കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞങ്ങളാണ് ഒര്‍ജിനല്‍: എല്‍ജെഡി വിമതര്‍ മുന്നണി നേതാക്കളെ കാണുന്നു; അനുകൂലമല്ലെങ്കില്‍ പുറത്തേക്ക്

Google Oneindia Malayalam News

തിരുവനന്തപുരം: എല്‍ജെഡിയിലെ ആഭ്യന്തര കലഹം കൂടുതല്‍ രൂക്ഷമാവുന്നു. കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് പാര്‍ട്ടി അധ്യക്ഷന്‍ എംവി ശ്രേയാംസ് കുമാറിനെതിരെ നിലപാട് സ്വീകരിച്ച വിമത വിഭാഗം സിപിഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയേക്കും. പാര്‍ട്ടിയിലെ പിളര്‍പ്പ് ഏകദേശം ഉറപ്പായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സിപിഎം പിന്തുണ ഉറപ്പാക്കി എല്‍ഡിഎഫില്‍ തുടരുന്നതിന് വേണ്ടിയാണ് നേതാക്കളുടെ നീക്കമെന്നാണ് സുചന.

എല്‍ഡിഎഫ് കണ്‍വീനറും സിപിഎം ആക്ടിങ് സെക്രട്ടറിയുമായി എ വിജയരാഘവന്‍, കോടിയേരി ബാലകൃഷ്മന്‍ തുടങ്ങിയ നേതാക്കളെ കാണാനാണ് ഷേക്ക്പി ഹാരിസ് നയിക്കുന്ന വിമത വിഭാഗത്തിന്റെ നീക്കം.

'ഇനിയെനിക്ക് പിടിച്ചു നിൽക്കാൻ വയ്യ'; സിൽക്ക്‌ സ്മിതയുടെ ആത്മഹത്യാക്കുറിപ്പ് വായിച്ചിട്ടുണ്ടോ?'ഇനിയെനിക്ക് പിടിച്ചു നിൽക്കാൻ വയ്യ'; സിൽക്ക്‌ സ്മിതയുടെ ആത്മഹത്യാക്കുറിപ്പ് വായിച്ചിട്ടുണ്ടോ?

ഈ മാസം 20 നകം രാജിവെച്ചില്ലെങ്കില്‍ ശ്രേയാംസ് കുമാറിനെ പ്രസിഡന്റ് പദവിയില്‍ നിന്നും

ഈ മാസം 20 നകം രാജിവെച്ചില്ലെങ്കില്‍ ശ്രേയാംസ് കുമാറിനെ പ്രസിഡന്റ് പദവിയില്‍ നിന്നും പുറത്താക്കുമെന്നാണ് വിമത പക്ഷത്തിന്റെ മുന്നറിയിപ്പ്. ഏക എംഎല്‍എയായ പി മോഹനന്‍ ഉള്‍പ്പടേയുള്ളവരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു. അഞ്ച് ജില്ലാ കമ്മിറ്റികളുടെ പിന്തുണയാണ് നിലവില്‍ വിമത വിഭാഗത്തിനുള്ളത്. ഇതിന് പുറമെ വരും ദിവസങ്ങളില്‍ കൂടുതല്‍ ജില്ലാ കമ്മിറ്റികളേയും ഒപ്പം കൊണ്ടുവരാനാണ് ശ്രമിക്കുന്നത്.

എത്ര കാലം കഴിഞ്ഞാലം ആ ഇഷ്ടം മാറില്ല: സംയുക്ത വര്‍മയുടെ പുതിയ ചിത്രങ്ങള്‍ വൈറലാവുന്നു

എൽ ഡി എഫിൽ മന്ത്രി സ്ഥാനം പോലും ചോദിച്ച് വാങ്ങാതെ പാർട്ടിയെ ദുർബലമാക്കി

ശ്രേയാംസ് കുമാറാണ് പാര്‍ട്ടിയില്‍ വിഭാഗീയത നടത്തുന്നതെന്നാണ് വിമത വിഭാഗത്തിന്റെ ആരോപണം. സ്വന്തം ഇഷ്ടക്കാരെ സുപ്രധാന പദവികളില്‍ തിരുകി കയറ്റുന്നു. എൽ ഡി എഫിൽ മന്ത്രി സ്ഥാനം പോലും ചോദിച്ച് വാങ്ങാതെ പാർട്ടിയെ ദുർബലമാക്കി, ബോര്‍ഡ് കോര്‍പ്പറേഷന്‍ വിഭജനത്തില്‍ സമ്മര്‍ദം ചെലുത്താതെ മാറി നിന്നു, രാജ്യസാഭാ സീറ്റ് ഉറപ്പാക്കാനുള്ള ശ്രമത്തില്‍ പാര്‍ട്ടി താല്‍പര്യങ്ങള്‍ ബലികഴിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളും ശ്രേയാംസ് കുമാറിനെതിരെ വിമത വിഭാഗം ഉയര്‍ത്തുന്നു.

വിമതര്‍ക്കെതിരെ പാര്‍ട്ടിയില്‍ കടുത്ത നടപടി ഉണ്ടാവില്ലെന്ന സൂചന

അതേസമയം, വിമതര്‍ക്കെതിരെ പാര്‍ട്ടിയില്‍ കടുത്ത നടപടി ഉണ്ടാവില്ലെന്ന സൂചനയും പുറത്ത് വരുന്നുണ്ട്. 20ന് കോഴിക്കോട് ചേരുന്ന യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. വിമതരോട് വിട്ടു വീഴ്ച വേണ്ടെന്ന് തന്നെയാണ് പൊതു ധാരണ. എന്നാല്‍ പിളര്‍പ്പ് ഒഴിവാക്കി മുന്നോട്ട് പോവേണ്ടതിനാല്‍ കടുത്ത നടപടി എടുത്ത് പ്രകോപിപ്പിക്കാതിരിക്കാനാണ് നീക്കം.

നേരത്തെ ഐ എന്‍ എല്‍ വിഷയത്തിൽ കൈ കൊണ്ടതിന്

പിളര്‍പ്പ് ഉണ്ടായാല്‍ ഇടതുമുന്നണിയിലെ നിലനില്‍പ്പ് തന്നെ ഭീഷണിയിലാവും. അതിനാലാണ് പിളര്‍പ്പ് ഒഴിവാക്കാനുള്ള സാധ്യതകള്‍ നേതൃത്വം തേടുന്നത്. നേരത്തെ ഐ എന്‍ എല്‍ വിഷയത്തിൽ കൈ കൊണ്ടതിന് സമാനമായി പാർട്ടിക്കുള്ളിൽ തന്നെ പ്രശ്നം തീർക്കണമെന്നാണ് സി പി എം നിലപാട്. വിമതര്‍ക്കെതിരെ കടുത്ത നടപടിയുമായി നേതൃത്വം മുന്നോട്ട് പോവുകയാണെങ്കില്‍ പാര്‍ട്ടി പിളരുകയും ഏതെങ്കിലും ഒരു വിഭാഗം മുന്നണിക്ക് പുറത്താവുകയും ചെയ്തേക്കും.

ജനറല്‍ സെക്രട്ടറിമാരായ ഷെയ്ഖ് പി ഹാരിസും വി സുരേന്ദ്രന്‍പിള്ള

ജനറല്‍ സെക്രട്ടറിമാരായ ഷെയ്ഖ് പി ഹാരിസും വി സുരേന്ദ്രന്‍പിള്ളയുമാണ് എംവി ശ്രേയാംസ് കുമാറിനെതിരായ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. എം എല്‍ എ കെപി മോഹന് പുറമെ വര്‍ഗീസ് ജോര്‍ജും തങ്ങള്‍ക്ക് ഒപ്പമുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ പ്രശ്നം ഒത്തുതീര്‍ക്കണം എന്ന അഭിപ്രായക്കാരനാണ് ദേശീയ സെക്രട്ടറി കൂടിയായ വര്‍ഗീസ് ജോര്‍ജ്. കഴിഞ്ഞ ദിവസത്തെ യോഗത്തിന് ഇവര്‍ രണ്ടുപേരും എത്തിയിരുന്നുമില്ല.

പ്രസിഡന്റ് പദവിയില്‍ മാറ്റം ആവശ്യപ്പെട്ട് ഇവര്‍ നേരത്തെ കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു

പ്രസിഡന്റ് പദവിയില്‍ മാറ്റം ആവശ്യപ്പെട്ട് ഇവര്‍ നേരത്തെ കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. എന്നാല്‍ അടുത്ത ഏപ്രില്‍ വരെ കാത്തിരിക്കണമെന്നായിരുന്നു ദേശീയ നേതൃത്വത്തിനെ നിലപാട്. പ്രശ്നങ്ങള്‍ സംസ്ഥാന തലത്തില്‍ തന്നെ തീര്‍ക്കാനാണ് ദേശീയ അധ്യക്ഷന്റെയും നിര്‍ദേശം പാര്‍ട്ടിയുടെ ഏക എംപിയായ ശ്രേയാംസ് കുമാറിനോട് ദേശീയ നേതൃത്വം മൃദു സമീപനം സ്വീകരിക്കുന്നുവെന്ന ആരോപണവുമുണ്ട്. അഭിപ്രായ വ്യത്യാസം രൂക്ഷമായതോടെ സംസ്ഥാന ഉപാധ്യക്ഷന്‍ കെ ശങ്കര്‍ രാജിവെക്കുകയും ചെയ്തു

എല്‍ ജെ ഡിക്ക് ഒരു ഘട്ടത്തില്‍ പോലും എല്‍ ഡി എഫ് നാല് സീറ്റുകള്‍

അതേസമയം, വിമതര്‍ ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്നായിരുന്നു ശ്രേയാംസ് കുമാര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. സീറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തയാളാണ് ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നത്. പാര്‍ട്ടിയില്‍ വിഭാഗീയ പ്രവര്‍ത്തനം നടത്തുന്നത് ഷെയ്ഖ് പി ഹാരീസാണ്. എല്‍ ജെ ഡിക്ക് ഒരു ഘട്ടത്തില്‍ പോലും എല്‍ ഡി എഫ് നാല് സീറ്റുകള്‍ വാഗ്ദാനം ചെയ്തിരുന്നില്ല. താന്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരണോ, അതല്ല പുറത്ത് പോകണമോയെന്ന് തീരുമാനിക്കേണ്ടത് ഏതെങ്കിലും ഒരു വ്യക്തി അല്ല. സംസ്ഥാന കൗണ്‍സിലും കമ്മിറ്റിയുമാണ് ഇത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടതെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.

എല്‍ ജെ ഡിയുടെ സംസ്ഥാന കമ്മിറ്റിയില്‍ 76 പേരുണ്ട്. അതില്‍ ഇന്നത്തെ

എല്‍ ജെ ഡിയുടെ സംസ്ഥാന കമ്മിറ്റിയില്‍ 76 പേരുണ്ട്. അതില്‍ ഇന്നത്തെ വിമത യോഗത്തില്‍ പങ്കെടുത്തവര്‍ കേവലം 9 പേര‍് മാത്രമാണ്. അവരുടെ ആവശ്യത്തിന് അനസുരിച്ചുള്ള തീരുമാനം എടുക്കാന്‍ കഴിയില്ല. അവര്‍ ഉന്നയിച്ച കാര്യങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യും. എന്നിട്ട് സംസ്ഥാന സമിതി തീരുമാനം എടുക്കും. അതാണ് പാര്‍ട്ടിയിലെ രീതി. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് കിട്ടാത്തതാണ് പാർട്ടിയിലെ അഭിപ്രായവ്യത്യാസം പൊതുജനമധ്യത്തിൽ വലിച്ചിഴയ്ക്കേണ്ടതില്ലെന്നും പാര്‍ട്ടി അധ്യക്ഷന്‍ പറഞ്ഞു.

പിളര്‍ന്നാല്‍ എല്‍ ജെ ഡിയിലെ രണ്ട് പക്ഷത്തേയും

പിളര്‍ന്നാല്‍ എല്‍ ജെ ഡിയിലെ രണ്ട് പക്ഷത്തേയും താല്‍ക്കാലികമായെങ്കിലും മുന്നണിയില്‍ നിന്നും പുറത്താക്കുന്ന നിലപാടായിരിക്കും എല്‍ ഡി എഫ് സ്വീകരിക്കു. അതേസമയം, ശ്രേയാംസ് കുമാറും പ്രതിരോധ നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച കോഴിക്കോട് ജില്ലാ അധ്യക്ഷന്‍മാരുടെയും ഭാരവാഹികളുടെയും വിളിച്ച് ചേര്‍ത്ത ശ്രേയാംസ് കുമാര്‍ ശക്തിപ്രകടനത്തിന് തന്നെയാണ് ഒരുങ്ങുന്നത്

Recommended Video

cmsvideo
പ്രധാനമന്ത്രിയായാൽ എന്തുചെയ്യും ? രാഹുൽ ഗാന്ധിയുടെ മറുപടി കേട്ടോ

English summary
LJD; Insurgents see ldf leaders; If the position is not favorable, leave the party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X