ഇങ്ങനെയും അധ്യാപികമാരുണ്ടോ? എല്‍കെജി വിദ്യാര്‍ത്ഥിയോട് ചെയ്തത്... ക്രൂരത അല്ല അതിനുമപ്പുറം!

  • By: Akshay
Subscribe to Oneindia Malayalam

അടിമാലി: അധ്യാപിക എല്‍കെജി വിദ്യാര്‍ത്ഥിയെ ചൂരല്‍കൊണ്ട് കഴുത്തിന് തല്ലിയതായി പരാതി. പത്താംമൈല്‍ കടുവാപ്ലാക്കല്‍ ജോണ്‍സന്റെ മകന്‍ ഉമ്മാനുവലിനാണ് മര്‍ദ്ദനമേറ്റത്. അടിമാലി ഈസ്‌റ്റേണ്‍ ന്യൂട്ടണ്‍ സ്‌കൂളിലാണ് സംഭവം നടന്നത്.

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ പോലീസിനോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് ജില്ല ചൈല്‍ഡിലൈന്‍ ചെയര്‍മാന്‍ പിജി ഗോപാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. അതേസമയം സ്‌കൂളില്‍ വച്ച് കുട്ടിയെ മര്‍ദ്ദിച്ചതായി പരാതി ലഭിച്ചിട്ടില്ലെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

Attack

തിങ്കളാഴ്ച സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടിയുടെ കഴുത്തില്‍ പാട് കണ്ട അച്ഛന്‍ ജോണ്‍സന്‍ വിവരം തിരക്കിയപ്പോള്‍ അദ്ധ്യാപിക ചൂരല്‍കൊണ്ട് തല്ലിയതാണെന്ന് കുട്ടി പറയുകയായിരുന്നു. അഞ്ച് മണിയോടെ കുട്ടിയെ അടിമാലി താലൂക്കാശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ചൈല്‍ഡ്്‌ലൈന്‍ പ്രവര്‍ത്തകരും പൊലീസും ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴിയെടുക്കുകയും ചെയ്തു.

English summary
LKG student to attack by teacher at Adimali
Please Wait while comments are loading...