ലിസി പ്രിയനില്‍ നിന്ന് 80 കോടി ജീവനാംശം ആവശ്യപ്പെട്ടു?
ചെന്നൈ: അങ്ങനെ നടി ലിസിയും സംവിധായകന്‍ പ്രിയദര്‍ശനം 24 വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ചു. സുഹൃത്തുക്കള്‍ പലരും ശ്രമിച്ചിട്ടും ഒന്നിച്ചു ജീവിക്കാന്‍ ഇനി കഴിയില്ലെന്ന് ബോധ്യമായ ഇരുവരും കോടതി മുഖാന്തരം വിവാഹമോചനം നേടി.
വിവാഹ ബന്ധം വേര്‍പെടുത്തിയാല്‍ ഭര്‍ത്താവ് ഭാര്യയ്ക്ക് ജീവനാംശം നല്‍കുന്നതാണല്ലോ. ഈ തുക ഭാര്യ ആവശ്യപ്പെടുന്നതാണ്. വാര്‍ത്തകള്‍ സത്യമാണെങ്കില്‍ ലിസി പ്രിയനില്‍ നിന്നും 80 കോടി രൂപ ആവശ്യപ്പെട്ടുവത്രെ.

എന്നാല്‍ ലിസി വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. തങ്ങളുടെ വിവാഹ മോചനം ഒരിക്കലും സിസിഎല്‍ ടീമിനോ അവരുടെ സ്റ്റുഡിയോയെയോ മോശമായി ബാധിക്കരുതെന്ന് ലിസി ആവശ്യപ്പെട്ടിട്ടുണ്ടത്ര. ഇതുവരെ ഈ വിഷയത്തില്‍ പ്രിയദര്‍ശന്‍ പ്രതികരിച്ചിട്ടില്ല.
അതേസമയം, മോഹന്‍ലാല്‍ സെലിബ്രേറ്റി ക്രിക്കറ്റില്‍ നിന്ന് ഒഴിയാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന് വാര്‍ത്തകളുണ്ട്. ലിസി- പ്രിയദര്‍ശന്‍ വിവാഹമോചനത്തെ തുടര്‍ന്നാണ് മോഹന്‍ലാല്‍ തലപ്പത്തുനിന്ന് ഒഴിയുന്നതെന്നാണ് കേള്‍ക്കുന്നത്.
വിവാഹമോചന കരാറില്‍ കേരള സ്‌ട്രൈക്കേഴ്‌സിനെ തനിക്ക് വേണം എന്ന് ലിസി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അറിയുന്നു. അല്ലാത്ത പക്ഷം നഷ്ടപരിഹാരം നല്‍കണം. എന്നാല്‍ താര ക്രിക്കറ്റ് വിട്ടുകൊടുക്കാതെ നഷ്ടപരിഹാരം നല്‍കി പ്രശ്‌നം പരിഹാരിക്കാനാണ് പ്രിയദര്‍ശന്‍ ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications