പാലക്കാട് സംഭവിക്കുന്നത് എന്ത്? 11 പഞ്ചായത്തുകളിലായി 43 വാര്‍ഡുകളില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥികളില്ല!
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി അവസാനിച്ചതോടെ പാലക്കാട് ബി ജെ പിക്ക് വലിയ തിരിച്ചടി. സംസ്ഥാന ബി ജെ പി നേതൃത്വം എ പ്ലസ് ജില്ലയായി കണക്കാക്കിയ പാലക്കാടില്‍ പലയിടത്തും ബി ജെ പിക്ക് സ്ഥാനാര്‍ത്ഥികളില്ല എന്നാണ് വിവരം. ജില്ലയിലെ 11 പഞ്ചായത്തുകളിലായി 43 വാര്‍ഡുകളില്‍ ബി ജെ പിക്ക് സ്ഥാനാര്‍ത്ഥികളില്ല എന്നാണ് വിവരം.
ചിറ്റൂര്‍ തത്തമംഗലം നഗരസഭയില്‍ അഞ്ച് വാര്‍ഡുകളിലും കാഞ്ഞിരപ്പുഴയില്‍ എട്ട് വാര്‍ഡുകളിലും ബി ജെ പിക്കായി മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികളില്ല. പുതുനഗരം പഞ്ചായത്തില്‍ 4 വാര്‍ഡുകളിലും ബി ജെ പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല. കഴിഞ്ഞ തവണ ബിജെപി മുഖ്യ പ്രതിപക്ഷമായിരുന്ന പഞ്ചായത്താണ് പുതുനഗരം. കൂടാതെ ആലത്തൂര്‍, അലനല്ലൂര്‍ പഞ്ചായത്തുകളില്‍ അഞ്ച് വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളില്ല.

വടകരപ്പതി, പുതുനഗരം, വണ്ടാഴി, പെരുമാട്ടി പഞ്ചായത്തുകളില്‍ നാലു വാര്‍ഡുകളിലും കാരാകുറുശ്ശി, വടക്കഞ്ചേരി പഞ്ചായത്തുകളില്‍ മൂന്നിടത്തും, കിഴക്കഞ്ചേരി 2, മങ്കരയില്‍ ഒരിടത്തും ബിജെപിക്ക് സ്ഥാനാര്‍ത്ഥികളില്ല എന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന്റെ തുടക്കം മുതല്‍ ജില്ലയിലെ ബി ജെ പിക്കുള്ളില്‍ അസ്വാരസ്യം ഉടലെടുത്തിരുന്നു.
ബിജെപി സ്ഥാനാര്‍ഥി പട്ടിക ഏകപക്ഷീയമായെന്ന് തയ്യാറാക്കിയത് എന്ന് തുറന്ന് പറഞ്ഞ് പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന് രംഗത്തെത്തിയിരുന്നു. കൃഷ്ണകുമാര്‍ പക്ഷം ഏകപക്ഷീയമായി പട്ടിക തയ്യാറാക്കുകയായിരുന്നു എന്നും നഗരസഭാ ചെയര്‍പേഴ്സണ്‍ ആയിരുന്നിട്ട് കൂടി സ്വന്തം വാര്‍ഡിലെ സ്ഥാനാര്‍ഥിയെ അറിഞ്ഞത് കഴിഞ്ഞ ദിവസമാണ് എന്നും പ്രമീള തുറന്നടിച്ചിരുന്നു.
പ്രമീളയെ പിന്തുണച്ച് സ്ഥിരം സമിതി അധ്യക്ഷനും ബിജെപി സ്ഥാനാര്‍ഥിയുമായ പി സ്മിതേഷും രംഗത്തെത്തി. പാര്‍ട്ടിയിലെ ഒരു വിഭാഗത്തെ മാത്രം പട്ടികയില്‍ പരിഗണിച്ചു എന്ന ആരോപണം ശരിയാണ് എന്നാണ് സ്മിതേഷ് പറയുന്നത്. തനിക്ക് കിട്ടിയത് ജയസാധ്യതയുള്ള സീറ്റാണ് എന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ജില്ലയിലെ കൃഷ്ണകുമാര്‍ വിരുദ്ധ പക്ഷത്തെ നേതാവാണ് സ്മിതേഷ്.
കൃഷ്ണകുമാര്‍ വിരുദ്ധ പക്ഷത്തെ ഇ കൃഷ്ണദാസിനും സീറ്റ് നല്‍കിയിട്ടുണ്ട്. ഈ രണ്ട് പേരും കഴിഞ്ഞാല്‍ ബാക്കിയെല്ലാവരും കൃഷ്ണകുമാര്‍ അനുകൂലികളാണ് എന്നാണ് പ്രമീള ശശീധരന് ആരോപിച്ചത്. അതിനിടെ ഇ കൃഷ്ണദാസിന്റെ പോസ്റ്ററില്‍ നിന്ന് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെ ഒഴിവാക്കിയതും വിവാദമായിട്ടുണ്ട്. പ്രശാന്ത് ശിവന് കൃഷ്ണകുമാര്‍ പക്ഷത്തിനൊപ്പമാണ്.
-
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
ഗ്ലാസ് അല്ല ബക്കറ്റ്; കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി 'പെട്ടു', അച്ചടിച്ച പോസ്റ്റര്‍ ഒഴിവാക്കേണ്ടി വരും -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗയും ആത്മപരിശോധന നടത്തണം; സിപിഎം -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില












Click it and Unblock the Notifications