കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലിസി അച്ഛന് പ്രതിമാസം 5500 രൂപ നല്‍കാന്‍ ഉത്തരവ്

  • By Aswini
Google Oneindia Malayalam News

മൂവാറ്റുപുഴ: നടി ലിസി പിതാവിന് പ്രതിമാസം 5500 രൂപ നല്‍കണമെന്ന് ഉത്തരവ്. ഏക മകളായ ലിസിയില്‍ നിന്ന് സാമ്പത്തിക സഹായവും സംരക്ഷമവും ലഭിയ്ക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നഭ്യര്‍ത്ഥിച്ച് പിണ്ടിമന പഴങ്ങറ നെല്ലിക്കാട്ടില്‍ പാപ്പച്ചന്‍ എന്ന വര്‍ക്കി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂലം കഷ്ടപ്പെടുന്ന പിതാവിന് മതിയായ സംരക്ഷണം നല്‍കാന്‍ നടി ലിസിയോട് മെയിന്റനന്‍സ് ട്രിബ്യൂണല്‍ കൂടിയായ മൂവാറ്റുപുഴ ആര്‍ ഡി ഒ: പി എന്‍ സന്തോഷ് ഉത്തരവിട്ടു.

lissy

വാര്‍ധക്യസഹജമായ അസുഖങ്ങള്‍ അലട്ടുന്ന പരാതിക്കാരന്‍ സ്വന്തമായി വരുമാനമാര്‍ഗമില്ലായാളാണ്. എതിര്‍കക്ഷി ലിസി മതിയായ സാമ്പത്തിക സ്ഥിതി ഉള്ളയാളും പിതാവിനെ സംരക്ഷിക്കാന്‍ ബാധ്യസ്ഥയുമാണെന്നു ബോധ്യപ്പെട്ട ട്രിബ്യൂണല്‍ മുന്‍ ഉത്തരവ് പുനഃസ്ഥാപിച്ചു.

പ്രതിമാസം 5500 രൂപ വീതം 2010 ജനുവരി മുതലുള്ള കുടിശിക സഹിതം നല്‍കാനാണ് ഉത്തരവ്. പരാതിക്കാരനുവേണ്ടി അഡ്വ. തോമസ് അധികാരം, അഡ്വ. സാബു ആന്റണി എന്നിവര്‍ ഹാജരായി.

പ്രിയദര്‍ശനുമായി വിവാഹം കഴിഞ്ഞതോടെയാണ് ലിസി വീടുവിട്ടിറങ്ങിയത്. ലിസി പ്രിയദര്‍ശന്‍ വിവാഹത്തിന് ലിസിയുടെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തിരുന്നു. 24 വര്‍ഷം ഒന്നിച്ചു ജീവിച്ച ലിസിയും പ്രിയദര്‍ശനും ഈ വര്‍ഷമാണ് വിവാഹ മോചിതരായത്‌

English summary
Lissy should give Rs 5500 to her father per month
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X