കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍ രണ്ടിനും,അഞ്ചിനും, ഫലപ്രഖ്യാപനം ഏഴിന്

  • By Akhila
Google Oneindia Malayalam News

തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായി നവംബര്‍ രണ്ട്, അഞ്ച് തിയതികളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ ഏഴിനാണ് ഫല പ്രഖ്യാപനം.

തിരുവനന്തപുരം,കൊല്ലം, ഇടുക്കി,കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍കോഡ് എന്നിവടങ്ങിളിലാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ അഞ്ചിന് നടക്കുന്ന രണ്ടാംഘട്ട തിരഞ്ഞടുപ്പ് കോട്ടയം,പത്തനംതിട്ട, ആലപ്പുഴ,എറണാകുളം,തൃശൂര്‍,പാലക്കാട്,മലപ്പുറം എന്നിവടങ്ങളിയാണ്.

election

ഇന്നുമുതല്‍ മാതൃകപെരുമാറ്റചട്ടം നിലവില്‍ വന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ നോട്ടയില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കെ ശശീധരന്‍ നായര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി ഈ മാസം 14നാണ് . 15ന് സൂഷ്മ പരിശോധനയും, 17ാം തിയതിയാണ് പത്രിക പിന്‍വലിക്കേണ്ട അവസാന തീയതി.

21871 നിയോജക മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന് 35000 പോളിങ് ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്. 941 ഗ്രാമപഞ്ചായത്തുകളിലും, 152 ബ്ലോക്ക് പഞ്ചായത്തുകള്‍,86 ഗ്രാമസഭ, ആറ് കോര്‍പ്പറേഷനുകളിലുമായാണ് തിരഞ്ഞെടുപ്പ് നടക്കുക.

English summary
local body election november 2nd and 5th.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X