പകരം പുതിയ ബാറുകള്‍ തുറന്നേക്കുമെന്ന അഭ്യൂഹവും ശക്തമാണ്.

liquor

നേരത്തെ ബീവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പന ശാലകള്‍ പൂട്ടിയത് യുഡിഎഫ് മന്ത്രിസഭയിലെ എക്‌സൈസ് മന്ത്രിയായിരുന്നു കെ ബാബുവിന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. പ്രമുഖര്‍ക്ക് കൈക്കൂലി കൊടുത്തശേഷം ബാറുടമകള്‍ തങ്ങളുടെ ബാറുകള്‍ക്ക് സമീപമുള്ള മദ്യവില്‍പന ശാലകള്‍ പൂട്ടിച്ചതായും ആക്ഷേപമുണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം ഇപ്പോള്‍ വിജിലന്‍സിന്റെ അന്വേഷണപരിധിയിലാണ്.


English summary
Liquor Shops in Kerala do not Close on October 2
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X