കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി 10 ദിവസം ലോഡ് ഷെഡിങ്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന്റെ ആരവങ്ങളൊടുങ്ങിക്കഴിഞ്ഞപ്പോള്‍ ജനങ്ങള്‍ക്ക് പണികൊടുക്കാന്‍ സര്‍ക്കാര്‍ വീണ്ടും തയ്യാര്‍. ദിവസവും അരമണിക്കൂര്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താനാണ് തീരുമാനം.

മെയ്22 വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് അര മണിക്കൂര്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തും. പത്ത് ദിവസത്തേക്കാണ് വൈദ്യുതി നിയന്ത്രണം എന്നാണ് അധികൃതര്‍ പറയുന്നത്.

KSEB

സംസ്ഥാനത്ത് എല്ലായിടത്തും ഒരു പോലെയാവില്ല കറന്റ് പോകുന്നത്. ഒന്നിടവിട്ട ദിവസങ്ങളിലാക്കിയാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. വടക്കന്‍ കേരളത്തില്‍ വ്യാഴാഴ്ചയാണ് ലോഡ് ഷെഡിങ് എങ്കില്‍ തെക്കന്‍ കേരളത്തില്‍ അത് വെള്ളിയാഴ്ചയായിരിക്കും.

ശബരിഗിരി പദ്ധതിയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാണ് വൈദ്യുതി നിയന്ത്രണം. കാസര്‍കോട് മുതല്‍ മാടക്കതറ സബ് സ്‌റ്റേഷന്‍ വരേയും, കളമശ്ശേരി സബസ്‌റ്റേഷന്‍ മുതല്‍ തിരുവനന്തപുരം വരേയും രണ്ട് വിഭാഗങ്ങളായാണ് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തുന്നത്.

മെഡിക്കല്‍ കോളേജുകള്‍, ജില്ലാ ആശുപത്രികള്‍, ജല അതോറിറ്റിയുടെ പ്രധാന പമ്പിങ് സ്റ്റേഷനുകള്‍ എന്നിവടങ്ങളിലേക്കുള്ള വൈദ്യുതി മുടങ്ങില്ല.

English summary
Load Shedding from May 22 to 31 in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X