കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തഴയപ്പെട്ടത് ഞങ്ങള്‍ മാത്രം, എല്‍ജെഡിയില്‍ കടുത്ത അതൃപ്തി: ലയിച്ചാലും മന്ത്രിസ്ഥാനം ഇല്ലല്ലോ...

Google Oneindia Malayalam News

തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ടു നിന്ന ചര്‍ച്ചകള്‍ക്ക് ശേഷം എല്‍ഡിഎഫില്‍ മന്ത്രി പദവികള്‍ സംബന്ധിച്ച് ഏകദേശ ധാരണയായിരിക്കുകയാണ്. സിപിഎമ്മിനും 12 ഉം സിപിഐക്ക് 4 ഉം മന്ത്രിസ്ഥാനം ലഭിക്കുമ്പോള്‍ 5 സീറ്റില്‍ വിജയിച്ച കേരള കോണ്‍ഗ്രസ് എമ്മിന് ഒരു മന്ത്രി പദവിക്ക് പുറമെ ചീഫ് വിപ്പ് പദവിയാണ് ലഭിക്കുക.

എകെ ശശീന്ദ്രന്‍റെ മോഹം നടക്കില്ല; തടയിട്ടത്ത് ടിപി പീതാബരന്‍, ഒടുവില്‍ പോംവഴിയായിഎകെ ശശീന്ദ്രന്‍റെ മോഹം നടക്കില്ല; തടയിട്ടത്ത് ടിപി പീതാബരന്‍, ഒടുവില്‍ പോംവഴിയായി

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍, തിരുവനന്തപുരത്ത് നിന്നുള്ള ചിത്രങ്ങള്‍

രണ്ട് വീതം സീറ്റില്‍ വിജയിച്ച എന്‍സിപി, ജെഡിഎസ് എന്നിവര്‍ക്ക് ഓരോ മന്ത്രിസ്ഥാനവും ലഭിക്കും. നാല് ഏകാംഗ കക്ഷികൾക്കു രണ്ടരവർഷം വീതം മന്ത്രിസ്ഥാനം വീതിച്ചു നൽകും. അതേസമയം എല്‍ജെഡിയെ ഒരു പദവിയിലേക്കും പരിഗണിക്കാന്‍ മുന്നണി തയ്യാറായിട്ടില്ല. ഇതില്‍ കടുത്ത അതൃപ്തിയാണ് പാര്‍ട്ടിയില്‍ ഉണ്ടായിരിക്കുന്നത്.

31 ലക്ഷം ബിജെപി മെമ്പര്‍മാര്‍; എന്നിട്ടും ആകെ ലഭിച്ച് വോട്ട് കണ്ട് ഞെട്ടി നേതൃത്വം; വന്‍ കുറവ്31 ലക്ഷം ബിജെപി മെമ്പര്‍മാര്‍; എന്നിട്ടും ആകെ ലഭിച്ച് വോട്ട് കണ്ട് ഞെട്ടി നേതൃത്വം; വന്‍ കുറവ്

ടേം വ്യവസ്ഥയില്‍ മന്ത്രി പദവി

ടേം വ്യവസ്ഥയില്‍ മന്ത്രി പദവി

മുന്നണിയിലെ ഏകാംഗ കക്ഷികളില്‍ ടേം വ്യവസ്ഥയില്‍ എല്ലാവരേയും പരിഗണിച്ചപ്പോള്‍ മാറ്റി നിര്‍ത്തപ്പെട്ടത് എല്‍ജെഡി മാത്രമാണ്. കോണ്‍ഗ്രസ് എസ്, കേരള കോണ്‍ഗ്രസ് ബി, ഐഎന്‍എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നീ ഏകാംഗ കക്ഷികളാണ് ഊഴം വെച്ച് മന്തിമാരാവുന്നത്.

പദവി ലഭിക്കുന്നവര്‍

പദവി ലഭിക്കുന്നവര്‍

രണ്ട് മന്ത്രി സ്ഥാനം നാലായി പങ്കുവെക്കണമെന്ന നിര്‍ദേശം സിപിഎം ഈ നാല് കക്ഷികളേയും അറിയിച്ചും. വീതം വെപ്പില്‍ കേരള കോണ്‍ഗ്രസ് ബിയുടെ ഏക എംഎല്‍എ കെ ബി ഗണേഷ് കുമാറിന് അതൃപ്തിയുണ്ടെങ്കിലും മറ്റ് ഏകാംഗ കക്ഷി നേതാക്കളായ അഹമ്മദ് ദേവര്‍കോവില്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ നിര്‍ദേശം സ്വാഗതം ചെയ്തു.

എല്‍ജെഡിക്ക് അതൃപ്തി

എല്‍ജെഡിക്ക് അതൃപ്തി

അതേസമയം മുന്നണിയില്‍ നിന്നും തീര്‍ത്തും അവഗണിക്കപ്പെട്ടതില്‍ കടുത്ത അതൃപ്തിയാണ് എല്‍ജെഡിയില്‍ ഉള്ളത്. യുഡിഎഫില്‍ നിന്നും മുന്നണി വിട്ട് വന്നവരാണ് എല്‍ജെഡിയും കേരള കോണ്‍ഗ്രസ് എമ്മും. എന്നാല്‍ മന്ത്രി പദവികള്‍ വീതം വെച്ചപ്പോള്‍ കേരള കോണ്‍ഗ്രസുകാരാോട് ഒരു നയവും തങ്ങളോട് മറ്റൊരു നയവും സ്വീകരിച്ചത് അനീതിയാണെന്നും എല്‍ജെഡി ആരോപിക്കുന്നു.

തഴയപ്പെട്ടു

തഴയപ്പെട്ടു

ഏകാംഗ കക്ഷികളില്‍ മറ്റുള്ളവരെയാല്ലും മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചു. എന്നാല്‍ മറ്റൊരു പാര്‍ട്ടിയുമായി ലയിച്ചില്ലെന്ന കാരണത്താല്‍ തങ്ങളെ മാത്രം പുറത്ത് നിര്‍ത്തുന്നതിലെ പ്രതിഷേധവും അമര്‍ഷവും സിപിഎമ്മുമായുള്ള ചര്‍ച്ചയില്‍ മുഖമറയില്ലാതെ വ്യക്തമാക്കുകയും ചെയ്തു.

സിപിഎം നിര്‍ദേശം

സിപിഎം നിര്‍ദേശം

തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ജെഡിഎസുമായി ലയിക്കണമെന്ന നിര്‍ദേശം സിപിഎം എല്‍ജെഡിക്ക് മുന്നില്‍ വെച്ചിരുന്നു. ഇക്കാര്യത്തില്‍ ഇരു പാര്‍ട്ടികള്‍ക്കുമിടയില്‍ പലവട്ടം ചര്‍ച്ചകള്‍ നടന്നെങ്കിലും ലയനം ഉണ്ടായില്ല. ലയിച്ചാലും മൂന്ന് അംഗങ്ങളുള്ള പാര്‍ട്ടിക്ക് രണ്ട് മന്ത്രിസ്ഥാനം ലഭിക്കാന്‍ സാധ്യതയില്ല.

ലയനം വേണ്ട

ലയനം വേണ്ട

പാര്‍ട്ടി അധ്യക്ഷ സ്ഥാനവും ജെഡിഎസിലെ നിലവിലെ നേതൃത്വത്തിന്‍റെ കൈകളില്‍ തന്നെ നില്‍ക്കും. ഈ സാഹചര്യത്തില്‍ ലയനം കൊണ്ട് എല്‍ജെഡിക്ക് യാതൊരു ഗുണവും ഇല്ല. അതുകൊണ്ട് തന്നെ ലയനം വേണ്ടെന്ന നിലപാടിലേക്ക് പാര്‍ട്ടി നേതൃത്വം എത്തുകയായിരുന്നു.

എല്‍ജെഡി പ്രതീക്ഷ

എല്‍ജെഡി പ്രതീക്ഷ

ലയനം നടന്നില്ലെങ്കിലും ടേം വ്യവസ്ഥയില്‍ എങ്കിലും മന്ത്രിസ്ഥാനം ലഭിക്കുമെന്നായിരുന്നു എല്‍ജെഡി പ്രതീക്ഷ. എന്നാല്‍ അതുണ്ടായില്ല. മുന്നണിയില്‍ ഒഴിവാക്കി നിര്‍ത്തപ്പെട്ട ഏക പാര്‍ട്ടിയെന്ന പ്രതീതിയും എല്‍ജെഡിയില്‍ ശക്തമാണ്. മന്ത്രി സ്ഥാനം ലഭിക്കാത്തതില്‍ നേതൃത്വത്തിനെതിരേയും വിമര്‍ശനം ശക്തമാണ്.

കേരള കോണ്‍ഗ്രസ് മൂന്നില്ലേ

കേരള കോണ്‍ഗ്രസ് മൂന്നില്ലേ

മന്ത്രി സ്ഥാനം ഉറപ്പിക്കുന്നതില്‍ പാര്‍ട്ടി അധ്യക്ഷന്‍ എംവി ശ്രേയാംസ്കുമാര്‍ വേണ്ടത്ര ശ്രമം നടത്തുന്നില്ലെന്ന ആരോപണം നേരത്തെ തന്നെ ശക്തമായിരുന്നു. രണ്ടു ദൾ വിഭാഗങ്ങൾ ഉണ്ടെങ്കിൽ മൂന്നു കേരള കോൺഗ്രസ് വിഭാഗങ്ങൾ ഇല്ലേയെന്നാണ് എൽജെഡി ചോദിക്കുന്നത്. മൂന്നു പേര്‍ക്കും മന്ത്രി സ്ഥാനവും നല്‍കുന്നു.

മന്ത്രി പദവി ഇല്ലാത്തവര്‍

മന്ത്രി പദവി ഇല്ലാത്തവര്‍

എന്നാല്‍ ദളിലെ ഇരുവിഭാഗങ്ങള്‍ക്കുമായി ആകെ 3 എംഎല്‍എമാര്‍ ആണുള്ളത്. ഇവര്‍ക്കായി രണ്ട് മന്ത്രി സ്ഥാനം നല്‍കുന്നത് പ്രായോഗികമല്ല എന്നതില്‍ സിപിഎം ഉറച്ച് നില്‍ക്കുന്നു. നിലവില്‍ ഇടതുപക്ഷത്ത് നിന്നും ജയിച്ചതില്‍ എല്‍ജെഡിക്കും കോവൂര്‍ കുഞ്ഞുമോന്‍റെ ആര്‍എസ്പി ലെനിനിസ്റ്റിനുമാണ് മന്ത്രി സ്ഥാനം ലഭ്യമല്ലാത്തത്.

കോവൂര്‍ കുഞ്ഞുമോനും

കോവൂര്‍ കുഞ്ഞുമോനും

എൽഡിഎഫ് ഘടകകക്ഷി അല്ല എന്നതുകൊണ്ടാണ് ആർഎസ്പി ലെനിനിസ്റ്റിലെ കോവൂര്‍ കുഞ്ഞുമോനെ ഒഴിവാക്കിയത്. അഞ്ച് തവണ നിയമസഭയിലേക്ക് വിജയിച്ച തനിക്ക് മന്ത്രി സ്ഥാനം നല്‍കണമെന്ന ആവശ്യപ്പെട്ട് കുഞ്ഞുമോന്‍ നേരത്തെ എല്‍ഡിഎഫിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ആവശ്യം പരിഗണിക്കാന്‍ സിപിഎം തയ്യാറായില്ല.

സാരിയില്‍ ഗ്ലാമറസ് ലുക്കുമായി സയനി പ്രധാന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

English summary
LJD dissatisfied with not getting ministerial post in second Pinarayi government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X